കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത ഭാര്യ, ശശികല ഭര്‍ത്താവ്.. തലൈവിയുടെയും തോഴിയുടെയും പുറംലോകം അറിയാത്ത കഥകള്‍!

  • By ശ്വേത കിഷോർ
Google Oneindia Malayalam News

2011ല്‍ തന്റെ വീടായ പോയസ് ഗാര്‍ഡനില്‍ നിന്നും ശശികലയെയും ബന്ധുക്കളെയുമെല്ലാം ജയലളിത ഒരിക്കല്‍ ഇറക്കിവിട്ടിരുന്നു. എന്നാല്‍ അധികം വൈകാതെ ജയലളിത ശശികലയെ പോയസ് ഗാര്‍ഡനിലേക്ക് തിരിച്ചുവിളിച്ചു. ഇത് അണികളില്‍ പ്രതിഷേധമുണ്ടാക്കി. എന്തിനാണ് ജയലളിത ശശികലയെ തിരിച്ചുവിളിപ്പിച്ചത്. എന്തായിരുന്നു ഇവർ തമ്മിൽ ഉണ്ടായിരുന്ന ബന്ധം...

ജയലളിത തന്നെ പറഞ്ഞത്

ജയലളിത തന്നെ പറഞ്ഞത്

ശശികലയുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടെന്ന വാര്‍ത്ത ജയലളിതയുടെ ചെവിയിലും എത്തിയിരുന്നു. സിമി ഗ്രെവാളുമായുള്ള ഒരു അഭിമുഖത്തില്‍ ജയലളിത പറഞ്ഞത് ഇത്തരം ആരോപണങ്ങളൊന്നും മറുപടി അര്‍ഹിക്കുന്നു പോലുമില്ല എന്നാണ് ജയലളിത പറഞ്ഞത്. ഇത്തരം ചര്‍ച്ചകള്‍ക്ക് ജയലളിത ഒരിക്കലും ഒരുക്കമായിരുന്നില്ല എന്ന് വേണം പറയാന്‍. ഇതും ആരോപണങ്ങള്‍ക്ക് ശക്തി പകര്‍ന്നു എന്ന് വേണം കരുതാന്‍.

വിവാഹബന്ധം പോലെ തോന്നിയോ

വിവാഹബന്ധം പോലെ തോന്നിയോ

ശശികലയാണ് ജയലളിതയ്ക്ക് ആദ്യം മാലയിട്ടത് എന്നും സാധാരണ ഭര്‍ത്താവ് ഭാര്യയെ ആണ് ആദ്യം മാല ചാര്‍ത്താറുള്ളത് എന്നുമാണ് പറയുന്നത്. എന്ന് വെച്ചാല്‍ ഭാര്യയുടെ റോളില്‍ ജയലളിതയായിരുന്നു എന്നാണ് പറഞ്ഞുവെക്കുന്നത്. വലിയൊരു വിവാഹ ആഘോഷം പോലെയാണ് ചടങ്ങുകള്‍ക്ക് ശേഷം ജയലളിതയും ശശികലയും പോയസ് ഗാര്‍ഡനിലേക്ക് മടങ്ങിയതത്രെ. ഇതേക്കുറിച്ച് ക്വോറ പോലെ പല ഓണ്‍ലൈന്‍ ഫോറങ്ങളിലും ചര്‍ച്ച നടക്കുന്നുണ്ട്.

ദമ്പതികളായത് കൊണ്ടോ ഇത്

ദമ്പതികളായത് കൊണ്ടോ ഇത്

തമിഴ് ആചാരപ്രകാരം ഷഷ്ടിപൂര്‍ത്തി ദിനത്തില്‍ ദമ്പതികള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളതെന്നും ഇവര്‍ ദമ്പതികളെപ്പോലെ ജീവിച്ചിരുന്നത് കൊണ്ടാണ് ജയലളിതയുടെ ഷഷ്ടിപൂര്‍ത്തി ദിവസം ക്ഷേത്രത്തിലെത്തി ഇത്തരം കര്‍മങ്ങള്‍ ചെയ്തത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭാര്യാഭര്‍ത്താക്കന്മാര്‍ ചെയ്യുന്നത് പോലെ ചന്ദനം നെറ്റിയില്‍ അണിയിച്ചതും പരസ്പരം മാലയിട്ടതുമാണ് ഇതിന് തെളിവായി മുന്നോട്ട് വെക്കുന്നത്.

