അംബാനി പണി തുടങ്ങി... ജിയോ സൗജന്യ ഡാറ്റ 'അധികം' മോഹിക്കണ്ട; ഓഫര്‍ നീട്ടിയപ്പോള്‍ സംഭവിച്ചത്

ജിയോയുടെ വെല്‍ക്കം ഓഫര്‍ മാര്‍ച്ച് 31 വരെ നീട്ടുന്നു എന്നാണ് മുകേഷ് അംബാനി അറിയിച്ചത്

Subscribe to Oneindia Malayalam

ദില്ലി: റിലയന്‍സ് ജിയോയുടെ വെല്‍കം ഓഫര്‍ മാര്‍ച്ച് 31 വരെ നീട്ടി എന്ന സന്തോഷ വാര്‍ത്തയാണ് മുകേഷ് അംബാനി ഉപഭോക്താക്കളെ ആദ്യം അറിയിച്ചത്. എന്നാല്‍ ആ സന്തോഷത്തിന് 'അധികം സന്തോഷം' നല്‍കാനാവില്ലെന്നാണ് സൂചനകള്‍.

അണ്‍ലിമിറ്റഡ് സൗജന്യ 4ജി സൗജന്യ ഡാറ്റ എന്ന് പറഞ്ഞ് തുടങ്ങിയ ഓഫര്‍ ആയിരുന്നു. അത് പിന്നീട് പ്രതിദിനം നാല് ജിബി ആക്കി ചുരുക്കി. ഇനിയിപ്പോള്‍ അത് വീണ്ടും കുറവും എന്നാണ് സൂചന.

പ്രതിദിന ഫെയര്‍ യൂസേജ് ഒരു ജിബി ആക്കാനാണ് തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. മുകേഷ് അംബാനി തന്നെ ഇതിന്റെ സൂചനകളും നല്‍കിയിട്ടുണ്ട്.

ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍

റിലയന്‍സ് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫറുകളാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. നേരത്തെ ഉണ്ടായിരുന്ന സൂചനകള്‍ പോലെ തന്നെ വെല്‍കം ഓഫര്‍ മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.

അണ്‍ലിമിറ്റഡ് 4ജി ഒക്കെ കോമഡിയായി

ഔദ്യോഗിക ലോഞ്ചിങ്ങിന് മുമ്പ് ജിയോ കണക്ഷന്‍ എടുത്തവര്‍ക്ക് അണ്‍ലിമിറ്റഡ് 4ജി സേവനം ആണ് നല്‍കിയിരുന്നത്. എന്നാല്‍ ഔദ്യോഗിക ലോഞ്ചിങ്ങിന് ശേഷം ഇത് പ്രതിദിനം നാല് ജിബി ആയി കുറച്ചു.

 

ഇനി അതും കിട്ടില്ലെന്ന് ഉറപ്പായി?

ഇനിയിപ്പോള്‍ ആ നാല് ജിബി 4ജി ഡാറ്റയും കിട്ടില്ലെന്നാണ് സൂചന. ജനുവരി ഒന്ന് മുതല്‍ പ്രതിദിന സൗജന്യ 4ജി ഡാറ്റ 1 ജിബി ആയി കുറച്ചേക്കും.

 

ഫെയര്‍ യൂസേജ് പോളിസി

ഫെയര്‍ യൂസേജ് പോളിസി പ്രകാരം പ്രതിദിനം ഒരു ജിബി 4ജി ഡാറ്റ ആയിരിക്കും നല്‍കുക എന്നാണ് മുകേഷ് അംബാനി വ്യക്തമാക്കിയിരിക്കുന്നത്. എന്തായാലും ഡിസംബര്‍ 31 വരെ നിലവിലെ ഓഫര്‍ തുടര്‍ന്നേക്കും.

 

സൗജന്യം എത്രപേര്‍ മുതലാക്കുന്നു

20 ശതമാനത്തോളം ഉപഭോക്താക്കളാണ് നിലവില്‍ വന്‍തോതില്‍ ഡാറ്റ സേവനം ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ട് വലിയൊരു വിഭാഗത്തിന് സൗകര്യങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ലെന്നാണ് അംബാനി പറയുന്നത്.

 

എല്ലാവര്‍ക്കും കിട്ടാന്‍ വേണ്ടി കുറക്കുന്നു

4ജിബി 4ജി എന്ന ഓഫര്‍ വെട്ടിച്ചുരുക്കുന്നതിന് മുകേഷ് അംബാനി പറയുന്ന ന്യായം ആണിത്. എല്ലാവര്‍ക്കും മികച്ച ഉപയോഗം ഉറപ്പാക്കല്‍. എന്നാല്‍ അത് എങ്ങനെയാണെന്ന് മാത്രം വ്യക്തമല്ല.

 

ഒരു ജിബിയില്‍ താഴെ ഉപയോഗിക്കുന്നവര്‍

20 ശതമാനത്തോളം പേര്‍ വലിയതോതില്‍ ഡാറ്റ ഉപയോഗിക്കുമ്പോള്‍ 80 ശതമാനം പേരും പ്രതിദിനം ഒരു ജിബിയില്‍ താഴെ ആണ് ഉപയോഗിക്കുന്നത് എന്നാണ് അംബാനി പറയുന്നത്.

 

English summary
Reliance Industries Chairman Mukesh Ambani took his plan to push Jio a notch up by announcing free voice, data and video for new and existing users till March 31, 2017, under the Jio Happy New Year offer. But with a fare usage policy.
Please Wait while comments are loading...