കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഴിമുടക്കി കിടന്ന ബിജെപി എംഎല്‍എയുടെ കാര്‍ മാറ്റിച്ചു;എഞ്ചിനീയര്‍ക്ക് കിട്ടിയ ശിക്ഷകേട്ടാല്‍ ഞെട്ടും

പരിശോധന ഓഫീസില്‍ എത്തിയ എംഎല്‍എയുടെ കാര്‍ വഴി തടസപ്പെടുന്ന രീതിയില്‍ ഇട്ടിരിക്കുന്നതിനെതിരെ വാഹനം എത്രയും വേഗം എടുത്തുമാറ്റാന്‍ ഉദ്യോഗസ്ഥന്‍ ഉത്തരവിടുകയായിരുന്നു.

  • By Akshay
Google Oneindia Malayalam News

മോറിഗണ്‍: വഴി മുടക്കി കിടന്ന ബിജെപി എംഎല്‍എയുടെ കാര്‍ മാറ്റി പാര്‍ക്ക് ചെയ്യിപ്പിച്ചതിന് ജൂനിയര്‍ എഞ്ചിനീയര്‍ക്ക് കിട്ടയത് ക്രൂരമായ ശിക്ഷ. അസമിലാണ് സംഭവം. എഞ്ചിനീയറെ കൊണ്ട് ബിജെപി എംഎല്‍എയുടെ കാല് പിടിച്ച് മാപ്പ് പറയിപ്പിച്ചു.

അസമിലെ നഗൗന്‍ ജില്ലയിലെ കോതിയാതോലി ഡവലപ്‌മെന്റ് ബ്ലോക്ക് ഓഫീസിലെ ജൂനിയര്‍ എഞ്ചിനീയറായ ജയന്ത ദാസിനെകൊണ്ട് എംഎല്‍എ ദിംബേശ്വര്‍ ദാസാണ് മാപ്പ് പറയിപ്പിച്ചത്. സംഭവം പ്രാദേശിക വാര്‍ത്താ ചാനല്‍ വാര്‍ത്തയാക്കിയതോടെയാണ് സംഭവം വിവാദമായത്.

Jayanta Das

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. പരിശോധന ഓഫീസില്‍ എത്തിയ എംഎല്‍എയുടെ കാര്‍ വഴി തടസപ്പെടുന്ന രീതിയില്‍ ഇട്ടിരിക്കുന്നതിനെതിരെ വാഹനം എത്രയും വേഗം എടുത്തുമാറ്റാന്‍ ഉദ്യോഗസ്ഥന്‍ ഉത്തരവിടുകയായിരുന്നു. ഇത് എംഎല്‍എയുടെ അനുയാകികള്‍ക്ക് അത്ര രസിച്ചില്ല.

തുടര്‍ന്ന് അനുയായികള്‍ എംഎല്‍എയെ കാര്യങ്ങള്‍ ധരിപ്പിക്കുകയായിരുന്നു. ഇതില്‍ ഷുഭിതനായ ബിജെപി എംഎല്‍എ ഉദ്യോഗസ്ഥനെ ശാസിക്കുന്നതും നിര്‍ബന്ധിച്ച് കാലുപിടിപ്പിച്ച് മാപ്പ് പറയിപ്പിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

English summary
A Junior Engineer in Assam’s Nagaon district was allegedly made to apologise by touching the feet of a BJP MLA for removing the legislator’s car blocking the road to the office, a BDO official said. The action recorded in camera of a TV news channels and in front of eye witnesses showed Jayanta Das, Junior Engineer of Kothiatoli Development Block in Nagaon district touching Raha constituency MLA Dimbeswar Das’ feet in the Block Development Office (BDO), the official said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X