കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ഇനി 'അമ്മ ചായ'യും

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: എങ്ങനെ ആളുകളെ കയ്യിലെടുക്കണം എന്ന് നന്നായി അറിയാവുന്ന ഒരേഒരു മുഖ്യമന്ത്രിയേ ഇന്ന് ഇന്ത്യ മഹാരാജ്യത്തുള്ളൂ. അതാണ് അമ്മ... പുരട്ചി തലൈവി കുമാരി ജയലളിത.

സാധാരണക്കാരന് പ്രാപ്യമായ നിരക്കില്‍ ഭക്ഷണം കൊടുക്കുന്ന ഹോട്ടലുകളില്‍ നിന്ന് തുടങ്ങി കുടിവെള്ളവും ഉപ്പും കഴിഞ്ഞ് ഇപ്പോഴിത ചായയുംവവരുന്നു. അമ്മ ചായ.

Amma Tea

ജയലളിതയുടെ ചിത്രം പതിച്ച കവറിലായിരിക്കും അമ്മ ചായ വിപണിയില്‍ എത്തുക. വിപണി വിലയേക്കാള്‍ കുറവായിരിക്കും അമ്മ ചായയുടെ വില.

അടുത്തിടെയാണ് അമ്മ ഉപ്പ് വിപണിയില്‍ ഇറക്കിയത്. ഇതിന് നല്ല പ്രതികിരണമാണ് ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട് ടീ പ്ലാന്റേഷന്റെ സഹകരണത്തോടെയാണ് ഇപ്പോള്‍ ചായപ്പൊടി വില്‍പനക്കുള്ള ഏര്‍പ്പാടുകള്‍ നടത്തിയിരിക്കുന്നത്.

ന്യായവില ഭക്ഷണ ശാലകളായ അമ്മ കാന്റീനുകള്‍ക്ക് തമിഴ്‌നാട്ടില്‍ വന്‍ പ്രചാരമാണ് ലഭിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ പാചകത്തിന്റെ ചെലവ് കുറക്കാന്‍ ബയോഗ്യാസ് ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്. പെരുമ്പൂരിലെ ക്യാന്റീനുകളിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ ഇത് ആദ്യം നടപ്പാക്കുക.

ജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള സാധനങ്ങളാണല്ലോ ഭക്ഷണവും വെള്ളവും. അത് രണ്ടും ചുരുങ്ങിയചെലവില്‍ നല്‍കുക. പാചകത്തിന് ആവശ്യമായ ഉപ്പും കുറഞ്ഞ വിലക്ക് വില്‍ക്കുക. അതും കഴിഞ്ഞ് വരുന്ന ആവശ്യം ചായ... ഇപ്പോള്‍ ചായയുടെ കാര്യത്തിലും ജയലളിത ഇടപെട്ട് കഴിഞ്ഞു. ഇത്രയും ചെയ്താല്‍ പോരെ ജനപിന്തുണ കിട്ടാന്‍.

English summary
Jayalalithaa Government introduce Amma Tea in Tamil Nadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X