കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടുജി സ്‌പെക്ട്രം അഴിമതിക്കേസ്: രാജക്കും കനിമൊഴിക്കും ജാമ്യം

Google Oneindia Malayalam News

ദില്ലി: കോളിളക്കം സൃഷ്ടിച്ച ടു ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര മന്ത്രി എ രാജ അടക്കമുള്ളവര്‍ക്ക് ജാമ്യം. ഡി എം കെ നേതാവ് എം കരുണാനിധിയുടെ മകള്‍ കനിമൊഴി, ഷാഹിദ് ബല്‍വ, ആസിഫ് ബല്‍വ, തുടങ്ങിയവര്‍ക്കാണ് പ്രത്യേക സി ബി ഐ കോടതി ജാമ്യം അനുവദിച്ചത്. തന്റെ കുട്ടികളുടെ ഒപ്പം കഴിയാന്‍ അനുവദിക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് കനിമൊഴിക്ക് ജാമ്യം അനുവദിച്ചത്.

കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിനെ കോടതി നേരത്തെ ജാമ്യത്തില്‍ വിട്ടിരുന്നു. 83കാരിയായ ദയാലു അമ്മാളിനെ അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലും രണ്ട് പേരുടെ ആള്‍ജാമ്യത്തിന്മേലുമാണ് വിട്ടയച്ചത്. പ്രായാധിക്യവും അസുഖങ്ങളും കണക്കിലെടുത്ത് കേസില്‍ നിന്നും ഒഴിവാക്കണമെന്ന ദയാലു അമ്മാളിന്റെ അപേക്ഷ കോടതി നിരസിച്ചു.

kanimozhi-a-raja

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് പ്രതിപ്പട്ടികയില്‍ 19 പേരാണുള്ളത്. 10 വ്യക്തികളും 9 സ്ഥാപനങ്ങളും അടങ്ങിയതാണ് പ്രതിപ്പട്ടിക. ഡി എം കെ നടത്തുന്ന കലൈഞ്ജര്‍ ടി വി ചാനലിന് കൈമാറിയ 200 കോടി രൂപയില്‍ തട്ടിപ്പ് നടന്നിട്ടുണ്ട് എന്നാണ് കേസ്. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന്റെ പേരിലാണ് കലൈഞ്ജര്‍ ടി വിയുടെ 60 ശതമാനം ഓഹരികള്‍.

പാര്‍ട്ടി എം പി കൂടിയായ കനിമൊഴിയുടെ പേരില്‍ കലൈഞ്ജര്‍ ടി വിയുടെ 20 ശതമാനം ഓഹരികളാണ് ഉളളത്. രാജ, കനിമൊഴി എന്നിവരെ കൂടാതെ സ്വാന്‍ ടെലികോം പ്രമോട്ടര്‍മാരായ ഷാഹിദ് ഉസ്മാന്‍ ബല്‍വ, വിനോദ് ഗോയങ്ക, ആസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍, കലൈഞ്ജര്‍ ടി വി എം ഡി ശരത് കുമാര്‍ ബോളിവുഡ് പ്രൊഡ്യൂസര്‍ കരിം മൊറാനി, പി അമിര്‍ത്തം, ദയാലു അമ്മാള്‍ തുടങ്ങിയവരാണ് പ്രതിപ്പട്ടികയിലെ മറ്റുള്ളവര്‍.

English summary
DMK leader Kanimozhi, former Telecom Minister A Raja get bail in the 2G scam-related money laundering case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X