കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്എല്‍വി മാര്‍ക്ക് ത്രീ വിക്ഷേപിച്ചു, ലക്ഷ്യം മനുഷ്യനെ എത്തിയ്ക്കാന്‍

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ജിഎസ്എല്‍വി മാര്‍ക്ക് ത്രീയുടെ വിക്ഷേപണം വിജയകരമായി നടന്നു. വ്യാഴാഴ്ച രാവിലെ 9.30 ഓടെയാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്നും ജിഎസ്എല്‍വി മാര്‍ക്ക് ത്രീ കുതിച്ച് ഉയര്‍ന്നത്. ഭാവിയില്‍ മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് എത്തിയ്ക്കാനുള്ള ക്രൂ മൊഡ്യൂളിന്റെ ആദ്യപരീക്ഷണമാണ് ജിഎസ്എല്‍വിയ്ക്ക് ഒപ്പം നടന്നത്.

ബഹിരാകാശ രംഗത്ത് ഏറെ കുതിപ്പുകള്‍ നടത്തിയ ഇന്ത്യയുടെ ഏറെ വെല്ലുവിളി നിറഞ്ഞ പരീക്ഷണങ്ങളില്‍ ഒന്നാണ് ജിഎസ്എല്‍വി ത്രീയുടേത്. നാലര മുതല്‍ അഞ്ച് ടണ്‍ വരെ ഭാരം വഹിയ്ക്കാന്‍ ശേഷിയുള്ള മാര്‍ക്ക് ത്രീയുടെ ആദ്യ പരീക്ഷണമാണിത്. ഭാവിയില്‍ മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് എത്തിയ്ക്കാനായി ഇന്ത്യ വികസിപ്പിയ്ക്കുന്ന ക്രൂ മോഡ്യൂളാണ് പേ ലോഡായി വച്ചിരിയ്ക്കുന്നത്.

GSLV

അമേരിയ്ക്ക്, റഷ്യ, ചൈന എന്നിങ്ങനെ വളരെ കുറച്ച് രാജ്യങ്ങള്‍ക്ക് മാത്രമാണ് മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ച് പരീക്ഷണങ്ങള്‍ നടത്തി വിജയിക്കാനായത്. ഈ ഒരു നേട്ടത്തിലേയ്ക്കാണ് ഇന്ത്യയും അടുക്കുന്നത്. വിക്ഷേപണത്തിന് മുപ്പത് മിനിട്ട് ശേഷം മൊഡ്യൂള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പതിയ്ക്കും.

GSLV

ബഹിരാകാശത്ത് നിന്ന് ഭൂമിയിലേയ്ക്ക് സുരക്ഷിതമായി മൊഡ്യൂളിനെ എത്തിയ്ക്കാനാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം. മൂന്ന് ടണ്ണിലധികം ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൗമസ്ഥിര ഭ്രമണപഥത്തിലെത്തിയ്ക്കാന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ജിഎസ്എല്‍വി മാര്‍ക്ക് ത്രീയുടെ വിക്ഷേപണം.

English summary
Isro launches India's most powerful rocket GSLV Mark III.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X