കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദ സേനയില്‍ ചേര്‍ന്ന ഇന്ത്യക്കാരന്‍ തിരിച്ചെത്തി

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ കൂടെ കൂടിയ ഇന്ത്യന്‍ യുവാവ് സ്വദേശത്ത് പൊങ്ങി. ആറുമാസം മുന്‍പ് നാടു കടന്ന കല്യണ്‍ സ്വദേശി ആണ് തിരിച്ചെത്തിയത്. ആരിഫ് മജീദ് എന്ന യുവാവിനെ എന്‍ഐഎ ചോദ്യം ചെയ്യുക ആണെന്നാണ് സൂചന. ബന്ധുക്കള്‍ ആരിഫ് മജീദ് മരിച്ചെന്ന് ആണ് ഇതുവരെ വിചാരിച്ചിരുന്നുത്.

ഇതുവരെ ഇയാള്‍ക്കെതിരെ കേസ് ഒന്നും എടുത്തിട്ടില്ല. എന്നാല്‍ നിരോധിത തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതിന് ഇയാള്‍ക്കെതിരെ കേസ് എടുക്കേണ്ടതാണ്. കഴിഞ്ഞ മെയില്‍ ആണ് 22കാരനായ ആരിഫ് മജീദ് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘടനയില്‍ ചേരുന്നത്. മൂന്ന് സുഹൃത്തുക്കളുടെ കൂടെ ആണ് ആരിഫ് മജീദ് പോയത്. ഇന്റര്‍നെറ്റ് വഴിയാണ് ഈ സംഘടനയുമായി ഇവര്‍ ബന്ധം പുലര്‍ത്തിയതെന്ന് പോലീസ് പറയുന്നു.

isis

തുടര്‍ന്ന് ഈ മാസം വീട്ടുകാരുമായി ബന്ധപ്പെട്ട ആരിഫ് തിരികെ വരാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഈ സംഘത്തില്‍ നിരവധി ഇന്ത്യക്കാര്‍ ുണ്ടെന്ന് ആണ് പോലീസിന്റെ നിഗമനം. മുന്‍പും ഐഎസില്‍ ചേര്‍ന്ന യുവാക്കള്‍ തിരികെ എത്തിയിരുന്നു.

ഇസ്ലാമിക തീവ്രവാദികള്‍ ചേര്‍ന്ന് നടത്തുന്ന മതപരമായ ഭീകരവാദം ആണ് ഇസ്ലാമിക ഭീകരവാദം. ഇറാഖ്, ആഫ്രിക്ക, അമേരിക്ക,പാകിസ്ഥാന്‍ എന്നിവിടങ്ങളിലെല്ലാം ഇതിന്റെ കേന്ദ്രങ്ങള്‍ ഉണ്ട്. തട്ടികൊണ്ടുപോകല്‍,കൂട്ടക്കൊല ചെയ്യല്‍,വിമാനങ്ങള്‍ തട്ടിയെടുക്കല്‍, ഇന്റര്‍നെറ്റിലൂടെ പുതിയ അനുയായികളെ ചേര്‍ക്കല്‍ തുടങ്ങിയവ ആണ് ഇവരുടെ ലക്ഷ്യം.

English summary
Mumbai youth suspected to have joined ISIS return to home ,is being questioned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X