കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഡിപി ബിജെപിക്ക് തലവേദനയാകുമോ?

Google Oneindia Malayalam News

ജമ്മു: എങ്ങനെയെങ്കിലും ജയിക്കണമെന്നേ ബി ജെ പിക്കുള്ളൂ എന്നാണ് എതിരാളികള്‍ കുറ്റപ്പെടുത്തുന്നത്. ദില്ലിയില്‍ കിരണ്‍ ബേദിയെയും ഷാസിയ ഇല്‍മിയെയും വിനോദ് കുമാര്‍ ബിന്നിയെയും പാര്‍ട്ടിയില്‍ എടുത്ത് തിരഞ്ഞെടുപ്പ് ജയിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എല്ലാം തിരിച്ചടിച്ചു. തോറ്റു എന്ന് പറഞ്ഞാല്‍ പോര തോറ്റ് തുന്നം പാടി. ദില്ലി കൈവിട്ട ക്ഷീണം തീര്‍ക്കാനാണ് കാശ്മീരില്‍ പി ഡി പിക്ക് ഒപ്പം കൂടിയെങ്കിലും ഭരിക്കാമെന്ന് ബി ജെ പി തീരുമാനിച്ചത്.

എന്നാല്‍ പി ഡി പി ബന്ധവം കശ്മീരില്‍ ബി ജെ പിക്ക് ഗുണം ചെയ്യില്ല എന്നാണ് സര്‍ക്കാരിന്റെ ആദ്യത്തെ ദിവസങ്ങള്‍ സൂചിപ്പിക്കുന്നത്. പുത്തരിയില്‍ കല്ല് കടിക്കുക എന്ന് പറഞ്ഞ കണക്കിന് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് പാക് തീവ്രവാദികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. മധുവിധു കാലത്ത് തന്നെ സഖ്യകക്ഷിയെ തള്ളിപ്പറയേണ്ട സ്ഥിതിയിലായി ഇതോടെ ബി ജെ പി.

bjp

ഇതൊക്കെ തുടക്കക്കാലത്തെ പ്രശ്‌നങ്ങള്‍ മാത്രമാണ് എന്നും താമസിയാതെ ബി ജെ പിയും തങ്ങളും അഭിപ്രായ സമന്വയത്തിലെത്തും എന്നും വിശദീകരണവുമായി പി ഡി പി ചീഫ് മെഹ്ബൂബ മുഫ്തി പ്രശ്‌നങ്ങള്‍ ഒതുക്കാന്‍ ശ്രമിച്ചു. തങ്ങളും ബി ജെ പിയും രണ്ട് ധ്രുവങ്ങളിലല്ല. അച്ഛനും മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സെയ്ദിനെ ന്യായീകരിക്കാനും മെഹ്ബുബ മുഫ്തി ശ്രമം നടത്തി നോക്കിയിരുന്നു.

പ്രശ്‌നങ്ങള്‍ ഇവിടം കൊണ്ട് തീര്‍ന്നു എന്ന് കരുതിയപ്പോള്‍ ഇതാ വരുന്നു മുഫ്തി മുഹമ്മദ് സെയ്ദിന്റെ വക അടുത്ത വെടി. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് നീതിയെ കളിയാക്കിയതിന് തുല്യമാണ് എന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഇതിനോട് ബി ജെ പി എങ്ങനെ പ്രതികരിക്കുമെന്ന് കണ്ട് തന്നെ അറിയണം.

English summary
Jammu and Kashmir Chief Minister Mufti Mohammad Sayeed on Monday sought to side-step controversy over his remark about Pakistanpdp, bjp, kashmir, chief minister, പിഡിപി, ബിജെപി, കാശ്മീര്‍, മുഖ്യമന്ത്രി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X