കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകി കാമുകന്റെ കഴുത്തറക്കാന്‍ ശ്രമിച്ചു

  • By Mithra Nair
Google Oneindia Malayalam News

കമ്മം: കാമുകനോട് കാമുകിയുടെ ക്രൂരത, തന്നെ ചതിച്ചാല്‍ ഏത് കാമുകിക്കും അത് സഹിക്കുകയില്ല. അവള്‍ എന്തായാലും തിരിച്ച് കാമുകന് ഒരു പണി കൊടുക്കും. പക്ഷേ കമ്മത്ത് ഒരു കാമുകി കാമുകന് കൊടുത്ത പണി കുറച്ച് കൂടിപ്പോയി. എന്താണെന്നല്ലെ? കാമുകന്റെ കഴുത്തറക്കാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കാമുകന്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചത്. തെലങ്കാനയിലെ കമ്മത്താണ് സംഭവം. അശ്വപുരം സ്വദേശിനിയായ കരുണയും ചര്‍ല സ്വദേശിയായ ടി. പാണ്ടുരംഗ റാവുവും കമ്മം ഗവണ്‍മെന്റ് എഞ്ചിനീയറിഗ് കോളേജില്‍ ഒരുമിച്ച് പഠിച്ചവരാണ്. ഇരുവരും മൂന്നുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാല്‍ റാവു കരുണയെ അറിയിക്കാതെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു.

knife.jpg -Properties

വിവാഹ വിവരമറിഞ്ഞ് കരുണ ഇയാളെ അടുത്തുള്ള നരസിംഹസ്വാമി ക്ഷേത്രത്തില്‍ വിളിച്ച് വരുത്തി തുടര്‍ന്ന് ഇരുവരും വഴക്കിട്ടു. വിവാഹത്തെ ന്യായീകരിക്കാന്‍ ശ്രമിച്ച റാവുവിനെ കരുണ കയ്യില്‍ കരുതിയ ബ്ലെയിഡ് ഉപയോഗിച്ച് കഴുത്തറക്കാന്‍ ശ്രമിച്ചു.

കരുണയുടെ ആക്രമണത്തില്‍ നിന്ന് റാവുവിനെ ക്ഷേത്രത്തിലുണ്ടായിരുന്നവരാണ് രക്ഷിച്ചത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി കരുണയെ അറസ്റ്റ് ചെയ്യ്തു. പരിക്കേറ്റ റാവുവിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വധശ്രമത്തിന് കരുണയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

English summary
A girl allegedly tried to cut the throat of her former boyfriend for marrying another woman.The incident took place at Narasimha Swamy Gutta in Khammam on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X