കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് വെടിവെയ്പില്‍ ആദിവാസി മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് അനിഷ്ടസംഭവം റിപ്പോര്‍ട്ട് ചെയ്ത്. അക്രമാസക്തരായ ആദിവാസികളെ പിരിച്ചുവിടാന്‍ പോലീസ് വെടിവെയ്ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

  • By Anwar Sadath
Google Oneindia Malayalam News

റാഞ്ചി: ഭൂനിയമത്തിനെതിരെ പ്രതിഷേധിക്കാനെത്തിയ ആദിവാസികള്‍ക്ക് നേരെ പോലീസ് നിറയൊഴിച്ചതിനെ തുടര്‍ന്ന് ഒരു ആദിവാസി കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് അനിഷ്ടസംഭവം റിപ്പോര്‍ട്ട് ചെയ്ത്. അക്രമാസക്തരായ ആദിവാസികളെ പിരിച്ചുവിടാന്‍ പോലീസ് വെടിവെയ്ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ആദിവാസി സംഘര്‍ഷ് മോര്‍ച്ചയുടെ നേതൃത്വത്തിലായിരുന്നു ആക്രോശ് റാലി എന്ന പേരില്‍ റാലി സംഘടിപ്പിക്കപ്പെട്ടത്. രഘുബര്‍ ദാസിന്റെ ബിജെപി സര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുന്ന ആദിവാസി ഭൂനിയമത്തിനെതിരായിട്ടായിരുന്നു പ്രതിഷേധം. ആദിവാസികളുടെ ഭൂമി മറ്റു കാര്യങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്നതാണ് പരിഷ്‌കരിച്ച നിയമം.

shoot

നിയമത്തിന് പ്രസിഡന്റ് അംഗീകാരം നല്‍കിയാല്‍ കാര്‍ഷിക ആവശ്യത്തിനുള്ള ഭൂമി കെട്ടിടങ്ങള്‍ പണിയുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കും. ഇതിനെതിരെയായിരുന്നു ആദിവാസികള്‍ സംഘടിച്ച് റാലിയുമായെത്തിയത്. ജനങ്ങള്‍ റാലിയില്‍ പങ്കെടുക്കുന്നത് സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് തടയാന്‍ ശ്രമിച്ചെന്ന് സംഘടനയുടെ കണ്‍വീനര്‍ കര്‍മ ഒറോണ്‍ പറഞ്ഞു.

റാലിക്കുവേണ്ടി ബുക്ക് ചെയ്ത ബസ്സുകള്‍ റദ്ദാക്കി. ജനങ്ങള്‍ റാഞ്ചിയില്‍ എത്താതിരിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമാണ് സര്‍ക്കാര്‍ ഇടപെടലിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ കൊണ്ടുവരുന്ന അമന്റ്‌മെന്റ് ഏതുവിധേനയും തടയുമെന്നും ആദിവാസി സംഘടന അറിയിച്ചു.

English summary
Jharkhand: Tribal killed, three others injured in police firing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X