കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചാം തവണ പച്ചയുടത്ത് ജയലളിത അധികാരമേറ്റു, സാക്ഷിയാകാന്‍ രജനീകാന്തും വിക്രമും ഉള്‍പ്പടെ താരനിര

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേറ്റു. മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ചത ജയലളിയ്ക്കിത് അഞ്ചാമൂഴമാണ്. ചലച്ചിത്ര താരങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധിപേരെ സാക്ഷിയാക്കിയാണ് ജയലളിത വീണ്ടും അധികാരമേറ്റെടുത്തത്.

മദ്രാസ് സര്‍വ്വകലാശാല സെന്റിനറി ഓഡിറ്റോറിയത്തില്‍ രാവലിലെ 11 മണിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഗവര്‍ണര്‍ റോസയ്യ ജയലളിതയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 28മന്ത്രിമാരാണ് ജയലളിതയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. ചലച്ചിത്ര താരങ്ങളായ രജനീകാന്ത്, പ്രഭു, വിക്രം, ശരത് കുമാര്‍, കാര്‍ത്തി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. വിശദാംശങ്ങളിലേയ്ക്ക്...

ചുമതലയേറ്റു

ചുമതലയേറ്റു

തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത വീണ്ടും അധികാരമേറ്റു

അനധികൃത സ്വത്ത് സമ്പാദനക്കേസ്

അനധികൃത സ്വത്ത് സമ്പാദനക്കേസ്

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിലായ ജയലളിത പിന്നീട് കുറ്റവിമുക്തയാക്കപ്പെട്ടു

താരനിര

താരനിര

രജനീകാന്ത്, വിക്രം, പ്രഭു, ശരത്കുമാര്‍, കാര്‍ത്തി എന്നിവര്‍ സത്യപ്രതിജ്ഞയ്‌ക്കെത്തി

കേന്ദ്ര സാന്നിധ്യം

കേന്ദ്ര സാന്നിധ്യം

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും ചടങ്ങില്‍ പങ്കെടുത്തു

28മന്ത്രിമാര്‍

28മന്ത്രിമാര്‍

ജയലളിയ്‌ക്കൊപ്പം 28മന്ത്രിമാരും ചുമതലയേറ്റു. ഒ പനീര്‍ശല്‍വം മന്ത്രി സഭയിലെ രണ്ട് മന്ത്രിമാരെ ഒഴിവാക്കിയാണ് പുതിയ മന്ത്രിസഭ. അസുഖം മൂലമാണ് രണ്ട് പേരെ ഒഴിവാക്കിയത്.

മെയ് 11 ന്

മെയ് 11 ന്

മെയ് 11നാണ് 66.65 കോടിയുടെ അനുധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയെ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കി.

ആഘോഷം

ആഘോഷം

ജയലളിതയുടെ തിരിച്ച് വരവിനെ ഏറെ ആഘോഷത്തോടെയാണ് തമിഴ്‌നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വരവേല്‍ക്കുന്നത്.

English summary
Jayalalitha takes oath as Tamil Nadu CM; BJP leaders, Rajnikanth present at swearing-in ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X