കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ ഇഫക്ട്: ടാറ്റയും വിയര്‍ത്തു, പണി കിട്ടി

നഷ്ടം ഇരട്ടിച്ചു

  • By Anoopa
Google Oneindia Malayalam News

മുംബൈ:ജിയോ തരംഗത്തില്‍ പണി കിട്ടിയവരുടെ കൂട്ടത്തിലേക്ക് ടാറ്റ ടെലികോമും. ജിയോയുടെ അത്യാകര്‍ഷകമായ ഓഫറില്‍ കമ്പനിയും വിയര്‍ത്തു. 2017 സാമ്പത്തികവര്‍ഷത്തില്‍ തങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നഷ്ടം ഇരട്ടിച്ചതായും വരുമാനം കുറഞ്ഞതായും കമ്പനി പറഞ്ഞു.

നഷ്ടം ഇരട്ടിച്ചു

നഷ്ടം ഇരട്ടിച്ചു

2017 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ നഷ്ടം 4,617 കോടി രൂപയാണ്. കഴിഞ്ഞ് സാമ്പത്തിക വര്‍ഷം ഇത് 2,023 കോടി രൂപയായിരുന്നു. വരുമാനം 1,700 കോടി രൂപയില്‍ നിന്നും 1,341 കോടി രൂപയായി കുറഞ്ഞു.

മറ്റുള്ളവര്‍ക്കും പണി കിട്ടി

മറ്റുള്ളവര്‍ക്കും പണി കിട്ടി

വരുമാനത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ വോഡാഫോണ്‍ ഐഡിയയുമായി ചേര്‍ന്നത് ജിയോ ഇഫക്ടിന്റെ അനന്തരഫലമാണെന്ന് കരുതപ്പെടുന്നു. ഭാരതി എയര്‍ടെല്‍ ടെലനോറുമായും ലയിച്ചിരുന്നു. റിയലയന്‍സ് എയര്‍സെല്ലുമായി ലയിക്കുന്നതിന് സുപ്രീം കോടതിയുടെ ഒരു അനുവാദം കൂടിയേ ഇനി വേണ്ടൂ.

ജിയോ ഇഫക്ട്

ജിയോ ഇഫക്ട്

വമ്പന്‍ ഓഫറുകളുമായി എത്തിയ ജിയോ തരംഗം ടെലികോം മേഖലയിലെ വമ്പന്‍മാര്‍ പലര്‍ക്കും വെല്ലുവിളിയായിരുന്നു. ജിയോക്കു പിറകേ പലരും ആകര്‍ഷകമായി ഓഫറുകളുമായി രംഗത്തെത്തി.

നീട്ടിക്കിട്ടിയ ഓഫര്‍

നീട്ടിക്കിട്ടിയ ഓഫര്‍

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ടെലികോം രംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ജിയോ അവതരിച്ചത്. മൂന്ന് മാസത്തേക്കുള്ള വെല്‍കം ഓഫര്‍ എന്ന പേരില്‍ തുടങ്ങിയ ഓഫര്‍ കാലാവധി വീണ്ടും നീളുകയായിരുന്നു.

English summary
Jio effect: Tata Tele's net worth erodes by Rs 11,650 cr
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X