കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛേ ദിന്‍ വരുന്നു, 2015 ല്‍ കൂടുതല്‍ ജോലികള്‍, കൂടുതല്‍ ശമ്പളം!

Google Oneindia Malayalam News

ദില്ലി: അച്ഛേ ദിന്‍ വരുന്നു എന്നാണ് നരേന്ദ്ര മോദിയും കൂട്ടരും തിരഞ്ഞെടുപ്പിന് മുന്‍പ് പറഞ്ഞത്. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഇത്ര നാളായിട്ടും അച്ഛേ ദിന്‍ വന്നില്ലല്ലോ എന്ന് ചോദിക്കുന്നവരുണ്ട്. വന്നു എന്ന് കരുതുന്നവരുമുണ്ട്. അതെന്തൊക്കെയായാലും സര്‍ക്കാര്‍ - കോര്‍പറേറ്റ് തൊഴിലുകളുടെ കാര്യത്തില്‍ അച്ഛേ ദിന്‍ എന്തായാലും വരും, വന്നിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

3 ലക്ഷം മുതല്‍ 5 ലക്ഷം വരെ പുതിയ ജോലികളാണ് സര്‍ക്കാര്‍ - കോര്‍പറേറ്റ് സെക്ടര്‍ വാഗ്ദാനം ചെയ്യുന്നത്. നിലവിലെ തൊഴിലവസരങ്ങളുടെ 10 - 15 ശതമാനം വരും ഇത്. 10 - 12 ശതമാനമായിരിക്കും ശരാശരി ശമ്പളവര്‍ധന. ചിലയിടങ്ങളില്‍ ഇത് 30 ശതമാനം വരെയായിരിക്കുമത്രെ. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് 2015 ലെ തൊഴിലവസരങ്ങളെ ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

money

10 - 12 ശതമാനം വര്‍ദ്ധനവോടെ പുതിയ തൊഴിലവസരങ്ങളുടെ കാര്യത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ 2014 ല്‍ റെക്കോര്‍ഡിട്ടതായി തൊഴില്‍ കണ്‍സല്‍ട്ടന്‍സി, എച്ച് ആര്‍ കമ്പനികള്‍ പറയുന്നു. എന്നാല്‍ ശമ്പള വര്‍ധനവ് ശരാശരി 8 - 10 ശതമാനം മാത്രമായിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും സാമ്പത്തിക രംഗം മെച്ചപ്പെടുകയും ചെയ്തത് ശമ്പളവര്‍ധന രണ്ടക്കത്തിലെത്തിക്കും എന്ന പ്രതീക്ഷയുണര്‍ത്തുന്നു.

കൂടുതല്‍ വിദേശ കമ്പനികള്‍ ഇന്ത്യയിലെത്തുന്നതോടെ തൊഴില്‍ രംഗം ഇനിയും സജീവമാകും. ടെലികോം, ഐ ടി, മെഡിക്കല്‍, ഫാര്‍മ, എഞ്ചീനീയറിംഗ്, നിര്‍മാണം തുടങ്ങിയ രംഗങ്ങളിലാകും തൊഴിലവസരങ്ങള്‍ കൂടുതലും. ഐ ഐ ടി ക്യാംപസുകളില്‍ സെലക്ഷന്‍ തുടങ്ങിയതോടെ ക്യാംപസ് പ്ലേസ്‌മെന്റ് ഇതിനോടകം തന്നെ ഉണര്‍ന്നുകഴിഞ്ഞു.

English summary
Thanks to Modi Government, companies plan to hire more, pay more in 2015
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X