സമ്പദ് വ്യവസ്ഥ മോദി-ഊര്‍ജിത് പട്ടേല്‍-അംബാനി ത്രയത്തിന്റെ കൈയിലേക്കോ? ഇതൊക്കെ പിന്നെ എന്താ?

ജിയോ മണി മര്‍ച്ചന്റ് സൊല്യൂഷന്‍സിന് പിന്നാലെ ജിയോ പേമെന്‍റ് ബാങ്കുമായി റിലയന്‍സ്. സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായകമാകാന്‍ റിലയന്‍സിന്‍റെ നീക്കം.

  • Published:
Subscribe to Oneindia Malayalam

ദില്ലി : അഴിമതിക്കാരെ കുടുക്കുന്നതിനായി നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. നോട്ടു നിരോധനത്തിനു പിന്നാലെ നിരവധി മാറ്റങ്ങളാണ് സാമ്പത്തിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങളില്‍ ഒന്നാണ് കറന്‍സി രഹിത സമ്പദ് വ്യവസ്ഥയെന്ന ആശയം. കറന്‍സി രഹിത സമ്പദ് വ്യവസ്ഥയെന്ന ആശയം മോദി ആഹ്വാനം ചെയ്തതിനു പിന്നാലെ നിരവധി പദ്ധതികളുമായി അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സും രംഗത്തെത്തിയിരിക്കുകയാണ്.

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി ജിയോ മണി മര്‍ച്ചന്റ് സൊല്യൂഷന്‍സ് എന്ന ഇ- വാലറ്റ് സംവിധാനം വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതു കൂടാതെ ജിയോ പേമെന്റ് ബാങ്ക് സംവിധാനം നടപ്പാക്കാനും അംബാനി ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജിയോ മണി മര്‍ച്ചന്റ് സൊല്യൂഷന്‍സ്

നോട്ട് നിരോധനത്തിനു പിന്നാലെ രാജ്യത്ത് നോട്ട് പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. ഇത് കണക്കിലെടുത്താണ് റിലയന്‍സ് ജിയോ മണി മര്‍ച്ചന്റ് സൊല്യൂഷന്‍സുമായി രംഗത്തെത്തിയിരിക്കുന്നത്. റസ്റ്റോറന്റുകള്‍, ചെറിയ കടകള്‍, റെയില്‍വെ ടിക്കറ്റ് കൗണ്ടര്‍, ബസുകള്‍ തുടങ്ങിയ പൊതുജനങ്ങള്‍ വലിയതോതില്‍ പണമിടപാട് നടത്തുന്ന ഇടങ്ങളിലെല്ലാം കറന്‍സി രഹിത ഇടപാടുകള്‍ സാധ്യമാക്കാനാണ് ജിയോ മണി മര്‍ച്ചന്റ് സൊല്യൂഷന്‍സ് സംവിധാനം.

 

ജിയോ പേമെന്റ് ബാങ്ക്

മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജിയോ പേമെന്റ് ബാങ്ക് ലിമിറ്റഡ് എന്ന സംരംഭം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. 2015 സെപ്തംബറില്‍ റിസര്‍വ് ബാങ്ക് ഈ സംരംഭത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയെന്നാണ് എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതു മുതല്‍ 18 മാസത്തെ കാലാവധിക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നതെന്നും എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് നിരോധനപ്രഖ്യാപനം വന്നതിനു പിന്നാലെ ഇത് നടപ്പാക്കിയെന്നാണ് വിവരങ്ങള്‍. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

മോദി-ഊര്‍ജിത് പട്ടേല്‍- അംബാനി ത്രയം

രാജ്യത്തെ ഞെട്ടിച്ചു കൊണ്ടാണ് മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. നീക്കത്തെ കുറിച്ച് മോദിയെ കൂടാതെ ചുരുക്കം ചില ആളുകള്‍ക്കു മാത്രമെ അറിവുണ്ടായിരുന്നുള്ളു. അവരില്‍ ഒരാളാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. നോട്ട് നിരോധനം വന്നതിനു പിന്നാലെയാണ് റിലയന്‍സിന്റെ പദ്ധതി പ്രഖ്യാപനവും. മോദി-ഊര്‍ജിത് പട്ടേല്‍- അംബാനി ത്രയം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിയന്ത്രണത്തില്‍ നിര്‍ണായകമാവുകയാണെന്നാണ്‌സൂചനകള്‍.

