കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ സ്വകാര്യത... അറിയാനുള്ള നമ്മുടെ അവകാശം... ജയലളിത മരിച്ചോ എന്ന് ചോദിക്കുന്നവരോട്...

  • By Muralidharan
Google Oneindia Malayalam News

സത്യമെന്താണ് എന്നറിയണം എന്നാണ് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി മുത്തുവേല്‍ കരുണാനിധി പറഞ്ഞത്. എന്ത് സത്യം. ജയലളിതയുടെ ആരോഗ്യസ്ഥിതി എന്താണ് എന്ന സത്യം. തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാണ് ജയലളിത. അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞ് പരക്കുന്ന അഭ്യൂഹങ്ങള്‍ പലതാണ്. ജയലളിത സുഖം പ്രാപിക്കുകയാണ് എന്ന് ചിലര്‍. അല്ല ജയലളിത അതീവ ഗുരുതരാവസ്ഥയിലാണ് എന്ന് മറ്റ് ചിലര്‍.

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും വാട്‌സ് ആപ്പിലും ജയലളിത മരിച്ചു എന്ന് വരെയുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ പാര്‍ട്ടി നിയമനടപടിക്ക് ഒരുങ്ങുകയാണ്. സെലിബ്രിറ്റികളെ നേരത്തെ കൊല്ലുക എന്നത് സോഷ്യല്‍ മീഡിയക്കാലത്തെ ഒരു ആചാരമാണല്ലോ. ഒരു വ്യക്തി എന്ന നിലയില്‍ ജയലളിതയുടെ സ്വകാര്യത പൂര്‍ണമായും വിലമതിച്ചുകൊണ്ടുവേണം ഇതേക്കുറിച്ച് ഒരു ചര്‍ച്ച നടക്കാന്‍. എന്താണ് ജയലളിതയുടെ ഇപ്പോഴത്തെ അവസ്ഥ?

സെപ്തംബര്‍ 22ന് തുടങ്ങിയ ചര്‍ച്ച

സെപ്തംബര്‍ 22ന് തുടങ്ങിയ ചര്‍ച്ച

സെപ്തംബര്‍ 22 വ്യാഴാഴ്ച വൈകുന്നേരമാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ജയലളിതെ പോയ്‌സ ഗാര്‍ഡനിലുള്ള വസതിയില്‍ ഡോക്ടര്‍മാര്‍ പരിശോധിക്കുകയാണ് പതിവ്. അത് മാറി അപ്പോളോയിലേക്ക് വന്നത് അസുഖം ഗുരുതരമാണ് എന്നതിന്റെ സൂചനയായിട്ടാണ് പലരും എടുത്തത്.

അഭ്യൂഹങ്ങളുടെ കുത്തൊഴുക്ക്

അഭ്യൂഹങ്ങളുടെ കുത്തൊഴുക്ക്

ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെ പിന്നാലെ ഉണ്ടായി. പനിയും നിര്‍ജലീകരണവും എന്ന ബന്ധപ്പെട്ടവരുടെ അഴകൊഴമ്പന്‍ മറുപടി ആളുകള്‍ക്ക് തൃപ്തികരമായിരുന്നില്ല. കാര്യങ്ങള്‍ വ്യക്തമായി പുറത്ത് പറയാത്തത് അഭ്യൂഹങ്ങള്‍ വളര്‍ത്താനുള്ള അരങ്ങൊരുക്കി. ആരെയും കുറ്റം പറയാന്‍ പോലും പറ്റാത്ത സ്ഥിതി

ജയലളിതയുടെ സ്വകാര്യത

ജയലളിതയുടെ സ്വകാര്യത

ശരിയാണ് അവര്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. എന്നാല്‍ അതേസമയം അവരൊരു വ്യക്തി കൂടിയാണ്. സ്വന്തം ആരോഗ്യസ്ഥിതിയും അസുഖത്തിന്റെ വിശദാംശങ്ങളെ മറ്റുള്ളവരെ അറിയിക്കേണ്ട എന്ന് അവര്‍ കരുതിയാല്‍ അതിനെ മാനിക്കുകയേ വഴിയുള്ളൂ. അത് ഒരു വ്യക്തിയുടെ സ്വകാര്യതയാണ്. അതിലേക്ക് ആര്‍ക്ക് കടന്നുകയറാന്‍ പറ്റും.

