കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത തോറ്റിട്ടുണ്ട് ഒരു തവണ മാത്രം.... തിരഞ്ഞെടുപ്പില്‍ ജയലളിതയെ പരാജയപ്പെടുത്തിയ വ്യക്തി?

1996ലെ തിരഞ്ഞെടുപ്പിലായിരുന്നു ജയലളിത ആദ്യമായും അവസാനമായും പരാജയത്തിന്റെ കയ്പ്പുനീര് കുടിച്ചത്‌

  • By Akshay
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാടിന്റെ അമ്മ ജയലളിത രാഷ്ച്രീയത്തിലേക്ക് കടക്കുന്നത് 1982 ലാണ്. ആദ്യമായി മത്സരിക്കുന്നതും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും 1984ല്‍ ആയിരുന്നു. എംജിആര്‍ രോഗബാധിതനായതിനെ തുടര്‍ന്ന് 1984 ലെ തിരഞ്ഞെടുപ്പില്‍ നേതൃത്വം നല്‍കിയതും ജയലളിതയായിരുന്നു.

ഇതില്‍ പാര്‍ട്ടിയുടെ മറ്റ് മുഖ്യ നേതാക്കള്‍ക്ക് കടുത്ത എതിര്‍പ്പുമുണ്ടായിരുന്നു. 1987 ല്‍ എംജിആര്‍ മരിച്ചതോടെ ഭിന്നത രൂക്ഷമാകുകയും പാര്‍ട്ടി പിളരുകയും ചെയ്തു. ജയലളിതയെ എതിര്‍ക്കുന്ന വിഭാഗം എംജിആറിന്റെ ഭാര്യ ജാനകിയെ തിരഞ്ഞെടുത്തു. പിന്നീട് രാഷ്ട്രപതി മന്ത്രസഭ പിരിച്ചു വിടുകയും പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ ജയലളിത വിഭാഗം 27 സീറ്റുകള്‍ നേടുകയും ചെയ്തു. ആ സാഹചര്യത്തില്‍ പോലും തന്റെ കരുത്ത് തെളിയിക്കാന്‍ കഴിഞ്ഞ ജയലളിതയ്ക്ക് പക്ഷെ ഒരാളുടെ മുന്നില്‍ അടിയറവു പറയേണ്ടി വന്നു.

 തോല്‍വിയുടെ രുചി

തോല്‍വിയുടെ രുചി

1996ലെ തിരഞ്ഞെടുപ്പിലായിരുന്നു ജയലളിത ആദ്യമായും അവസാനമായും തോറ്റത്. അന്ന് ജയയെ തോല്‍പ്പിച്ച് കിംഗ് മേക്കറായത് ഇജി സുഗവനം എന്ന ഡിഎംകെ നേതാവായിരുന്നു.

സുഗവനം

സുഗവനം

ജയലളിത തോറ്റ ബര്‍ഗുര്‍ മണ്ഡലത്തില്‍ അതിനു മുന്‍പ് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടിരുന്നു സുഗവനം. 1996നു ശേഷം 2001ല്‍ നടന്ന തെരഞെടുപ്പിലും സുഗവനം പരാജയപ്പെട്ടു.

 കൃഷ്ണഗിരി മണ്ഡലം

കൃഷ്ണഗിരി മണ്ഡലം

ഇജി സുഗവനം കൃഷ്ണഗിരി ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് ജയിച്ച് രണ്ട് തവണ എംപിയായിരുന്നു.

 ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല

ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല

സ്ത്രീ ശാക്തീകരണമടക്കം സാമൂഹ്യ മേഖലയില്‍ നിരവധി ജനപ്രിയ പരിപാടികള്‍ നടപ്പിലാക്കിയെങ്കിലും അഴിമതി ആരോപണം നേരിട്ടതിനെ തുടര്‍ന്നാണ് ജയലളിതയ്ക്ക് 96ല്‍ ഭരണം നിലനിര്‍ത്താന്‍ കഴിയാതിരുന്നത്.

English summary
Jayalalitha defeated only once in her history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X