കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാക്കഥ മോഷണം!!! കോടതിയിൽ വിശദീകരണം നൽകാൻ സ്റ്റൈയിൽ മന്നന് ഒരാഴ്ച സമയം!!!

ചെന്നൈ സിറ്റി സിവിൽ കോടതിയാണ് സമയം അനുവദിച്ചത്

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: രജനീകാന്തിന്റെ പുതിയ ചിത്രമായ കലായുടെ പേരും കഥയും മേഷണമാണെന്ന ഹർജിയിൽ വിശദീകരണം നൽകാൻ സ്റ്റൈയിൽ മന്നൻ രജനീകാത്തിന് കോടതി ഒരാഴ്ച സമയം അനുവദിച്ചു.
സഹസംവിധായകനായ രാജശേഖർ നൽകിയ ഹർജിയിലാണ് മറുപടി നൽകാൻ ഒരാഴ്ചത്തെ സമയം കോടതി അനുവദിച്ചത്. സമയം ആവശ്യപ്പെട്ട് രജനീകാന്തും, മരുമകനം ചിത്രത്തിന്റെ നിർമ്മാതാവുമായ ധനുഷ്, സമവിധായകൻ പാ. രഞ്ജിത്ത് എന്നിവരാണ് ചെന്നൈ സിറ്റി സിവിൽ കോടതിയിൽ അപേക്ഷ നൽകിയത്. ഈ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

എത്ര നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തി!!! എണ്ണിത്തീർത്തിട്ടില്ലെന്ന് റിസർവ് ബാങ്ക് ഗവർണർഎത്ര നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തി!!! എണ്ണിത്തീർത്തിട്ടില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ

 പ്രതിപക്ഷത്തിന്റെ ശബ്ദം കേന്ദ്രം അടിച്ചമർത്തുന്നു!!! സർക്കാരിനെതിരെ ആഞ്ഞടിച്ച് മമത പ്രതിപക്ഷത്തിന്റെ ശബ്ദം കേന്ദ്രം അടിച്ചമർത്തുന്നു!!! സർക്കാരിനെതിരെ ആഞ്ഞടിച്ച് മമത

ഇരുപത് വർഷങ്ങൾക്കു മുൻപ് രജനിയെ നായികനാക്കി താൻ ഒരുക്കാൻ പദ്ധതിയിട്ടിരുന്ന കഥയുടെ അടിസ്ഥാനമാക്കിയാണ് പാ. രഞ്ജിത്ത് ഇപ്പോൾ കാല തയ്യാറാക്കിയിരിക്കുന്നതെന്നാണ് രാജശേഖറിന്റെ ആരോപണം. സാമ്പത്തിക പ്രശ്നത്ത തുടർന്ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കാൻ കളിഞ്ഞില്ല. എന്നാൽ ചിത്രത്തിന്റെ പേര് സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമഴ്സിൽ രജിസ്റ്ററ്‍ ചെയ്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്.

rajanikanth

കഴിഞ്ഞ മാസം കേസ് പരിഗണിച്ച കോടതി വിശദീകരണം തേടിക്കൊണ്ട് രജനീകാന്ത് അടക്കം മൂന്നുപേര്‍ക്കു നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടിരുന്നു. ചികിത്സക്കായി അമേരിക്കയിൽ പോയ രജനീകാന്ത് കഴിഞ്ഞ ദിവസമാണ് നാട്ടിൽ തിരിച്ചെത്തിയത്. എന്നാൽ സിനിമ ചിത്രീകരണത്തിനായി വീണ്ടും മുംബൈയിലേക്ക് പോയി. കേസ് വീണ്ടും ഈ മാസം 20-ന് കേസ് വീണ്ടും പരിഗണിക്കും.ധനുഷിന്റെ അച്ഛൻ കസ്തൂരിരാജക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചയാളാണ് രാജശേഖരൻ.

English summary
A city court on Wednesday gave one more week to superstar Rajinikanth to file his reply in a case filed against his upcoming film 'Kaala', which is being directed by Pa Ranjith. When the case by Rajasekaran, alleging that the story of Kaala was his, came up for hearing before fourth additional city civil court, judge Ilangovan wanted to know the response of Rajinikanth, Ranjith and the film's producer Dhanush.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X