പക്ഷേ കാര്യങ്ങള്‍ എളുപ്പമല്ല

പക്ഷേ കാര്യങ്ങള്‍ എളുപ്പമല്ല

ഒരു വ്യക്തിയുടെ സ്വകാര്യത എന്ന നിലയില്‍ മാത്രം കാര്യങ്ങള്‍ കാണാന്‍ പറ്റുന്നതല്ല തമിഴ്‌നാട്ടില്‍ ഇപ്പോഴത്തെ സ്ഥിതി. തങ്ങളുടെ മുഖ്യമന്ത്രിക്ക് എന്ത് പറ്റി എന്ന് ഒരു പാര്‍ട്ടി അണികളും ആരാധകരും പ്രതിപക്ഷ നേതാക്കളും അടക്കമുള്ള ഒരു വലിയ ജനത ചോദിച്ചു തുടങ്ങിയിരിക്കുന്നു. ജയലളിത ആശുപത്രിയിലായതിന് ശേഷം നാലേ നാല് പ്രസ്താവനകളാണ് ആശുപത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.

പരസ്പര വിരുദ്ധമാണ് എല്ലാം

പരസ്പര വിരുദ്ധമാണ് എല്ലാം

ജയലളിതയ്ക്ക് പനിയും നിര്‍ജലീകരണവുമാണ് എന്നാണ് സെപ്തംബര്‍ 23ന് ആശുപത്രി അധികൃതര്‍ പറഞ്ഞത്. എന്നാല്‍ പുറത്ത് അഭ്യൂഹങ്ങള്‍ പരന്നുതുടങ്ങിയ സാഹചര്യത്തില്‍ തിടുക്കപ്പെട്ട് ഒരു പ്രസ്താവന കൂടി വന്നു. സെപ്തംബര്‍ 25നായിരുന്നു ഇത്. ജയയുടെ ആരോഗ്യം സ്‌റ്റേബിളാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്നും പറഞ്ഞു. കുറച്ച് ദിവസം കൂടി ആശുപത്രിയില്‍ തന്നെ കഴിയും എന്നായിരുന്നു സെപ്തംബര്‍ 29ന് പറഞ്ഞത്.

കമ്പനികള്‍ നേരത്തെ വിടുന്നു, എന്തിന്

കമ്പനികള്‍ നേരത്തെ വിടുന്നു, എന്തിന്

ഈ പ്രസ്താവനകളൊന്നും ആളുകള്‍ വിലക്കെടുത്തില്ല എന്ന് തോന്നും, പല ദിവസവും ജീവനക്കാരോട് നേരത്തെ പോകാന്‍ കമ്പനികള്‍ ആവശ്യപ്പെട്ടു. കുടുംബമായി പുറത്തിറങ്ങുന്ന ആളുകളോട് ശ്രദ്ധിച്ചുവേണമെന്ന് അടക്കം പറയാന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണ് ജയലളിതയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നത്.

നിയമപരമായി പറയേണ്ട കാര്യമില്ല

നിയമപരമായി പറയേണ്ട കാര്യമില്ല


ജയലളിതയ്ക്ക് എന്ത് സംഭവിക്കുന്നു എന്ന് പുറത്തുപറയേണ്ട ബാധ്യത അവര്‍ക്കോ സര്‍ക്കാരിനോ ആശുപത്രി അധികൃതര്‍ക്കോ ഇല്ല. മന്ത്രിമാരുടെ പെരുമാറ്റച്ചട്ടത്തില്‍ ഇങ്ങനെ ഒരു നിഷ്‌കര്‍ഷ ഇല്ല. വിവരാവകാശ നിയമപ്രകാരം പോയാല്‍ പോലും ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവരം നല്‍കേണ്ട കാര്യമില്ല.

