കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത: അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു; നീക്കം സംഘര്‍ഷം ഭയന്ന്!!!

തമിഴ്നാട്ടിലേക്കുള്ള 470 ബസുകളുടെ സര്‍വ്വീസാണ് കര്‍ണ്ണാടക നിര്‍ത്തിവച്ചത്

  • By Sandra
Google Oneindia Malayalam News

ബെംഗളൂരു: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ണ്ണാടക- തമിഴ്നാട് ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ തമിഴ്നാട്ടിലേക്കുള്ള 470 ബസുകളുടെ സര്‍വ്വീസാണ് കര്‍ണ്ണാടക നിര്‍ത്തിവച്ചത്. അതിര്‍തത്തിയിലെ ക്രമസമാധാന നില വിലയിരുത്തിയ ശേഷം ബസ് സര്‍വ്വീസ് പുനഃരാരംഭിയ്ക്കാമെന്നാണ് കെഎസ്ആര്‍ടിസിയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം.

തമിഴ്നാട്ടില്‍ നിന്ന് കര്‍ണ്ണാടകയിലേക്കുള്ള ബസുകളും സര്‍വ്വീസ് നിര്‍ത്തിവച്ചിട്ടുണ്ട്. കര്‍ണ്ണാടകയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളും രാത്രി സര്‍വ്വീസ് നടത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. സേലം- ഹൊസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ചില ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്.

ksrtc-27

നേരത്തെ കാവേരി നദീജല വിഷയത്തെ തുടര്‍ന്ന് അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു. 55 ദിവസത്തോളം അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകള്‍ റദ്ദാക്കിയതോടെ 55 കോടി രൂപയാണ് കെഎസ്ആര്‍ടിസിയ്ക്ക് നഷ്ടമുണ്ടായത്.

English summary
Jayalalithaa's health: Bus services halted between Karnataka and Tamil Nadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X