കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈഞ്ചി ധാം; സുക്കര്‍ബര്‍ഗ് സന്ദര്‍ശിച്ച ഇന്ത്യന്‍ ക്ഷേത്രത്തിലേക്ക് ആരാധക പ്രവാഹം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഉത്തരാഘണ്ഡിലെ നൈനിറ്റാളിനടുത്തുള്ള കൈഞ്ചി ധാം ക്ഷേത്രത്തിലേക്ക് ഇപ്പോള്‍ ആരാധക പ്രവാഹമാണ്. കാരണം മറ്റൊന്നുമല്ല, ഈയടുത്ത് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ ബര്‍ഗ് താന്‍ ഈ ക്ഷേത്രം സന്ദര്‍ശിച്ചതായി അറിയിച്ചതോടെയാണിത്. ആപ്പിളിന്റെ സിഇഒ ആയിരുന്ന സ്റ്റീവ് ജോബ്‌സിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു സുക്കര്‍ ബര്‍ഗിന്റെ സന്ദര്‍ശനം.

സുക്കര്‍ ബര്‍ഗ് ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയത് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്നതോടെ ക്ഷേത്രത്തെക്കുറിച്ച് അറിയാനും അവിടെയെത്താനും ഒട്ടേറെപേരാണ് ആഗ്രഹം പ്രകടിപ്പിക്കുന്നത്. നേരത്തെ ദിവസം 50 ഓളം പേര്‍മാത്രമാണ് ക്ഷേത്രത്തില്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ 150 ഓളം പേര്‍ ഇവിടെ എത്തുന്നുണ്ടെന്ന് ക്ഷേത്രം മാനേജ്‌മെന്റ് അഗംമായ വിനോദ് ജോഷി പറയുന്നു. ഒട്ടേറെ പേര്‍ ഫോണിലൂടെയും ക്ഷേത്രത്തെക്കുറിച്ച് തിരക്കുന്നുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.

markzuckerberg

ലോകപ്രശസ്തനായ ഹിന്ദു സന്യാസി നീം കരോളി ബാബയാണ് 1962ല്‍ ക്ഷേത്രം സ്ഥാപിച്ചത്. കരോളി ബാബയുടെ ശിഷ്യനായിരുന്നു സ്റ്റീവ് ജോബ്‌സ്. നൈനിറ്റാളില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെ കുമയൂണ്‍ കുന്നുകളിലാണ് ക്ഷേത്രത്തിന്റെ സ്ഥാനം. സാധാരണക്കാര്‍ക്ക് എത്തിപ്പെടാന്‍ എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുള്ള പ്രദേശം കൂടിയാണിത്. അതുകൊണ്ടുതന്നെ ക്ഷേത്രത്തിലേക്കുള്ള സന്ദര്‍ശകരും കുറവായിരുന്നു.

എന്നാലിപ്പോള്‍ കാര്യങ്ങള്‍ മാറുകയാണ്. സ്റ്റീവ് ജോബ്‌സിനും മാര്‍ക്ക് സുക്കര്‍ബര്‍ഗിനും പ്രചോദനമായ ക്ഷേത്രം എന്ന നിലയ്ക്കാണ് ഇവിടെ ഇപ്പോള്‍ ആരാധകര്‍ എത്തുന്നത്. ചിലര്‍ ക്ഷേത്രത്തിന് സുക്കര്‍ബര്‍ഗ് ക്ഷേത്രം എന്നും വിളിച്ചുതുടങ്ങിയിട്ടുണ്ട്.

English summary
Kainchi Dham; Heavy influx of devotees after Facebook CEO reveals visiting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X