കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ തിരോധാനം; അന്വേഷണത്തിന് പ്രത്യേക സംഘമെന്ന് രാജ്‌നാഥ് സിങ്

ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ദില്ലി പൊലീസുമായി സംസാരിച്ചു. വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.

  • By അക്ഷയ്‌
Google Oneindia Malayalam News

ദില്ലി: എബിവിപി പ്രവര്‍ത്തകരുടെ കൂട്ട മര്‍ദ്ദനത്തിന് പിന്നാലെ കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാത്തതില്‍ ജെഎന്‍യുവില്‍ പ്രതിഷേധം വ്യാപിക്കുന്നതിനിടെ വിദ്യാര്‍ത്ഥിയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ദില്ലി പൊലീസുമായി സംസാരിച്ചു. വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

എംഎസ്സി ബയോടെക്‌നോളജി ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിനെയാണ് കാണാതായത്. നജീബിനെ കണ്ടെത്താന്‍ പത്തംഗ അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥിയെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തെക്കുറിച്ച് ഇപ്പോള്‍ കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നും അഡീഷണല്‍ ഡിസിപി നുപുര്‍ പ്രസാദ് പ്രതികരിച്ചു.

JNU

വെള്ളിയാഴ്ച എബിവിപി പ്രവര്‍ത്തകരും നജീബുമായി കലഹമുണ്ടായിരുന്നു. ഇതിനുപിന്നാലെ എബിവിപി പ്രവര്‍ത്തകര്‍ കൂട്ടമായെത്തി നജീബിനെ ആക്രമിക്കുകയും കൊലവിളി നടത്തുകയും ചെയ്തു. ഇതിന് തുടര്‍ച്ചയായി എബിവിപി പ്രവര്‍ത്തകരാണ് നജീബ് കാണാതായതിന് പിന്നിലെന്നാണ് പ്രതിഷേദക്കാര്‍ പറയുന്നത്. എന്നാല്‍ നജീബിനെ കാണാതായതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും എബിവിപി പ്രവര്‍ത്തകര്‍ പറയുന്നത്. നജീബ് അവരുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തകനെ തല്ലിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സംഭവത്തെ കുറിച്ച് എബിവിപിക്കാര്‍ പറയുന്നത്. കൈയ്യില്‍ ചുവപ്പ് ചരട് കെട്ടികൊണ്ട് നടക്കുന്നിതിന് ഒരു പ്രകോപനവും ഇല്ലാതെ പ്രവര്‍ത്തകനെ നജീബ് തല്ലിയെന്നും ഇതാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്നുമാണ് എബിവിപിയുടെ വാദം.

ഇതിനിടെ നജീബിനെ കണ്ടെത്താന്‍ അതിവേഗ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ക്യാംപസില്‍ തടഞ്ഞുവെച്ച ജെഎന്‍യു വൈസ് ചാന്‍സലറേയും ഉദ്യോഗസ്ഥരേയും 20 മണിക്കൂറുകള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ വിട്ടയച്ചു. ബുധനാഴ്ച്ച ഉച്ചതിരിഞ്ഞാണ് പ്രതിഷേധ സൂചമായി വിദ്യാര്‍ത്ഥികള്‍ വിസിയേയും ഉദ്യോഗസ്ഥരേയും തടഞ്ഞുവെച്ചത്. ഓള്‍ ഇന്ത്യ സ്റ്റുഡന്റെ അസോസിയേഷന്‍ ആയിരുന്നു പ്രതിഷേധത്തിന് പിന്നില്‍.

English summary
Union home minister Rajnath Singh said on Thursday a special Delhi Police team will look for a Jawaharlal Nehru University student whose disappearance five days ago triggered campus protests and an overnight blockade of the vice-chancellor inside a building.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X