കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത വീണ്ടും തമിഴകത്തിന്റെ തലൈവി, ഇനി സത്യപ്രതിജ്ഞ

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ജയലളിത തമിഴകത്തിന്റെ മുഖ്യമന്ത്രിക്കസേരയിലേയ്ക്ക് വീണ്ടും എത്തുന്നു. മുഖ്യമന്ത്രി സ്ഥാനം പനീര്‍ശെല്‍വം രാജിവച്ചു. ഇനി ജയക്ക് മുന്നില്‍ സത്യപ്രതിജ്ഞമാത്രം ബാക്കി.

കഴിഞ്ഞ ദിവസം നടന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗം ജയലളിതയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തുകഴിഞ്ഞു. മെയ് 23 ന് രാവിലെ 10.30 ന് ജയലളിത സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.

Jayalalithaa

കേസില്‍ കുറ്റവിമുക്തയായ ജയലളിത പൂര്‍വ്വാധികം ശക്തിയോടെയാണ് ഭരണത്തിലേക്ക് തിരിച്ച് വരുന്നത്. ജയലളിത മാറി നിന്ന കാലഘട്ടത്തില്‍ മുഖ്യമന്ത്രിസ്ഥാനത്ത് പനീര്‍ശെല്‍വം ഉണ്ടായിരുന്നെങ്കിലും നിര്‍ണായക തീരുമാനങ്ങള്‍ ഒന്നും തന്നെ എടുത്തിരുന്നില്ല . ഈ പ്രതിസന്ധി തട്ടുപൊളിപ്പന്‍ പ്രഖ്യാപനങ്ങളുമായി ജയലളിത മറികടക്കും എന്നാണ് സൂചന.

കോടതി ജയലളിതയെ കുറ്റ വിമുക്തയാക്കിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ അര്‍പ്പിച്ചിരുന്നു. സുഷമ സ്വരാജ് അടക്കമുള്ള കേന്ദ്ര മന്ത്രിമാരും ജയക്ക് ആശംസ അര്‍പ്പിച്ചു. കേന്ദ്രവുമായി ഊഷ്മള ബന്ധം നിലനിര്‍ത്തുന്ന ജയലളിത വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പല കേന്ദ്രമന്ത്രിമാരും ആ ചടങ്ങിന് സാക്ഷിയാകാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .

English summary
The lawmakers of AIADMK party on Friday elected their general secretary J. Jayalalithaa as the leader of the legislature party, a party leader said. In a meeting held at the party headquarters, AIADMK legislators unanimously elected Jayalalithaa as the leader of the legislature party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X