കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീര്‍: കല്ലേറ് തകര്‍ക്കുന്നു, 18 പേര്‍ അറസ്റ്റില്‍, പഴയകാര്‍ഡിറക്കി ഹിസ്ബുള്‍ മുജാഹിദ്ദീന്‍

Google Oneindia Malayalam News

ശ്രീനഗര്‍: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജമ്മു കശ്മീരില്‍ യുവാക്കള്‍ സുരക്ഷാ സേനയ്‌ക്കെതിരെ ആക്രമണവുമായി രംഗത്ത്. പോലീസിനും സൈന്യത്തിനുമെതിരെ കല്ലെറിഞ്ഞ സംഭവത്തില്‍ 18പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

അര്‍ദ്ധ രാത്രി മുതല്‍ അനന്ത് നാഗിലെ വീടുകളില്‍ നടത്തിയ റെയ്ഡിലാണ് 18 പേര്‍ അറസ്റ്റിലായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശനിയാഴ്ച സുരക്ഷാസേനയ്‌ക്കെതിരെ കല്ലെറിഞ്ഞ സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 135 യുവാക്കളെയാണ് സുരക്ഷാ സേനയ്‌ക്കെതിരെ കല്ലെറിഞ്ഞ സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ ഒമ്പതിന് അനന്ദ്‌നാഗ്, ശ്രീനഗര്‍ എന്നീ പാര്‍ലമെന്റ് സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കശ്മീരില്‍ യുവാക്കള്‍ സൈന്യത്തിനെതിരെ തിരിഞ്ഞിട്ടുള്ളത്.

stone-pelting

ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീര്‍ താഴ് വരയില്‍ ഉടലെടുത്ത സംഘര്‍ഷങ്ങള്‍ക്കിടെയാണ് കല്ലും ആയുധങ്ങളുമായി ഭീകരരുടെ പിന്തുണയോടെ യുവാക്കള്‍ തെരുവിലിറങ്ങിയത്. നൂറിലധികം പേരുടെ ജീവനെടുത്ത സംഘര്‍ഷത്തിന് പിന്നീട് അയവുവന്നെങ്കിലും നവംബറിലെ നോട്ട്അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ കള്ളപ്പണത്തിന്റെ വരവ് കുറഞ്ഞതോടെ ഇതുള്‍പ്പെടെയുള്ള താഴ് വരയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ശമിയ്ക്കുകയും ചെയ്തിരുന്നു.

English summary
Ahead of bypolls for Anantnag parliamentary seat, the Jammu and Kashmir Police on Sunday arrested at least 18 persons over their alleged involvement in stone pelting protests in the Kashmir valley.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X