കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം; സൈനികന്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ തുടരുന്നു

ഏറ്റുമുട്ടല്‍ ജമ്മു കശ്മീരില്‍ താങ്ഗറിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്ത്

  • By Sandra
Google Oneindia Malayalam News

ശ്രീനഗര്‍: അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരില്‍ താങ്ഗറിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്താണ് ഒരു സംഘം ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. ഇതിനിടെ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയായിരുന്നു. ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനാണ് ഇക്കാര്യം പറഞ്ഞതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

പ്രദേശത്ത് ഭീകരരെ തുരത്തുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നാണ് സൈനിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ജമ്മു കശ്മീരിലെ ആര്‍എസ് പുര, അര്‍ണിയ സെക്ടറുകള്‍ക്ക് നേരെ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമിച്ചതിന് പിന്നാലെയാണ് പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. ആര്‍എസ് പുര സെക്ടറിലെ പാക് ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്താന്റെ ഭാഗത്തുനിന്നുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ഇന്ത്യന്‍ സൈന്യവും കനത്ത തിരിച്ചടി നകിയിരുന്നു.

 infiltration

ഉറി ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ക്കെകതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് 40 തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ലക്ഷ്യം വച്ചുള്ള ആക്രമണത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു.

ഇന്ത്യന്‍ പ്രതിരോധ രേഖകള്‍ കൈവശപ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യ പിടികൂടിയ പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ പിടികൂടിയ ശേഷം രാജ്യം വിട്ടു പോകാന്‍ ആവശ്യപ്പെട്ടിരുന്നു ഇതിന് പിന്നാലെയാണ് പാക് ഭീകരരുടെ ഭാഗത്തുനിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം. അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈന്യത്തിന്റെ സൈനിക വിന്യാസം സംബന്ധിച്ച രേഖകളാണ് പിടിയിലായ ്മഹ് മൂദ് അക്തറില്‍ നിന്ന് കണ്ടെടുത്തത്.

English summary
Jammu Kashmir: Army foils infiltration bid in Tangdhar. One Jawan killed and another injured in kashmir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X