കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ : നാല് ഭീകരരെ വധിച്ചു, മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മുക്ശ്മീരിലെ കുല്‍ഗാമില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് ഭീകരരെ വധിച്ചു. മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു പോലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. ഞായറാഴ്ച രാവിലെയാണ് ഏറ്‌റുമുട്ടലുണ്ടായത്. പരുക്കേറ്റ മൂന്ന് ഭീകരര്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കുല്‍ഗാം ജില്ലയിലെ നൗപോര, യാരി പോരയില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം പോലീസും സംയുക്തമായിട്ടാണ് തിരച്ചില്‍ നടത്തിയത്. ഭീകരര്‍ ഒളിച്ചിരുപ്പുണ്ടായിരുന്ന വീടിനടുത്ത് വച്ച് ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യവും ശക്തമായ പ്രത്യാക്രമണം നടത്തി.

soldier

കൊല്ലപ്പെട്ട ഭീകരരില്‍ രണ്ടു പേര്‍ മുദാസീര്‍ തന്‍ദാരി, മൊഹദ് ഹാഷിം എന്നിവരാണ്. രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ പക്കല്‍ നിന്ന് രണ്ട് റൈഫിള്‍സും സ്‌ഫോടക വസ്തുക്കളും കണ്ടെത്തി.

ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹന്‍ വാനിയെ സൈന്യം വധിച്ചതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷം വലിയ ഏറ്റുമുട്ടലുകള്‍ക്കാണ് കശ്മീര്‍ സാക്ഷ്യം വഹിച്ചത്. സൈന്യവും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

നിയന്ത്രണ രേഖയില്‍ കഴിഞ്ഞ കുറേ ആഴ്ചകളായി സമാധാനം നിലനില്‍ക്കെയാണ് വീണ്ടും തീവ്രവാദി ആക്രമണം ഉണ്ടായിരിക്കുന്നത്.

English summary
Security forces today killed four Hizbul Mujahideen militants in an ongoing encounter in the Nowpora Yaripora area of south Kashmir's Kulgam district.
Please Wait while comments are loading...