എന്താണ് സത്യം, അവര്‍ വിവാഹിതരായോ

എന്താണ് സത്യം, അവര്‍ വിവാഹിതരായോ

ജയലളിതയുടെ അറുപതാം പിറന്നാള്‍ ദിവസത്തില്‍ ജയലളിതയും ശശികലയും ക്ഷേത്രത്തില്‍ പോയി നടത്തി എന്ന് പറയപ്പെടുന്ന ചടങ്ങിനെയാണ് രിപ്പോര്‍ട്ടുകള്‍ വിവാഹം എന്ന് വിശേഷിപ്പിക്കുന്നത്. ക്ഷേത്രത്തില്‍ വെച്ച് വധൂവരന്മാര്‍ അണിയിക്കുന്ന മാലയാണത്രെ ഇരുവരും പരസ്പരം ചാര്‍ത്തിയത്. രണ്ടുപേര്‍ക്കും ദീര്‍ഘായുസിനുള്ള കര്‍മങ്ങളും ഒരുമിച്ച് തന്നെ നടത്തപ്പെട്ടു. ഇതിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ടുകള്‍ക്കൊപ്പമുണ്ട്.

ജയലളിതയും ശശികലയും പ്രണയമോ

ജയലളിതയും ശശികലയും പ്രണയമോ

പുരൈട്ചി തലൈവി എന്നറിയപ്പെടുന്ന ജയലളിതയ്ക്ക് ശശികല തോഴിയോ സുഹൃത്തോ ആയിരുന്നില്ല ഇരുവരും തമ്മില്‍ അരുതാത്ത ബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് പല ഓണ്‍ലൈന്‍ ഫോറങ്ങളിലും ചര്‍ച്ച നടക്കുന്നത്. ഇതിനെ ചുവട് പിടിച്ച് ചില മലയാളം പോര്‍ട്ടലുകളിലും ഇക്കാര്യം വാര്‍ത്തയായി പുറത്ത് വന്നു. ജയയും ശശികലയും ലെസ്ബിയന്‍സ്, അവര്‍ വിവാഹിതരായിരുന്നു എന്നാണ് ഇതില്‍ ഒരു തലക്കെട്ട്.

എന്തായിരുന്നു ആ രഹസ്യം

എന്തായിരുന്നു ആ രഹസ്യം

ജയലളിത എപ്പോഴും കൂടെ കൂട്ടിയിരുന്നത് ശശികലയെ ആയിരുന്നു. കൂട്ടുകാരി എന്നും സഹോദരി എന്നും വരെ വിളിച്ചു എങ്കിലും ജയലളിത ശശികലയെ ഭയപ്പെട്ടിരുന്നു എന്നാണ് പലരും പറയുന്നത്. ജയലളിതയെ ഭയപ്പെടുത്താന്‍ പോന്ന എന്തൊ ഒരു കാര്യം ശശികലയുടെ പക്കല്‍ ഉണ്ടായിരുന്നുപോലും. ഡോക്ടറെ കാണുന്നത് അടക്കമുള്ള ജയലളിതയുടെ പല കാര്യങ്ങളും തീരുമാനിച്ചിരുന്നത് ശശികലയായിരുന്നത്രെ. ശശികലയെ എതിര്‍ത്ത് ജയലളിത ഒന്നും ചെയ്തിരുന്നില്ല എന്നാണ് പറയുന്നത്.

ജയലളിതയുടെ പേരില്‍ ഒരു കത്ത്

ജയലളിതയുടെ പേരില്‍ ഒരു കത്ത്

തന്റെ സ്വകാര്യ വിവരങ്ങള്‍ അടങ്ങിയ ഒരു കത്ത് ജയലളിത സ്വന്തം ഡോക്ടര്‍ക്ക് അയച്ചിരുന്നു എന്നും ഇതില്‍ ശശികലയുമായുള്ള ബന്ധത്തിന്റെ സൂചനകള്‍ ഉണ്ട് എന്നുമാണ് പരക്കുന്ന മറ്റൊരു വിവരം. ഈ കത്ത് മുമ്പ് തന്നെ ഓണ്‍ലൈന്‍ ഫോറങ്ങളില്‍ ചര്‍ച്ചയായിരുന്നത്രെ. ജയലളിത ജീവിച്ചിരുന്ന കാലത്ത് പോലും ചര്‍ച്ച ചെയ്യാതെ ഇപ്പോള്‍ ഇങ്ങനെ ഒരു കത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ യുക്തിയില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നത്.

