കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോരയിലും മടങ്ങാതെ തമിഴ്‌നാട്; ആത്മഹത്യാ ഭീഷണിയുമായി പ്രതിഷേധക്കാര്‍, രാഷ്ട്രീയ ഗൂഡാലോചന!!

Google Oneindia Malayalam News

ചെന്നൈ: ജെല്ലിക്കെട്ടിനുള്ള നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് മറീന ബീച്ചില്‍ പ്രതിഷേധിക്കുന്നവരെ നീക്കാനുള്ള ശ്രമത്തിനിടെ സമരക്കാരുടെ ആത്മഹത്യാഭീഷണി. ബലം പ്രയോഗിച്ച് പിരിച്ചുവിടാന്‍ ശ്രമിക്കുകയാണെങ്കില്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്യുമെന്നാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന ഭീഷണി. ഇതോടെ പൊലീസ് സമവായത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

തമിഴ്‌നാട്ടിലെ ദിണ്ഡിഗല്‍, തഞ്ചാവൂര്‍, കൃഷ്ണഗിരി എന്നിവിടങ്ങളില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയവരെയും പൊലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

 സമരം വിജയിച്ചില്ല!!

സമരം വിജയിച്ചില്ല!!

സുപ്രീം കോടതി വിലക്ക് നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് പുറത്തിറക്കുകയും തിങ്കളാഴ്ച നിയമസഭയില്‍ ബില്ല് പാസാക്കുകയും ചെയ്യുന്നതോടെ സമരം വിജയിച്ചെന്നും സര്‍ക്കാര്‍ പ്രതിശേഷക്കാര്‍ പിരിഞ്ഞുപോകണമെന്നും പൊലീസ് ആവശ്യപ്പെട്ടെങ്കിലും പിരിഞ്ഞുപോകാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. ഇതോടെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയായിരുന്നു.

 നിയമം ഉടന്‍

നിയമം ഉടന്‍

നിലവില്‍ ഗവര്‍ണര്‍ ഒപ്പുവച്ച് പാസാക്കിയ ഓര്‍ഡനന്‍സിന് പകരമായി തമിഴ്‌നാട് നിയമസഭയില്‍ ജെല്ലിക്കെട്ട് ബില്‍ അവതരിപ്പിച്ച് സഭ പാസാക്കാക്കുന്നതോടെ ബില്‍ നിയമമായി മാറുകയും ചെയ്യും. ഗവര്‍ണര്‍, രാഷ്ട്രപതി എന്നിവര്‍ ഒപ്പുവയ്ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരികയും ചെയ്യും. ഈ സാഹതര്യത്തിലാണ് പ്രതിഷേധക്കാര്‍ വേറിട്ട പ്രതിഷേധ മുറകളുമായി രംഗത്തെത്തിയിട്ടുള്ളത്.

 ശാശ്വത പരിഹാരം

ശാശ്വത പരിഹാരം

ജെല്ലിക്കെട്ടിനുള്ള സുപ്രീം കോടതി വിലക്ക് നീക്കിക്കൊണ്ട് ശനിയാഴ്ച തന്നെ ഓര്‍ഡിനന്‍സ് പുറത്തിറക്കിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ ജെല്ലിക്കെട്ട് നടത്തിയെങ്കിലും നിരോധനനം നീക്കിക്കൊണ്ട് ശാശ്വത പരിഹാരം വേണമെന്നാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന ആവശ്യം.

ചോരയിലും തീരാത്ത വീര്യം

ചോരയിലും തീരാത്ത വീര്യം

ഓര്‍ഡിനന്‍സ് പുറത്തിറക്കിയതോടെ ഞായറാഴ്ച തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ നടത്തിയ ജെല്ലിക്കെട്ടിനിടെ കാളയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നിട്ടും ജെല്ലിക്കെട്ടിന് വേണ്ടി വാദിയ്ക്കുന്നവര്‍ പിന്നോട് പോകാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.

മുഖ്യമന്ത്രിയുടെ ഉറപ്പ്

മുഖ്യമന്ത്രിയുടെ ഉറപ്പ്

ജെല്ലിക്കെട്ട് നിരോധനം നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് പകരമായി നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള 1960ലെ കേന്ദ്ര നിയമത്തിലെ ഭേദഗതിയാണ് ബില്ലില്‍ ഉള്‍പ്പെടുത്തുക. എന്നാല്‍ നിയമത്തിന് തമിഴ്‌നാട്ടില്‍ മാത്രമേ പ്രാബല്യത്തില്‍ വരികയുള്ളൂ.

 ഭേദഗതി അനിവാര്യമോ

ഭേദഗതി അനിവാര്യമോ

തമിഴ്‌നാടിന്റെ പാരമ്പര്യം, സംസ്‌കാരവും സംരക്ഷിക്കുന്നതിനും നാടന്‍ കാളയിനങ്ങളെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു ഭേദഗതിയ്ക്ക് ഒരുങ്ങുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

 രാഷ്ട്രീയ ഗൂഡാലോചന

രാഷ്ട്രീയ ഗൂഡാലോചന

ഓര്‍ഡിനന്‍സിന് പകരമായി നിയമം പാസാക്കുമെന്ന് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം വ്യക്തമാക്കിയതോടെ മാര്‍ച്ച് 31 വരെ സമരം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ടോ എന്നും സംശയിക്കപ്പെടുന്നു.

English summary
In an early morning crackdown, the police here started removing scores of protesters who were demonstrating at the Marina beach for the past one week, demanding a permanent solution for holding Jallikattu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X