കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

25 കിലോ കഞ്ചാവും 25 ബോട്ടില്‍ മദ്യവും എലി കൊണ്ട്‌പോയി? നട്ടംതിരിഞ്ഞ് റെയില്‍വെ പോലീസ്!!

കഴിഞ്ഞ ദിവസം ഇവിടെ സൂക്ഷിച്ചിരുന്ന മര്‍ജുവാന കാണാതായിരുന്നു. ഇത് അടിച്ചു മാറ്റിയത് എലികളാണെന്നാണ് ഇവിടത്തെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

  • By Gowthamy
Google Oneindia Malayalam News

നാഗ്പൂര്‍: എലിയെപ്പേടിച്ച് ഇല്ലം ചുടുക എന്നൊരു പഴഞ്ചൊല്ലുണ്ട്. എന്നാല്‍ ഈ അവസ്ഥയാണ് ഇപ്പോള്‍ റെയില്‍വെ പോലീസിന്. നാഗ്പൂരിലെ റെയില്‍വെ പോലീസാണ് എലി ശല്യം കാരണം വലഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇവിടെ സൂക്ഷിച്ചിരുന്ന കഞ്ചാവ് കാണാതായിരുന്നു. ഇത് അടിച്ചു മാറ്റിയത് എലികളാണെന്നാണ് ഇവിടത്തെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

rat

എലികളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നുവെന്നാണ് ഇവിടത്തെ ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്ലാസ്‌ററിക്കില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന കഞ്ചാവും ആള്‍ക്കഹോള്‍ ബോട്ടിലുകളുമാണ് എലി കരണ്ട് നശിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷമായി അനധികൃതമായി കടത്തുന്ന മദ്യവും കഞ്ചാവുമൊക്കെ പിടിച്ചെടുത്ത് സൂക്ഷിക്കുന്നത് വെയര്‍ഹൗസുകളിലാണെന്ന് റെയില്‍വെ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അഭയ് പന്‍ഹേക്കര്‍ പറയുന്നു.

ഇത്തരം വസ്തുക്കള്‍ കോടതി ഉത്തരവില്ലാതെ നശിപ്പിക്കാനും കഴിയില്ലെന്നും അദ്ദേഹം പറയുന്നു. പ്ലാസ്റ്റിക കവറുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് ബുധനാഴ്ച കാണാതായത്. എന്നാല്‍ എത്രത്തോളമാണ് കാണാതായിരിക്കുന്നത് എന്ന കാര്യത്തിലും വ്യക്തതയില്ല.

25 കിലോ മയക്കു മരുന്നാണ് കാണാതായിരിക്കുന്നതെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 25 പ്ലാസ്റ്റിക് ബോട്ടിലെ മദ്യവും കാണാതായിട്ടുണ്ട്.

എന്നാല്‍ മോഷണത്തിനുള്ള സാധ്യതകള്‍ പോലീസ് തളളി.

English summary
Indian police came up with a novel explanation for a missing haul of marijuana on Wednesday -- rats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X