ഒന്നും ഇല്ലാതിരുന്ന ശശികല

ഒന്നും ഇല്ലാതിരുന്ന ശശികല

ജയലളിതയുമായി ചേര്‍ന്ന ശേഷം ശശികല നേടിയ വളര്‍ച്ചയാണ് ഇത്തരത്തില്‍ ചിന്തിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു കാര്യം. ഒരു വീഡിയോ കാസറ്റ് കട നത്തിയിരുന്ന തികച്ചും സാധാരണക്കാരിയായിരുന്നു ശശികല. എന്നാല്‍ ജയലളിതയുടെ കൂടെ കൂടിയ ശേഷം ശശികല വളര്‍ന്നു. ജയലളിതയെ പോലും നിയന്ത്രിച്ചു. കണക്കില്ലാത്ത സ്വത്തിന്റെ അവകാശിയായി. ഇപ്പോള്‍ പണമെറിഞ്ഞ് ഭരണം പോലും പിടിക്കാന്‍ ഒരുങ്ങുന്നു. എന്താണ് ഇതിന് പിന്നിലെന്ന് ചോദിക്കുന്നവരെ കുറ്റം പറയാന്‍ പറ്റില്ല.

കരുണാനിധി കളിയാക്കിയതോ

കരുണാനിധി കളിയാക്കിയതോ

കുമാരി ജയലളിത എന്നായിരുന്നു ജെ ജയലളിത അറിയപ്പെട്ടിരുന്നത്. സെല്‍വി ജയലളിത എന്ന് തമിഴില്‍. മുന്‍മുഖ്യമന്ത്രിയായ കരുണാനിധി പലപ്പോഴും ജയലളിതയുടെ സെല്‍വി വിളിയെ കളിയാക്കിയിട്ടുണ്ട്. വിശുദ്ധയും മാന്യയുമായ സ്ത്രീ എന്ന് കരുണാനിധി ജയലളിതയെ വിളിച്ചു. കരുണാനിധിയെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്താണ് ജയലളിത ഇതിനെല്ലാമുള്ള ദേഷ്യം തീര്‍ത്തത്.

കൂടെപ്പിറക്കാതെ പോയ കൂടപ്പിറപ്പ്

കൂടെപ്പിറക്കാതെ പോയ കൂടപ്പിറപ്പ്

കൂടെപ്പിറക്കാതെ പോയ കൂടപ്പിറപ്പ് എന്നാണ് ശശികലയെക്കുറിച്ച് ജയലളിത പറഞ്ഞിട്ടുള്ളത്. തനിക്ക് വേണ്ട് അവര്‍ ഒരുപാട് സഹിക്കുന്നുണ്ട്, കേള്‍ക്കുന്നുണ്ട്. - ഇതായിരുന്നു ശശികലയെപറ്റി ജയലളിത പറഞ്ഞത്. ജയലളിതയുടെ വാക്കുകള്‍ വിശ്വസിച്ചാല്‍ മറിച്ചുള്ള ആരോപണങ്ങളും വാദങ്ങളുമെല്ലാം അസംബന്ധം എന്ന് വേണം കരുതാന്‍. കാരണം ഈ ബന്ധത്തെക്കുറിച്ച് പറയാന്‍ ഏറ്റവും ആധികാരികമായ ആള്‍ ജയലളിത തന്നെയാണ് എന്നത് തന്നെ.

എവിടെപ്പോയിരുന്നു നടരാജന്‍

എവിടെപ്പോയിരുന്നു നടരാജന്‍

ജയലളിതയേയും ശശികലയേയും ചേര്‍ത്ത് പ്രചരിച്ച കഥകള്‍ക്ക് ഒരു പഞ്ഞവും ഇല്ലായിരുന്നു എന്നതാണ് സത്യം. എന്നാല്‍ ഈ പറഞ്ഞപോലുള്ള സംഭവങ്ങളെല്ലാം നടക്കുമ്പോള്‍ എവിടെയായിരുന്നു നടരാജന്‍. എന്തായിരുന്നു ഇതില്‍ നടരാജന്റെ റോള്‍, അല്ലെങ്കില്‍ നേട്ടം. ജയലളിതയ്ക്ക് വേണ്ടി ഭര്‍ത്താവ് നടരാജനെ പോലും വേണ്ട എന്ന് പറഞ്ഞിട്ടുണ്ട് ശശികല.