പക്ഷേ പൊതുജനങ്ങളുടെ പണമാണ്

പക്ഷേ പൊതുജനങ്ങളുടെ പണമാണ്

നിയമപരമായി പുറത്ത് പറയേണ്ട കാര്യമില്ല എന്ന് പറയുമ്പോള്‍ തന്നെ ഇതിന്റെ എതിര്‍വശവും ചിന്തിക്കണം. ജനങ്ങളുടെ പ്രതിനിധിയാണ് ജയലളിത. പൊതുജനങ്ങളുടെ നികുതിപ്പണമാണ് അവരുടെ ചികിത്സയ്ക്ക് വേണ്ടി ചെലവഴിക്കുന്നത്. നിയമപരമായി അല്ലെങ്കിലും ധാര്‍മികമായ ഒരു കടമയാണ് ജനങ്ങളെ സത്യാവസ്ഥ ധരിപ്പിക്കുക എന്നത്.

ആശങ്കപ്പെടേണ്ടതുണ്ടോ

ആശങ്കപ്പെടേണ്ടതുണ്ടോ

ജയലളിതയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വൃക്കകള്‍ തകരാറിലായതായും റിപ്പോര്‍ട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിചാരണ സമയത്ത് ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ജയലളിത തന്നെ പറഞ്ഞിട്ടുണ്ട്. നിലവില്‍ ഒരാഴ്ച ആശുപത്രിയില്‍ കഴിഞ്ഞു എന്നത് കൊണ്ട് ഇക്കാര്യത്തില്‍ പേടിക്കേണ്ട ഒരു സ്ഥിതി വിശേഷമില്ല എന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

ജയലളിത സ്‌പെഷല്‍ കേസ്

ജയലളിത സ്‌പെഷല്‍ കേസ്

എങ്ങനെയാണ് ജയലളിത ഒരു സ്പഷല്‍ കേസാകുന്നത്. പാര്‍ട്ടിയും സര്‍ക്കാരും ജയലളിതയെ ചുറ്റിപ്പറ്റിയാണ് അല്ലെങ്കില്‍ അവരുടെ പൂര്‍ണ നിയന്ത്രണത്തിന് കീഴിലാണ് എന്നത് കൊണ്ടാണിത്. മുഖ്യമന്ത്രി ആശുപത്രിയിലായാല്‍ അവതാളത്തിലാകുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണ്. ഇക്കാര്യമാണ് ഡി എം കെ നേതാവ് കരുണാനിധി പറയുന്നത്.

ചിത്രങ്ങള്‍ പുറത്ത് വിടട്ടെ

ചിത്രങ്ങള്‍ പുറത്ത് വിടട്ടെ

ജയലളിതതയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കകള്‍ ഇല്ലെങ്കില്‍ അവരുടെ ചിത്രങ്ങള്‍ പുറത്ത് വിടണണെന്ന് ഡി എം കെ നേതാവ് കരുണാനിധി ആവശ്യപ്പെട്ടു. നിലവിലെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന തരത്തില്‍ ഫോട്ടോകള്‍ പുറത്ത് വിടട്ടെ. ഇതിലൂടെ അപവാദ പ്രചരണങ്ങള്‍ അവസാനിക്കുമെങ്കില്‍ അതല്ലേ നല്ലത്. ജ സുഖം പ്രാപിക്കട്ടെ എന്നാശംസിച്ചുകൊണ്ട് കരുണാനിധി പറഞ്ഞു.

വിവരങ്ങള്‍ ധരിപ്പിക്കണം

വിവരങ്ങള്‍ ധരിപ്പിക്കണം

ജനങ്ങളെ മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ ധരിപ്പിക്കണമെന്നാണ് കരുണാനിധി പറഞ്ഞത്. അനാവശ്യമായതും മന:പൂര്‍വമുള്ളതുമായ ചില പ്രചാരണങ്ങള്‍ കൊഴുക്കുന്നുണ്ട്. അപവാദ പ്രചാരണങ്ങള്‍ക്ക് അന്ത്യമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യാഥാര്‍ത്ഥ്യം ജനങ്ങളെ അറിയിക്കുകയാണ് വേണ്ടത്.

English summary
What is more important? Jayalalithaa’s right to privacy or people's right to know. Debate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X