കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരിലെയും, ഝാര്‍ഖണ്ഡിലെയും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ജമ്മു കാശ്മീര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ 25 നാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. അഞ്ച് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 23 നാണ് ഫലപ്രഖ്യാപനം. രണ്ട് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ വിഎസ് സന്പത്താണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

അഞ്ച് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ദില്ലിയിലെ മൂന്ന് നിയമ സഭ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഡിസംബര്‍ രണ്ടിനും മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനുമാണ് നടക്കുന്നത്.

Voting Machine

നാലം ഘട്ടം ഡിസംബര്‍ 14 നും അഞ്ചാം ഘട്ടം ഡിസംബര്‍ 20 നും നടക്കും. ദില്ലിയിലെ മൂന്ന് നിയമ സഭ മണ്ഡലങ്ങളിലും നവംബര്‍ 25 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഝാര്‍ഖണ്ഡിലെ 81 സീറ്റുകളിലും ജമ്മു കാശ്മീരിലെ 87 സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ് .

English summary
The Election Commission of India on Saturday announced the dates for the upcoming assembly polls in Jharkhand and Jammu and Kashmir. Chief Election Commissioner VS Sampath announced the dates here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X