കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ മരണത്തില്‍ അപ്പോളോ മെഡിക്കല്‍ റിപ്പോര്‍ട്ട് കള്ളം പറയുന്നു..!! സംരക്ഷിക്കുന്നത് ആരെ ??

  • By അനാമിക
Google Oneindia Malayalam News

ചെന്നൈ: അപ്പോളോ, എയിംസ് ആശുപത്രികളുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ വിവാദങ്ങള്‍ ഒഴിയുന്നില്ല. രണ്ട് ആശുപത്രികളുടെ റിപ്പോര്‍ട്ടുകള്‍ തമ്മിലും പ്രകടമായ വൈരുദ്ധ്യം ഉണ്ടെന്നത് തന്നെയാണ് ദുരൂഹതകളുടെ കാരണം.

ചികിത്സാ റിപ്പോര്‍ട്ടുകളിലെ ഈ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ച് സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ് തമിഴ്‌നാട്ടിലെ പ്രതിപക്ഷം.

എയിംസ് റിപ്പോർട്ട്

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട മെഡിക്കല്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് എയിംസ് അധികൃതര്‍ തമിഴ്‌നാട് സര്‍ക്കാരിന് കൈമാറിയത്. ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള എയിംസ് ഡോക്ടര്‍മാരുടെ വി ലയിരുത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്.

റിപ്പോര്‍ട്ടിലെ വൈരുദ്ധ്യം

റിപ്പോര്‍ട്ടിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നുകഴിഞ്ഞു. ഡിഎംകെ വര്‍ക്കിംഗ് പ്രസിഡണ്ട് എംകെ സ്റ്റാലിന്‍, പിഎംകെ പ്രസിഡണ്ട് എസ് രാമദോസ് എന്നിവര്‍ സംശയം ഉന്നയിച്ച് സര്‍ക്കാരിനെതിരെ പ്രതികരിച്ചു.

പനിയെന്ന് അപ്പോളോ

സെപ്റ്റംബര്‍ 25ന് അപ്പോളോ ആശുപത്രി പുറത്ത് വിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടിന് വിരുദ്ധമായ വിവരങ്ങളാണ് എയിംസ് റിപ്പോര്‍ട്ടിലുള്ളത്. ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞത് ജയലളിതയെ പനിയും നിര്‍ജലീകരണവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ്.

അബോധാവസ്ഥയിലായിരുന്നു

കുറച്ച് ദിവസങ്ങള്‍ക്കകം ജയലളിതയ്ക്ക് ആശുപത്രി വിടാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ എയിംസ് റിപ്പോര്‍ട്ടില്‍ പറയുന്നത് ഇതിന് എതിരായ കാര്യങ്ങളാണ്. ആശുപത്രിയിലെത്തിക്കുമ്പോള്‍ ജയലളിത അബോധാവസ്ഥയിലായിരുന്നുവെന്നാണ് എയിംസ് റിപ്പോര്‍ട്ട്.

കഷ്ടപ്പെട്ട് ജീവൻ നിലനിർത്തി

ബോധമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയുടെ ജീവന്‍ നിലനിര്‍ത്തിയത് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് എന്നാണ് എയിംസ് റിപ്പോര്‍ട്ട് പറയുന്നത്. സെപ്റ്റംബര്‍ 22ലെ കാര്യമാണ് എയിംസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

അപ്പോളോ സംരക്ഷിക്കുന്നതാരെ

അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയ്ക്ക് പനിയും നിര്‍ജലീകരണവുമാണ് എന്ന് മൂന്ന് ദിവസത്തിന് ശേഷം എങ്ങനെ അപ്പോളോയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നുവെന്നാണ് ഉയരുന്ന ചോദ്യങ്ങള്‍.

മരണത്തിലെ ദുരൂഹത

കാവല്‍ മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വം ഉള്‍പ്പെടെ ഉള്ളവരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ചികിത്സ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് എന്നാണ് എയിംസ് റിപ്പോര്‍ട്ട് പറയുന്നത്. ജയലളിതയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചതില്‍ പ്രമുഖനാണ് ഒപിഎസ്.

ആരോപണങ്ങൾ പലവിധം

ജയലളിതയ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത് സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ പല കോണുകളില്‍ നിന്നായി ഉയര്‍ന്നു വന്നിരുന്നു. ജയലളിതയെ ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിലാണ് എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

English summary
Opposition questions descrepancies in Medical Bulletins on Jayalalithaa's death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X