ഇവരെ കൂട്ടിയിണക്കിത് നടരാജന്‍

ഇവരെ കൂട്ടിയിണക്കിത് നടരാജന്‍

ജയലളിതയുടെ അടുത്തേക്ക് ശശികലയെ അയച്ചത് നടരാജനായിരുന്നു എന്നതാണ് വസ്തുത. എം ജി ആര്‍ മുഖ്യമന്ത്രി ആയിരിക്കെ സര്‍ക്കാര്‍ പി ആര്‍ ഒ ആയിരുന്നു ശശികലയുടെ ഭര്‍ത്താവായ നടരാജന്‍. അടിയന്തരാവസ്ഥക്കാലത്താണ് നടരാജന് ജോലി നഷ്ടപ്പെട്ടത്. ജോലി തിരിച്ച് കിട്ടാനുള്ള കേസ് നടത്താന്‍ വേണ്ടി വീഡിയോ കാസറ്റ് കട നടത്തി പണം കണ്ടെത്തിയ മിടുക്കിയാണ് കേട്ടുകേള്‍വിയിലെ ശശികല.

ശശികലയ ജയലളിതയുടെ അടുത്തെത്തുന്നു

ശശികലയ ജയലളിതയുടെ അടുത്തെത്തുന്നു

ഐ എ എസ് ഉദ്യോഗസ്ഥയായ ചന്ദ്രലേഖ മുഖേനയാണ് നടരാജന്‍ ശശികലയെ ജയലളിതയ്ക്ക് പരിചയപ്പെടുത്തിയത്. വീഡിയോ കാസറ്റ് കട നടത്തുന്ന ശശികലയ്ക്ക് പാര്‍ട്ടി പരിപാടികളുടെ വീഡിയോ റെക്കോര്‍ഡിങ് കിട്ടാന്‍ വേണ്ടിയായിരുന്നു അത്. വീഡിയോ കാസറ്റ് കട നടത്തിയിരുന്ന ശശികല ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും പഠിച്ചിരുന്നു. കല്യാണങ്ങള്‍ക്ക് ഫോട്ടോ എടുക്കാന്‍ വരെ പോയിരുന്നു.

എപ്പോഴും കൂടെയുണ്ടായിരുന്നത് ശശികല

എപ്പോഴും കൂടെയുണ്ടായിരുന്നത് ശശികല

എം ജി ആറിന്റെ ഇദയക്കനിയയും പ്രചരണവിഭാഗത്തിന്റെ മേധാവിയുമായ കാലത്ത് തുടങ്ങിയ ബന്ധമാണെങ്കിലും പാര്‍ട്ടിയില്‍ ജയലളിത ഒറ്റയ്ക്കായപ്പോഴെല്ലാം ശശികല കൂടെയുണ്ടായിരുന്നു. എം ജി ആറിന്റെ മരണശേഷം ജയലളിത പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടപ്പോഴും ജയയ്‌ക്കൊപ്പം ശശികല ഉണ്ടായിരുന്നു. ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ ആയിരുന്നു ശശികലയുടെ താമസം. വീട്ടിലെ കാര്യങ്ങളെല്ലാം തീരുമാനിച്ചിരുന്നതും നിയന്ത്രിച്ചിരുന്നതും ശശികലയായിരുന്നത്രെ.

 അവസാനവാക്ക് ശശികല

അവസാനവാക്ക് ശശികല

ജയലളിത പോലും അവസാനവാക്കിനായി ശശികലയ്ക്ക് കാതോര്‍ത്തിരുന്നു എന്നാണ് ആളുകള്‍ പറഞ്ഞുനടക്കുന്നത്. ജയലളിത മുഖ്യമന്ത്രിയായപ്പോള്‍ മണ്ണാര്‍ഗുഡിയിലെ ശശികലയുടെ കുടുംബം അടക്കം പോയസ് ഗാര്‍ഡനിലേക്ക് താമസം മാറ്റി. സര്‍ക്കാരിലും ജയ ടീവിയിലും എല്ലാം ശശികലയുടെ ബന്ധുക്കള്‍ ഇഷ്ടം പോലെ എത്തി. വിവാദങ്ങള്‍ക്കൊടുവിലാണ് 2011ല്‍ എല്ലാവരെയും ജയലളിത ഇറക്കിവിട്ടത്.

