കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയ്ക്ക് പിടിപെട്ടത് സെപ്‌സിസ്; ആശുപത്രി പുറത്തുവിട്ടതെല്ലാം രോഗ ലക്ഷണങ്ങള്‍?

ജയലളിതയെ ചികിത്സിച്ച ഡോ. റിച്ചാര്‍ഡ് ജോണ്‍ ബേല്‍ ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ തന്നെ രോഗം എന്തെന്ന് തിരിച്ചറിഞ്ഞിരുന്നെന്ന് റിപ്പോര്‍ട്ട്

  • By Akshay
Google Oneindia Malayalam News

ചെന്നൈ: ജയലളിതയുടെ മരണത്തിനിടയാക്കിയത് സെപ്‌സിസ് എന്നരോഗം. ജയലളിതയെ ചികിത്സിച്ച ഡോ. റിച്ചാര്‍ഡ് ജോണ്‍ ബേല്‍ ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ തന്നെ രോഗം എന്തെന്ന് തിരിച്ചറിഞ്ഞിരുന്നെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ സെപ്തംബര്‍ 22 മുതല്‍ പല തവണ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനുകളിലും പനിയും നിര്‍ജ്ജലീകരണം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ മരണശേഷമാണ് ദ്രാവിഡ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തയായ നേതാവിന് സെപ്‌സിസ് എന്ന രോഗമായിരുന്നെന്ന് പുറം ലോകം അറിഞ്ഞത്.

ഇതേ രോഗം മൂലം തന്നെയാണ് ജയലളിതയുടെ വളര്‍ച്ചയ്ക്ക് മുഴുവന്‍ ചുക്കാന്‍ പിടിച്ച എംജിആറിന്റെ മരണവും. മരണത്തിന് മുന്ന് വര്‍ഷം മുമ്പ് മുതല്‍ കിഡിനി രോഗം അദ്ദേഹത്തെ അലട്ടിയിരുന്നു. പിന്നീട് ഹൃദയസ്തംഭനം സംഭവിച്ചാണ് എംജിആറും മരിച്ചത്. അന്ന് ഉണ്ടായ അതേ സന്ദര്‍ഭം തന്നെയാണ് ജയലളിതയുടെ ആശുപത്രി വാസ സമയത്തും ഉണ്ടായത്.

Jayalalitha

കഴിഞ്ഞ വര്‍ഷം ബെംഗളൂരു ജയിലില്‍ ജയലളിത കിടന്ന സന്ദര്‍ഭത്തില്‍ഡ ആത്മഹത്യ ഭീഷണിയുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. അതിനാല്‍ തന്നെ ആശുപത്രി അധികൃരുടെ അറിയിപ്പുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വമായിരുന്നു. എങ്കിലും വാട്‌സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡികള്‍ വഴി ജയലളിത ഐസിയുവില്‍ കിടക്കുന്ന മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ പ്രചരിച്ചിരുന്നു.

ഗുരുതരമായ മുറിവുകള്‍, വാര്‍ദ്ധക്യം, ബ്ലഡ് കാന്‍സര്‍, എച്ച്‌ഐവി, സ്റ്റിറോയ്ച് കുത്തിവെക്കല്‍, കീമോ തെറാപ്പി എന്നിവയാണ് ജയലളിതയ്ക്ക് പിടിപെട്ട സെപ്‌സിസ് എന്ന രോഗത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍. രക്തത്തില്‍ കടുത്ത അണുബാധ അല്ലെങ്കില്‍ വിഷബാധയുണ്ടാക്കുന്ന അവസ്ഥയാണ് സെപ്‌സിസ്.മതിയായ ചികിത്സ ലഭിച്ചാല്‍ പോലും മരണം സംഭവിക്കാം എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത.

യുകെയിലെ സെപ്‌സിസ് വിദഗ്ധന്‍ ജയലളിതയെ ചികിത്സിച്ചെങ്കിലും അവസാനം കൈവിട്ട് പോകുകയായിരുന്നു. ഒക്ടോബര്‍ മുതല്‍ ഇദ്ദേഹം ജയലളിതയെ ചികിത്സിക്കുന്നുണ്ട്. ഡോ. റിത്ചാര്‍ഡ് ജോണ്‍ ബേല്‍ ആണ് ജയലളിതയെ ചികിത്സിച്ചിരുന്നത്. ലണ്ടനിലെ സെന്റ് ബെതലോം ആശുപത്രിയില്‍ നിന്ന് 1984 ല്‍ മെഡിക്കല്‍ ഡിഗ്രി കരസ്ഥമാതക്കിയ വ്യക്തിയാണ് റിച്ചാര്‍ഡ് ജോണ്‍ ബേല്‍.

English summary
Jayalalitha affected by Sepsis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X