കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ജി തള്ളി; ജസ്റ്റിസ് ഗാംഗുലി രാജിവച്ചു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി:ലൈംഗിക പീഡന കേസില്‍ കുടുങ്ങിയ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എകെ ഗാംഗുലി പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. ഗാംഗുലിക്കെതിരെയുള്ള പരാതി അസാധുവാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്നാണ് രാജി.

ജസ്റ്റിസ് ഗാംഗുലിക്കെതിരെയുള്ള പരാതി സത്യമാണെന്ന് മുന്ന് ജഡ്ജിമാരടങ്ങിയ സമിതി കണ്ടെത്തിയിരുന്നു. യുവ അഭിഭാഷക നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. കേസില്‍ ഗാംഗുലിയെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ നടപടികള്‍ തുടരുകയാണ്. ഈ നടപടികള്‍ അവസാനിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Justice AK Ganguly

എന്നാല്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. ചീഫ് ജസ്റ്റിസ് പി സദാശിവം ഉള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി തള്ളിയത്. സമാനമായ മറ്റൊരു ഹര്‍ജിയും ജനുവരി 6 ന് സുപ്രീം കോടതി തളളിയിട്ടുണ്ട്.

ജസ്റ്റിസ് ഗാംഗുലി നേരിട്ടല്ല ഈ ഹര്‍ജി സമര്‍പ്പിച്ചതെന്നതാണ് രസകരമായ മറ്റൊരു വിവരം. പദ്മ നാരായണ്‍ സിങ് എന്ന ഒരു വനിത ഡോക്ടറുടെ വകയായിരുന്നു ഹര്‍ജി. എന്നാല്‍ ഈ ഹര്‍ജിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ജസ്റ്റിസ് ഗാംഗുലി അറിയിച്ചത്..

അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും മോഹന്‍ ബഗാനും തമ്മിലുള്ള തര്‍ക്കത്തിലെ ആര്‍ബിട്രര്‍ ആയിരുന്ന ജസ്റ്റിസ് ഗാംഗുലിയെ മോഹന്‍ ബഗാനാണ് കേസില്‍ കുടുക്കിയത് എന്നാണ് ആരോപണം

English summary
Justice Ganguly quits as West Bengal Human Rights Commission chairman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X