ഭര്‍ത്താവിനെ തള്ളിപ്പറഞ്ഞ് ശശികല

ഭര്‍ത്താവിനെ തള്ളിപ്പറഞ്ഞ് ശശികല

അക്ക ജയലളിതയാണ് തന്റെ ഉയിരെന്നും അക്കയ്ക്ക് വേണ്ടി ഭര്‍ത്താവായ നടരാജനെ ഉപേക്ഷിക്കുന്നു എന്നും പറഞ്ഞ് ശശികല ഭര്‍ത്താവിനെ തള്ളിപ്പറഞ്ഞത് ഈ സമയത്താണ്. അങ്ങനെ അതിന് ശേഷം ശശികല സര്‍വ്വശക്തയായി പോയസ് ഗാര്‍ഡനില്‍ തിരിച്ചെത്തി. ശശികല ജയില്‍ വാസത്തിന് ശേഷം പോയസ് ഗാര്‍ഡനില്‍ തിരിച്ചെത്തിയതിന് ശേഷം നടരാജനുമായി പരസ്യമായി ഒരു ബന്ധവും പുലര്‍ത്തിയിരുന്നില്ല എന്ന് കാണാം.

വന്നും പോയും ശശികല

വന്നും പോയും ശശികല

പാര്‍ട്ടിയിലും സര്‍ക്കാരിലും ശശികലയ്ക്കും മണ്ണാര്‍ഗുഡി മാഫിയയ്ക്കും എതിരെ എതിര്‍പ്പുകള്‍ ഉണ്ടായി. ശശികലയെ പുറത്താക്കണം എന്ന് എഐഎഡിഎംകെയില്‍ ആവശ്യം ഉയര്‍ന്നു. എന്നാല്‍ ജയലളിത ശശികലയെ സംരക്ഷിച്ചു. നിവൃത്തിയില്ലാതെ ശശികലയേയും വീട്ടുകാരേയും ജയലളിത പോയസ് ഗാര്‍ഡനില്‍ നിന്ന് ആട്ടികയറ്റി. പിന്നീടും വിശ്വസ്തയായ തോഴിയായി ശശികല വര്‍ഷങ്ങളോളം ജയലളിതയുടെ കൂടെ നിന്നു എന്ന് കാണാം.

മുപ്പതുകളില്‍ തുടങ്ങിയ ബന്ധം

മുപ്പതുകളില്‍ തുടങ്ങിയ ബന്ധം

ജയലളിത ആദ്യമായി അധികാരത്തിലെത്തിയത് 1991ല്‍ ആണ്. അന്ന് ശശികലയ്ക്ക് പ്രായം വെറും 34 വയസ്സാണ്. ജയലളിതയും ചെറുപ്പം. ആദ്യകൂടിക്കാഴ്ചയില്‍ തന്നെ ശശികലയും ജയലളിതയും തമ്മില്‍ നല്ല അടുപ്പം ഉടലെടുത്തു എന്നാണ് പറയപ്പെടുന്നത്. പിന്നീടെന്നും അവര്‍ ഒരുമിച്ച് തന്നെ നിന്നു. ജയ ഒറ്റപ്പെട്ടപ്പോള്‍ ശശികല ഏവരേയും മറന്നു ജയ ഒറ്റപ്പെട്ടപ്പോള്‍ ശശികല ഏവരേയും മറന്നു കൂടെ നിന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്

ജയലളിതയും ശശികലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി പടരുകയാണ്. ഇതൊടൊപ്പം ചേര്‍ത്തിട്ടുള്ള പല ഫോട്ടോയും ഇത് പോലെ വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും മറ്റും പ്രചരിക്കുന്നതാണ്. സത്യം എന്തുതന്നെയായാലും ജയലളിതയുടെ മരണശേഷം ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നതും അപവാദം പറയുന്നതും മോശമാണെന്ന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം.

English summary
What is the real relationship between Jayalalitha and Sasikala? - Social media discussion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X