കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികല ഗുണ്ടയോ? ജയലളിതയുടെ സുഹൃത്തുക്കള്‍ പറയുന്നത്! ജയയ്ക്ക് വിശ്വാസം പനീര്‍ ശെല്‍വത്തെ!

ജയലളിതയ്ക്ക് ശശികലയെക്കാള്‍ വിശ്വാസം പനീര്‍ ശെല്‍വത്തെയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. തങ്ങളെ ജയലളിതയില്‍ നിന്ന് അകറ്റിയതും ശശികലയാണെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ നീക്കങ്ങളും മുഖ്യമന്ത്രി സ്ഥാനത്തു തുടരാനുള്ള പനീര്‍ശെല്‍വത്തിന്റെ നീക്കങ്ങളും തുടരുന്നുണ്ട്. ഇനി തീരുമാനമെടുക്കേണ്ടത് ഗവര്‍ണര്‍ ആണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ശക്തമാകുന്നുമുണ്ട്.

ഇതിനിടെ ശശികലയ്‌ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ജയലളിതയുടെ ബാല്യകാല സുഹൃത്തുക്കള്‍. ജയലളിതയ്ക്ക് ശശികലയെക്കാള്‍ വിശ്വാസം പനീര്‍ ശെല്‍വത്തെയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. തങ്ങളെ ജയലളിതയില്‍ നിന്ന് അകറ്റിയതും ശശികലയാണെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു. പനീര്‍ശെല്‍വത്തെയാണ് ജനങ്ങള്‍ക്ക് വിശ്വാസമെന്നും സുഹൃത്തുക്കള്‍ പറയുന്നു.

 കളിക്കുന്നത് ശശികല

കളിക്കുന്നത് ശശികല

ജയലളിതയുടെ ബാല്യകാല സുഹൃത്തുക്കളാണ് ശശികലയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ജയലളിത പഠിച്ച സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് പാര്‍ക്ക് കോണ്‍വെന്റിലെ സുഹൃത്തുക്കളാണ് ശശികലയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ശ്രീമതി അയ്യങ്കാര്‍, ചാന്ദ്‌നി പങ്കജ് ഭുലാനി, ബാദര്‍ സയീദ് എന്നിവരാണ് ശശികലയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി എത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ കളികള്‍ക്കു പിന്നില്‍ ശശികലയാണെന്നും അവര്‍ ആരോപിക്കുന്നു.

 പനീര്‍ശെല്‍വത്തെ തിരഞ്ഞെടുക്കും

പനീര്‍ശെല്‍വത്തെ തിരഞ്ഞെടുക്കും

ശശികല തോഴിയാണെങ്കിലും ജയലളിതയ്ക്ക് വിശ്വാസം പനീര്‍ശെല്‍വത്തെ തന്നെയായിരുന്നുവെന്ന് സുഹൃത്ത് ശ്രീമതി അയ്യങ്കാര്‍ പറയുന്നു. തങ്ങള്‍ക്ക് അവസരം ലഭിക്കുകയാണെങ്കില്‍ പനീര്‍ശെല്‍വത്തെ തന്നെ തിരഞ്ഞെടുക്കുമെന്നും അവര്‍ പറയുന്നു. ശശികല കൂടെ നിന്ന് പരിചരിച്ചിട്ടും ഭരണത്തില്‍ തന്റെ പിന്‍ഗാമിയായി ജയലളിത തിരഞ്ഞെടുത്തത് പനീര്‍ശെല്‍വത്തെ ആണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. തമിഴ്‌നാട്ടിലെ നിലവിലെ സാഹചര്യങ്ങള്‍ ദുഃഖകരമാണെന്നും അവര്‍ പറയുന്നു.

 ശശികല എല്ലാവരെയും ഒഴിവാക്കുന്നു

ശശികല എല്ലാവരെയും ഒഴിവാക്കുന്നു

നല്ല ബുദ്ധി സാമര്‍ഥ്യമുള്ള വ്യക്തിയാണ് ജയലളിതയെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അതിനാലാണ് ഒപിഎസി പോലെ ഒരാളെ ഭരണത്തില്‍ തന്റെ പിന്‍ഗാമിയാക്കിയതെന്നും അവര്‍ വ്യക്തമാക്കുന്നു. പലതും മുന്‍കൂട്ടി കണ്ട് തന്നെയാണ് ജയലളിത പനീര്‍ശെല്‍വത്തെ പിന്‍ഗാമിയാക്കിയിരിക്കുന്നതെന്നും അവര്‍ പറയുന്നു. ജയലളിത തന്റെ പിന്‍ഗാമിയാക്കാന്‍ ആഗ്രഹിച്ച ഒരാളെയാണ് ശശികല തകര്‍ക്കാന്‍ നോക്കുന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു. ജയലളിതയുമായി അടുപ്പമുണ്ടായിരുന്ന എല്ലാവരെയും ഒഴിവാക്കുന്നത് ശശികലയാണെന്നും സുഹൃത്തുക്കള്‍ ആരോപിക്കുന്നു.

