കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവളൊന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍..!! അത് പീഡനമല്ലത്രേ..!! പറയുന്നത് കോടതിയാണേ..!!

  • By അനാമിക
Google Oneindia Malayalam News

റോം: ഇറ്റാലിയന്‍ കോടതിയുടെ ഒരു വിചിത്രമായ വിധി ചര്‍ച്ചയാവുകയാണ്. ഒരു പീഡനക്കേസിലാണ് കോടതിയുടെ അമ്പരപ്പിക്കുന്ന വിധി വന്നിരിക്കുന്നത്. ഇരയായ യുവതി നിലവിളിക്കാത്തത് കൊണ്ട് നടന്നത് പീഡനമാണെന്ന് പറയാന്‍ സാധിക്കില്ല എന്നാണ് ഇറ്റലിയിലെ ഒരു കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. പ്രതിയെ കോടതി വെറുതെ വിടുകയും ചെയ്തു. സംഭവം ഇങ്ങനെയാണ്.

Read Also: പ്രശസ്ത നടന്‍ ഉള്‍പ്പെടെ മാസങ്ങളോളം പീഡിപ്പിച്ചു !! ഉന്നത രാഷ്ട്രീയബന്ധങ്ങൾ !! ഞെട്ടിക്കുന്ന മൊഴി !!

Read Also: ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്ത കേസ് അട്ടിമറിക്കുന്നു...!! പിന്നില്‍ മന്ത്രിസഭയിലെ വനിതാ അംഗം ???

യുവതി നിലവിളിച്ചില്ലെന്ന്..

യുവതിയെ സഹപ്രവര്‍ത്തകന്‍ ബലാത്സംഗം ചെയ്തുവെന്നതാണ് കേസ്. യുവതിയെ ഇയാള്‍ പീഡിപ്പിക്കുമ്പോള്‍ അവര്‍ നിലവിളിക്കുകയോ ഒച്ചവെയ്ക്കുകയോ ചെയ്തില്ലത്രേ. ഇതാണ് കോടതിവിധിയുടെ അടിസ്ഥാനം. ടുറിനിലെ കോടതിയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്.

സഹായവും തേടിയില്ല

മാത്രമല്ല യുവതി ആ സമയത്ത് ആരോടം സഹായത്തിനായും അഭ്യര്‍ത്ഥിച്ചില്ല. കൂടാതെ കുറ്റാരോപിതനായ സഹപ്രവര്‍ത്തകനോട് ലൈംഗിക ആകര്‍ഷണം തോന്നുന്ന തരത്തില്‍ യുവതി സംസാരിച്ചുവെന്നാണ് കോടതിയുടെ നിരീക്ഷണം.

അന്വേഷണത്തിന് ഉത്തരവ്

ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി ആയ എഎന്‍എസ്എ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോടതി വിധിയെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ നീതിന്യായ വകുപ്പ് മന്ത്രി ഉത്തരവിറക്കിയിട്ടുണ്ട്. ആന്‍ഡ്രിയ ഓര്‍ലാന്‍ഡോ ആണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

പ്രതിഷേധമുയരുന്നു

കുറ്റാരോപിതനായ ആളെ കോടതി വെറുതെ വിട്ടിരുന്നു. കോടതിയുടെ പരാമര്‍ശം ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. കോടതി പരാമര്‍ശത്തെ വിമര്‍ശിച്ച് വിവിധ വനിതാ സംഘടനകളും പ്രതിപക്ഷ പാര്‍ട്ടിയും രംഗത്ത് വന്നിട്ടുണ്ട്.

English summary
Italina court's controversial verdict in rape case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X