കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെല്ലിക്കെട്ടിനെ തകര്‍ക്കാന്‍ ഗൂഢാലോചന.. ?! ചെന്നൈയിലെത്തിയ ജഴ്‌സിപ്പശുക്കളുടെ ലക്ഷ്യമെന്ത് !!

ജെല്ലിക്കെട്ട് സമരം കത്തുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തമാശകള്‍ക്കും ഒട്ടും കുറവില്ല.

Google Oneindia Malayalam News

ചെന്നൈ : ജെല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കനത്ത പ്രതിഷേധമാണ് തുടരുന്നത്. മറീന ബീച്ചിലേത് തമിഴ്‌നാട് ഇതുവരെ കാണാത്ത വിധമുള്ള പ്രക്ഷോഭമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലും വന്‍ പിന്തുണയാണ് ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്ന ആവശ്യത്തിന് ലഭിക്കുന്നത്.

അതേസമയം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ കുറവല്ല. അനുകൂലിച്ച് പ്രചരിക്കുന്ന പോസ്റ്റുകള്‍ക്കൊപ്പം തമാശ വീഡിയോകളും പോസ്റ്ററുകളും കുറവല്ല. ഇത്തരമൊരു വീഡിയോ ഫേസ്ബുക്കില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.

ജേഴ്‌സി പശുക്കളാണ് വിഷയം

ഒരു എയര്‍പോട്ടില്‍ വന്നിറങ്ങുന്ന ഒരുകൂട്ടം ജേഴ്‌സി പശുക്കളാണ് വിഷയം. തമിഴ്‌നാട്ടിലെ പശു ഇനങ്ങളെ വിദേശ പശുക്കളെ ഉപയോഗിച്ച് അവയുടെ തനിമ തകര്‍ക്കാനുള്ള കോര്‍പ്പറേറ്റ് നീക്കമാണെന്നാണ് ചില വിരുതന്മാര്‍ കമന്റ് ചെയ്തിരിക്കുന്നത്.

ജെല്ലിക്കെട്ട് തകർക്കാൻ

ഇതിന് ജെല്ലിക്കെട്ടുമായി എന്താണ് ബന്ധം എന്നല്ലേ. ജെല്ലിക്കെട്ടിന് വേണ്ടി ശബ്ദമുയര്‍ത്തുന്നവരുടെ പ്രധാന വാദം ജെല്ലിക്കെട്ട് ഇല്ലാതായാല്‍ അത് തദ്ദേശിയമായ കാലിവര്‍ഗങ്ങളെ ഇല്ലാതാക്കുമെന്നാണ്. ഇതോടെ ആ സ്ഥാനത്ത് വിദേശ ഇനങ്ങള്‍ സ്ഥാനം പിടിക്കുമല്ലോ.

ദിനോസറും പശുക്കളും

ജെല്ലിക്കെട്ടിനെ എതിര്‍ക്കുന്നവരാണ് ചെന്നൈ വിമാനത്താവളം വഴി വിദേശ പശുക്കളെ എത്തിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍. ജുറാസിക് പാര്‍ക്ക് സിനിമയില്‍ കൂട്ടിലടച്ച് ദിനോസറിനെ കൊണ്ടുവരുന്നതിനോടും ഇതിനെ ചിലര്‍ താരതമ്യം ചെയ്തിരിക്കുന്നു.

ജെല്ലിക്കെട്ടുമായി ബന്ധമില്ല

59 ജേഴ്‌സി പശുക്കളാണ് ഖത്തര്‍ കാര്‍ഗോയില്‍ നിന്നും ചെന്നൈയിലെത്തിയത്. യഥാര്‍ത്ഥത്തില്‍ ഈ പശുക്കള്‍ക്ക് ജെല്ലിക്കെട്ടുമായി യാതൊരു ബന്ധവുമില്ല. ഇവ എവിടേക്കാണ് എന്നല്ലേ..

തമിഴ്‌നാട്ടിലേക്കുള്ളതു പോലുമല്ല ഈ പാവം പശുക്കള്‍.ഡെന്മാര്‍ക്കില്‍ നിന്നുള്ള പശുക്കളാണിത്. ഗുജറാത്തിലെ ആനന്ദിലേക്കുള്ള വഴിയെ ചെന്നൈയില്‍ എത്തിയതാണെന്നേ ഉള്ളൂ.

English summary
A video of Jersey bulls is widley spreads in social media claiming conspiracy against Jallikkattu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X