കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ ബിജെപിക്കെതിരെ മഹാസഖ്യം, ആര് നയിക്കും?

Google Oneindia Malayalam News

പട്‌ന: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറില്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും എതിരെ മഹാസഖ്യം ഒരുങ്ങുന്നു. മുലായം സിംഗ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി, ശരദ് യാദവ് - നിതീഷ് കുമാര്‍ എന്നിവരുടെ ജനതാ ദള്‍ യുണൈറ്റഡ്, ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദള്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ കൂടി ചേരുന്നതാണ് ഈ മഹാസഖ്യം.

ഏറ്റവും കൂടുതല്‍ എം പിമാര്‍ സ്വന്തമായുള്ള മുലായം സിംഗ് യാദവ് ആയിരിക്കും സഖ്യത്തിന്റെ തലപ്പത്ത് എന്നാണ് അറിയുന്നത്. സമാജ് വാദിക്ക് അഞ്ച് എം പിമാരുണ്ട്. ആര്‍ ജെ ഡിക്ക് നാലും ജെ ഡി യുവിനും ഐ എന്‍ എല്‍ ഡിക്കും രണ്ട് വീതവും എം പിമാരുണ്ട്. രാജ്യസഭയിലും 15 എം പിമാരുള്ള എസ് പി തന്നെയാണ് മുന്നില്‍. ജെ ഡിയുവിന് 12 രാജ്യസഭ എം പിമാരുണ്ട്.

mulayam

15 ലോക്‌സഭ എം പിമാരും 30 രാജ്യസഭ എം പമാരുമാണ് സഖ്യത്തിന് മൊത്തമുള്ളത്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ ബി ജെ പിയില്‍ നിന്നും ഏറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്നാണ് ഈ പോക്ക് പോയാല്‍ ശരിയാകില്ല എന്ന് ലാലു-നിതീഷ്-ത്രിമൂര്‍ത്തികള്‍ക്ക് തോന്നിയത്. ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ ഒന്നിച്ച് മത്സരിച്ച ഈ ത്രയത്തിന് വിജയിക്കാനും സാധിച്ചിരുന്നു.

1977 ല്‍ ഇന്ദിരാഗാന്ധിയെ വിറപ്പിച്ച ജനതാ പാര്‍ട്ടിയില്‍ നിന്നാണ് ഇവരുടെയെല്ലാം വരവ്. മുലായത്തിന്റെ നേതൃത്വത്തില്‍ ജനതാപരിവാര്‍ പാര്‍ട്ടികള്‍ ലയിക്കാനുള്ള ചര്‍ച്ചയും നടന്നുവരുന്നുണ്ട്. ജിതന്‍ റാം മഞ്ജിയെ പുറത്താക്കി നിതീഷ് കുമാര്‍ അടുത്തിടെ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തിരുന്നു.

English summary
Ahead of Bihar elections, Janata Dal United, Rashtriya Janata Dal, Samajwadi Party, Janata Dal (Secular) and Indian National Lok Dal are all set to merge.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X