ഡിജിറ്റല്‍ ബാങ്കിങില്‍ നിര്‍ണായകമാകാന്‍ ജിയോ-എസ്ബിഐ കൂട്ടുകെട്ട്

ജിയോയുടെ ഇന്ത്യയിലെങ്ങും വ്യാപിച്ച് കിടക്കുന്ന 4ജി മൊബൈല്‍ ശൃംഖലയും എസ്ബിഐയുടെ രാജ്യവ്യാപകമായുള്ള നെറ്റ് വര്‍ക്കുകളും ചേര്‍ന്ന് ഡിജിറ്റല്‍ ബാങ്കിങ് രംഗത്ത് വരാനിരിക്കുന്ന വലിയൊരു സാമ്പത്തിക ഇടപാട് ശൃംഖലയായാണ് ഇതിനെ കരുതുന്നത്. ജിയോമണിയും കൂടി ചേരുമ്പോള്‍ വിപണിയുടെ നട്ടെല്ലായി മാറുമെന്നും എക്‌സ്പ്രസ് വ്യക്തമാക്കുന്നു.

മോദിക്ക് പ്രശംസയുമായി അംബാനി

കറന്‍സി രഹിത ഇടപാടുകളിലേക്ക് രാജ്യം മാറണമെന്ന മോദിയുടെ ആഹ്വാനം വന്നതിനു പിന്നാലെ മോദിയെ പ്രശംസിച്ച് അംബാനി രംഗത്തെത്തിയിരുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ രാജ്യത്തെ കുതിപ്പിലേക്ക് നയിക്കുമെന്ന് അംബാനി വ്യക്തമാക്കി.

എയര്‍ടെല്‍ പേമെന്റ് ബാങ്ക്

നോട്ട് നിരോധനത്തിനു പിന്നാലെ എയര്‍ടെല്ലിന്റെ പേമെന്റ് ബാങ്ക് നിലവില്‍ വന്നിരുന്നു. നവംബര്‍ 23ന് രാജസ്ഥാനിലാണ് ഇത് സ്ഥാപിച്ചത്. വരാനിരിക്കുന്ന എട്ടോളം പേമെന്റ് ബാങ്കുകളില്‍ ആദ്യം സ്ഥാപിക്കപ്പെട്ടതാണ് എയര്‍ടെല്‍ പേമെന്റ് ബാങ്ക്. ജിയോ പേമെന്റ് ബാങ്ക്, പേടിഎം പേമെന്റ് ബാങ്ക്, ഇന്ത്യ പോസ്റ്റ്‌സ് പേമെന്റ് ബാങ്ക്, എന്‍എസ്ടിഎല്‍ പേമെന്റ്‌സ് ബാങ്ക്, ആദിത്യ ബിര്‍ള ഐഡിയ പേമെന്റ് ബാങ്ക്‌സ്, ഫിനോ പേടെക്, വോഡ ഫോണ്‍ എം - പേസ എന്നിവയാണ് വരാനിരിക്കുന്ന പേമെന്റ് ബാങ്കുകള്‍.

മോദിയുടെ ശ്രമം കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍

നോട്ട് നിരോധനത്തിലൂടെ രാജ്യത്ത് നോട്ട് പ്രതിസന്ധിയുണ്ടാക്കി കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നോട്ട് നിരോധനത്തിനു പിന്നാലെ പേടിഎം വഴി വന്‍ തോതില്‍ പണമിടപാട് നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണം ശക്തമായത്.

English summary
Jio Payments Bank Ltd, a joint venture between Reliance and State Bank of India was incorporated two days after noteban
Please Wait while comments are loading...