കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദായനികുതി ഭേദഗതി: കണക്കില്‍പ്പെടാത്ത പണത്തിന് 30 ശതമാനം നികുതി,പിടിക്കപ്പെട്ടാല്‍ 10 ശതമാനം അധികം!!

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ആദായ നികുതി ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്

  • By Sandra
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് നോട്ട് നിരോധനത്തിന് പിന്നാലെ കള്ളപ്പണക്കാരെ പിടികൂടാന്‍ തന്ത്രങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. നോട്ട് നിരോധനം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ തിങ്കളാഴ്ച നടന്ന സഭായോഗത്തിനിടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ആദായ നികുതി ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

കണക്കില്‍പ്പെടാത്ത വരുമാനത്തിന് 30 ശതമാനം നികുതിയും കണക്കില്‍പ്പെടാത്ത സമ്പത്തിന് 40 ശതമാനം നികുതിയും ഏര്‍പ്പെടുത്തണമെന്നാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ക്ക് നിരോധനം നിലവില്‍ വന്നതിന് ശേഷം നികുതി തട്ടിപ്പ് നടത്താന്‍ ആളുകള്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കുന്നതെന്ന് കണ്ടെത്താനും ആദായ നികുതി ഭേദഗതിയില്‍ നിര്‍ദേശമുണ്ട്.

അസാധുവാക്കപ്പെട്ട പണത്തിന് നികുതി

അസാധുവാക്കപ്പെട്ട പണത്തിന് നികുതി

രാജ്യത്ത് നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ 30 ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്നും, കണക്കില്‍പ്പെടാത്ത വരുമാനത്തിന് പത്ത് ശതമാനം പിഴയും ഏര്‍പ്പെടുത്തമെന്നുമാണ് ആദായനികുതി ഭേദഗതി ബില്ലിലെ നിര്‍ദേശം. ഇതിന് പുറമേ 33 ശതമാനം സര്‍ചര്‍ജായും നല്‍കണം.

കണക്കില്‍പ്പെടാത്ത സമ്പത്ത്

കണക്കില്‍പ്പെടാത്ത സമ്പത്ത്

കണക്കില്‍പ്പെടാത്ത സമ്പത്ത് കൈവശം വച്ചിട്ടുള്ളവര്‍ വരുമാനത്തിന്റെ ഉറവിടം വെളിപ്പെടുത്തണമെന്നും ബില്ലില്‍ ആവശ്യപ്പെടുന്നു.

 പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന

പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന

ദരിദ്രരുടെ ക്ഷേമത്തിനായി ആരംഭിച്ച കേന്ദ്രപദ്ധതി ഗരീബ് കല്യാണ്‍ യോജനയില്‍ കണക്കില്‍പ്പെടാത്ത പണം നിക്ഷേിപിക്കുന്നതിനുള്ള നിര്‍ദേശവും ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 25 ശതമാനം നികുതിയായിരിക്കും അസാധുവാക്കപ്പെട്ട നോട്ടുകള്‍ വെളിപ്പെടുത്തുമ്പോള്‍ ഈടാക്കുക.

പലിശയില്ല ബോണ്ട് മാത്രം

പലിശയില്ല ബോണ്ട് മാത്രം

പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയില്‍ നിക്ഷേപിക്കുന്ന കണക്കില്‍പ്പെടാത്ത പണത്തിന് പലിശ നല്‍കില്ല, ഇതിന് പുറമേ നിക്ഷേപിച്ച് നാല് വര്‍ഷം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ഈ തുക പിന്‍വലിക്കാന്‍ ഴിയൂ എന്നും ഭേദഗതിയിലുണ്ട്.

 ഗരീബ് കല്യാണ്‍ യോജന

ഗരീബ് കല്യാണ്‍ യോജന

രാജ്യത്തെ ദരിദ്രരുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാരാണ് പ്രധാന്‍ മന്ത്രി കല്യാണ്‍ യോജന പദ്ധതി ആരംഭിച്ചത്. കുടിവെള്ളപദ്ധതി, ശൗചാലയ നിര്‍മാണം, പ്രാഥമിക വിദ്യാഭ്യാസം, വീടുനിര്‍മാണം, പ്രാഥമിക ആരോഗ്യം, ജീവിത സൗകര്യം മെച്ചപ്പെടുത്തല്‍ എന്നിവയ്ക്ക് വേണ്ടിയാണ് ഉപയോഗിക്കുക.

കള്ളപ്പണം പിടിക്കപ്പെട്ടാല്‍!!!

കള്ളപ്പണം പിടിക്കപ്പെട്ടാല്‍!!!

കണക്കില്‍പ്പെടാത്ത പണം ആദായനികുതി വകുപ്പ് പിടിക്കപ്പെട്ടാല്‍ തുകയുടെ 75 ശതമാനം നികുതിയിനത്തില്‍ ഏര്‍പ്പെടുത്തണമെന്നും പത്ത് ശതമാനം പത്ത് ശതമാനം നികുതിയിനത്തില്‍ അടയ്ക്കണമെന്നും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

English summary
Income Tax Amendment bill in Lok Sabha; proposes 30% tax on undisclosed income plus 10% penalty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X