കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെല്ലിക്കെട്ട്: തമിഴ്‌നാട്ടില്‍ സംഘര്‍ഷം; കോളേജുകള്‍ക്ക് അവധി

ജെല്ലിക്കെട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മറീന ബീച്ചില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസിന്റെ ലാത്തിച്ചാര്‍ജ്. ചെന്നൈയില്‍ നാളെ മുതല്‍ 31 കോളേജുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

  • By Jince K Benny
Google Oneindia Malayalam News

ചെന്നൈ: ജെല്ലിക്കെട്ടിന് അനുമതി വേണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ശക്തം. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും ജെല്ലിക്കെട്ടിന് അനുമതി ആവശ്യപ്പെട്ട് രംഗത്തുണ്ട്. മറീന ബീച്ചില്‍ ജെല്ലിക്കെട്ടിന് അനുമതി വേണമെന്ന ആവശ്യവുമായി ഒത്തു ചേര്‍ന്നവര്‍ക്കെതിരെ പോലീസിന്റെ ലാത്തിച്ചാര്‍ജ്. ലാത്തിച്ചാര്‍ജില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. യുവാക്കളും വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്തുണ്ട്.

Jallikattu

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലെ 31 കോളേജുകള്‍ക്ക് നാളെ മുതല്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ പ്രതിഷേധം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ജെല്ലിക്കെട്ടിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു.

English summary
Protests for Jallikattu at Marina beach attacked by police. Government declared holiday for 31 colleges from tomorrow on wards.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X