 ശശികലയ്‌ക്കെതിരെ

ശശികലയ്‌ക്കെതിരെ

ശശികലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ജയലളിതയുടെ സുഹൃത്തുക്കള്‍ ഉന്നയിച്ചിരിക്കുന്നത്. സുഹൃത്തുക്കളെ ജയലളിതയില്‍ നിന്ന് അകറ്റിയത് ശശികലയാണെന്നും അവര്‍ പറയുന്നു. ജയലളിതയുമായി അടുക്കാന്‍ ശശികല ആരെയും അനുവദിച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു. 1980വരെ തനിക്ക് ജയളിതയുടെ വീട്ടില്‍ പ്രവേശനം അനുവദിച്ചിരുന്നുവെന്നും അതിനു ശേഷം അങ്ങോട്ടേക്ക് പ്രവേശിപ്പിക്കാറില്ലെന്ന് ശ്രീമതി പറയുന്നു. 80കളുടെ മധ്യത്തില്‍ ജയലളിതയുടെ വീട്ടിലെ സഹായികളെ മാറ്റിയത് നാടകീയ നീക്കമായിരുന്നുവെന്നും അവര്‍ പറയുന്നു.

 അവസാന കൂടിക്കാഴ്ച 2005ല്‍

അവസാന കൂടിക്കാഴ്ച 2005ല്‍

ജയലളിതയും സുഹൃത്തുക്കളും തമ്മിലുളള ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കിയത് ശശികലയാണെന്നാണ് സുഹൃത്ത് ചാന്ദ്‌നി പങ്കജ് പറയുന്നത്. താന്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയപ്പോള്‍ ജയലളിത തന്നെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചതായി ചാന്ദ്‌നി പറയുന്നു. പലപ്പോഴും ജയലളിതയ്‌ക്കൊപ്പം ഭക്ഷണം കഴിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ ഒറ്റ രാത്രി കൊണ്ടാണ് എല്ലാം മാറിയതെന്നും അവര്‍ പറയുന്നു. 2005ലാണ് അവസാനമായി ജയലളിതയ്‌ക്കൊപ്പം അത്താഴം കഴിച്ചതെന്നും എന്നാല്‍ അതിനു ശേഷം ജയലളിതയെ കാണാന്‍ അനുമതി ലഭിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. മകന്റെ വിവാഹം ക്ഷണിക്കാന്‍ ജയലളിതയുടെ വീട്ടില്‍ ചെന്നപ്പോള്‍ ശശികല തടഞ്ഞുവെന്നും ചാന്ദ്‌നി പറയുന്നു.

 ഇതാണ് ശശികല

ഇതാണ് ശശികല

ജയലളിതയുടെ യാത്ര കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് ട്രാവല്‍ ഏജന്റായ ബാല്യകാല സുഹൃത്തായിരുന്നുവെന്ന് ഇവര്‍ പറയുന്നു. അദ്ദേഹത്തെ ശശികല ഭീഷണിപ്പെടുത്തിയതായും സുഹൃത്തുക്കള്‍ പറയുന്നു. ജയലളിതയുമായുള്ള അടുപ്പം അവസാനിപ്പിക്കണമെന്നാണ് ശശികല ആവശ്യപ്പെട്ടതെന്നും സുഹൃത്തുക്കള്‍ പറയുന്നു. പനീര്‍ശെല്‍വം വളരെ മാന്യനായ വ്യക്തിയാണെന്നും ജയലളിതയുടെ സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു. ജയലളിതയ്ക്ക് പനീര്‍ശെല്‍വത്തെ അങ്ങേയറ്റം വ്ിശ്വാസമായിരുന്നുവെന്ന് മറ്റൊരു സുഹൃത്ത് ബാദര്‍ സയീദ് പറയുന്നു. എഐഎഡിഎംകെ പ്രവര്‍ത്തകനായിരുന്ന ഇയാള്‍ 2014ല്‍ എഎപിയില്‍ ചേരുകയായിരുന്നു.

English summary
Late chief minister J Jayalalithaa's childhood friends say if they were to pick between O Panneerselvam and V K Sasikala, they would choose OPS over VKS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X