കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന ഈ സ്വത്തുക്കള്‍ ആര്‍ക്ക്? ആ രഹസ്യം അറിയുന്നത് ഒരാള്‍ക്ക്‌ മാത്രം!

ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇനി ആര്‍ക്ക്? സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ ഒരാള്‍ക്ക് മാത്രമെ അറിയുകയുള്ളൂ.

  • By Thanmaya
Google Oneindia Malayalam News

ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇനി ആര്‍ക്ക്? സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ ഒരാള്‍ക്ക് മാത്രമെ അറിയുകയുള്ളൂ. ജയലളിതയുടെ ഉറ്റതോഴിയായ ശശികലയ്ക്ക് മാത്രം. സ്വത്തുക്കള്‍ തന്റെ പിന്‍കാലം ശശികല ഉള്‍പ്പടെയുള്ള വ്യക്തികള്‍ക്കും ട്രസ്റ്റുകള്‍ക്കും ഓസ്യത്തായി എഴുതി വച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

1991ല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുമ്പോള്‍ മൂന്ന് കോടിയായിരുന്നു ജയലളിതയുടെ സ്വത്ത്. പിന്നീട് 1995ല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നിറങ്ങുമ്പോള്‍ 66 കോടിയായി അത് മാറി. തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലുമായി ജയലളിതയുടെയും ബിനാമികളുടെയും പേരില്‍ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കളുണ്ട്.

20 വര്‍ഷംകൊണ്ട് ഉണ്ടാക്കിയത്

20 വര്‍ഷംകൊണ്ട് ഉണ്ടാക്കിയത്

2014ലാണ് അനധികൃതമായ സ്വത്ത് സമ്പാദനക്കേസില്‍ ജയലളിത പിടിയിലാകുന്നത്. 20 വര്‍ഷംകൊണ്ട് അതുവരെ ഉണ്ടാക്കിയത് അനേകം കോടികളാണെന്നാണ് കോടതി രേഖകളില്‍. ഏഴ് കോടിയോളം വിലമതിക്കുന്ന 28 കിലോ സ്വര്‍ണം, 3.28 കോടി രൂപ വില വരുന്ന 800 കിലോ വെള്ളി, രണ്ട് കോടി രൂപയുടെ ബാങ്ക് നിക്ഷേപം വരെ കണ്ടെടുത്തിരുന്നു.

 ഏക്കര്‍ കണക്കിന് എസ്റ്റേറ്റുകള്‍

ഏക്കര്‍ കണക്കിന് എസ്റ്റേറ്റുകള്‍

ജയലളിതയുടെയും പിന്‍ഗാമികളുടെയും പേരില്‍ തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലുമായി ഒട്ടേറെ സ്വത്തുക്കള്‍ ഉണ്ട്. 4000 കോടി വിലമതിക്കുന്ന കോടനാട് ടീ എസ്‌റ്റേറ്റിലെ 800 ഏക്കര്‍ ഉള്‍പ്പടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍. ഒരു ഏക്കറിന് അഞ്ച് കോടിയാണ് വില പറയുന്നത്.

1992ല്‍ വാങ്ങിയത്

1992ല്‍ വാങ്ങിയത്

1992ല്‍ 17 കോടിക്കാണ് ജയലളിത ഈ എസ്‌റ്റേറ്റ് വാങ്ങിയത്. കൂടാതെ തിരുനെല്‍വേലിയില്‍ 1,197 ഏക്കര്‍, വാലാജപ്പേട്ടയില്‍ 200 ഏക്കര്‍, ഊത്തുക്കോട്ടയില്‍ 100 ഏക്കര്‍, ശിരുതാവൂറില്‍ 25 ഏക്കര്‍, കാഞ്ചിപുരത്തില്‍ 200 ഏക്കര്‍, തൂത്തുക്കുടി തിരുവൈകുണ്ഠത്ത് 100 ഏക്കര്‍, സ്വകാര്യ ആഗ്രോഫാമിന്റെ പേരില്‍ 100 ഏക്കര്‍, ഹൈദരബാദിലെ 14.50 ഏക്കര്‍ മുന്തിരി തോട്ടം എന്നിങ്ങനെ വേറെയും.

പോയസ് ഗാര്‍ഡന്റെ ഇപ്പോള്‍ ലഭിക്കുന്ന വില

പോയസ് ഗാര്‍ഡന്റെ ഇപ്പോള്‍ ലഭിക്കുന്ന വില

20 വര്‍ഷം മുമ്പാണ് ജയലളിത പോയസ് ഗാര്‍ഡണ്‍ വാങ്ങുന്നത്. 7.5 കോടി രൂപയ്ക്ക്. അവിടുത്തെ 24000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വേദനിലയം വസതിക്ക് ഇപ്പോള്‍ ലഭിക്കുന്നത് 100 കോടിയലധികം സ്വത്തുക്കള്‍.

സുധാകരനും

സുധാകരനും

ജയലളിതയ്ക്ക് പുറമെ അനധികൃത സ്വത്ത് സമ്പാദനത്തില്‍ പിടിയിലായ നാലാം പ്രതി വിഎന്‍ സുധാകരനും വന്‍ തോതില്‍ സ്വത്ത് സമ്പാദിച്ചിരുന്നു.

English summary
Jayalalithaa’s last public appearance was on September 20, two days before she was admitted to the Apollo Hospitals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X