നജീബിനെ തേടി അമ്മ എവിടെ പോകണം? ചോദിക്കുന്നത് കനയ്യ!! ഇതൊരു മുന്നറിയിപ്പോ?

ജെഎന്‍യു വിദ്യാര്‍ഥി നജീബിനെ കാണാതായ സംഭവം ഗൗരവമുള്ളതാണെന്ന് കനയ്യ പറയുന്നു. തങ്ങളെ അറസ്റ്റ് ചെയ്തതിനെക്കാള്‍ ഗൗരവമാണിതെന്നും അദ്ദേഹം പറയുന്നു

  • Published:
Subscribe to Oneindia Malayalam

ദില്ലി: ജെഎന്‍യു കോളേജില്‍ നിന്ന് കാണാതായ വിദ്യാര്‍ഥി നജീബിനെ തേടി അവന്റെ അമ്മ എങ്ങോട്ടേക്കാണ് പോകേണ്ടതെന്ന് വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കനയ്യ ഇക്കാര്യം ചോദിക്കുന്നത്.

തങ്ങള്‍ അറസ്റ്റിലായതിനെക്കാള്‍ പ്രധാനപ്പെട്ടതാണ് നാലുമാസം പിന്നിട്ടിട്ടും നജീബിനെ കുറിച്ച് വിവരം ഒന്നും ലഭിക്കാതിരിക്കുന്നതെന്നും കനയ്യ പറയുന്നു.

ഇന്ന് കാണുന്ന തരത്തില്‍ തന്നെ ഒരു സെലിബ്രിറ്റി ആ ക്കിയത് കേന്ദ്ര സര്‍ക്കാരാണെന്നും കനയ്യ പറയുന്നു. മധ്യവര്‍ഗക്കാരായ ജനങ്ങള്‍ക്ക് മോദിയോട് ദേഷ്യമാണെന്നും കനയ്യ.

സെലിബ്രിറ്റിയാക്കിയത് കേന്ദ്ര സര്‍ക്കാര്‍

തന്നെ ഇന്നു കാണുന്ന തരത്തില്‍ സെലിബ്രിറ്റിയാക്കിയത് കേന്ദ്രസര്‍ക്കാരാണെന്ന് കനയ്യ പറയുന്നു. ആദ്യം അവര്‍ തന്നെ ക്രിമിനലാക്കിയെന്നും എന്നിട്ട് സെലിബ്രിറ്റിയാക്കിയെന്നും കനയ്യ വ്യക്തമാക്കുന്നു. എവിടെ പോകുന്നതിനും തനിക്ക് പോലീസ് എസ്‌കോര്‍ട്ട് ഉണ്ടെന്ന് കനയ്യ പറയുന്നു. ഇതിലൂടെ തനിക്ക് തന്റെ വ്യക്തിപരമായ ചില സുഖങ്ങള്‍ നഷ്ടപ്പെട്ടുവെന്നും കനയ്യ.

കേസ് ജനങ്ങള്‍ മറന്നു

തനിക്കെതിരായ കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കനയ്യ പറയുന്നത്. ഇപ്പോള്‍ ആ കേസിനെപ്പറ്റി എല്ലാവരും മറന്നു പോയിരിക്കുകയാണെന്നും കനയ്യ പറയുന്നു. കേസുമായി ബന്ധപ്പെട്ട ചാര്‍ജ് ഷീറ്റ് ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്നും കനയ്യ.

വിദ്യാര്‍ഥികളെ ലക്ഷ്യം വയ്ക്കുന്നു

ആധുനിക തൊഴില്‍ പ്രസ്ഥാനങ്ങളാണ് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെന്ന് കനയ്യ പറയുന്നു. സമീപ കാലത്തു തന്നെ തൊഴില്‍ രഹിതരാകുമെന്ന കാര്യം വിദ്യാര്‍ഥികള്‍ക്കറിയാമെന്നും കനയ്യ പറയുന്നു. വിദ്യാര്‍ഥികളുടെ ശക്തി വലിയ അംഗ സംഖ്യയാണെന്നും കനയ്യ. പ്രശ്‌നങ്ങള്‍ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നുണ്ടെന്നും അതിനാലാണ് സര്‍ക്കാര്‍ വിദ്യാര്‍ഥികളെയും യൂണിവേഴ്‌സിറ്റികളെയും ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറയുന്നു.

നജീബിനെ കാണാതായത് ഗൗരവമുള്ള പ്രശ്‌നം

ജെഎന്‍യു വിദ്യാര്‍ഥി നജീബിനെ കാണാതായ സംഭവം ഗൗരവമുള്ളതാണെന്ന് കനയ്യ പറയുന്നു. തങ്ങളെ അറസ്റ്റ് ചെയ്തതിനെക്കാള്‍ ഗൗരവമാണിതെന്നും അദ്ദേഹം പറയുന്നു. ഒക്ടോബറിലാണ് നജീബിനെ കാണാതായത്. നജീബിനെ തേടി അവന്റെ അമ്മ എവിടേക്കാണ് പോകേണ്ടതെന്നും കനയ്യ ചോദിക്കുന്നു. തങ്ങളെ അറസ്റ്റ് ചെയ്തപ്പോള്‍ ജയിലിലാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നും കനയ്യ. നിങ്ങളെ കാണാതായാല്‍ പോലും പോലീസ് കണ്ടെത്തില്ലെന്നും കനയ്യ വ്യക്തമാക്കുന്നു.

മോദിയോട് ദേഷ്യം

മധ്യവര്‍ഗക്കാരായ ജനങ്ങള്‍ക്ക് മോദിയോട് ദേഷ്യമാണെന്ന് കനയ്യ പറയുന്നു. മോദിയുടെ നയങ്ങള്‍ കാരണമാണിതെന്നും കനയ്യ പറയുന്നു. ഇത്തരക്കാരെ ഒറ്റക്കെട്ടാക്കുന്നത് ഇടതുപക്ഷമാണെന്നും കനയ്യ. ഇങ്ങനെയാണ് ഇടത് പാര്‍ട്ടികള്‍ക്ക് ഇക്കാലത്ത് പ്രാധാന്യമുണ്ടാകുന്നതെന്നും കനയ്യ വ്യക്തമാക്കുന്നു.

English summary
‘Where will Najeeb’s mother go to find him?’asks kanhaiya kumar.
Please Wait while comments are loading...