കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ് തീര്‍ത്ഥാടകരെ പറ്റിച്ച് കോടികള്‍ തട്ടിയ സിനിമ നടി മരിയ അറസ്റ്റില്‍

Google Oneindia Malayalam News

അഹമ്മദാബാദ്: കന്നഡ സിനിമ നടി മരിയ സൂസൈരാജ് വീണ്ടും കുടുങ്ങി. ഹജ്ജ് തീര്‍ത്ഥാടകരെ പറ്റിച്ച് കോടികള്‍ തട്ടിയെടുത്ത കേസിലാണ് ഇപ്പോള്‍ മരിയ അറസ്റ്റിലായിരിയ്ക്കുന്നത്.

അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് ആണ് മരിയയെ അറസ്റ്റ് ചെയ്തത്. ഹജ്ജ് വിമാന ടിക്കറ്റ് നിരക്കില്‍ ഡിസ്‌കൗണ്ട് നല്‍കാമെന്ന് പറഞ്ഞ് 2.11 കോടി രൂപയാണ് ഇവര്‍ തട്ടിച്ചെടു്ത്തത്.

ആദ്യമായല്ല മരിയ നിയമക്കുരുക്കില്‍ കുടുങ്ങുന്നത്. ടെലിവിഷന്‍ പ്രൊഡ്യൂസര്‍ ആയ നീരജ് ഗ്രോവര്‍ വധക്കേസില്‍ മൂന്ന് വര്‍ഷം ജയിലില്‍ കിടന്നിട്ടുണ്ട് മരിയ.

ഹജ്ജ് തട്ടിപ്പ്

ഹജ്ജ് തട്ടിപ്പ്

ഹജ്ജ് വിമാന ടിക്കറ്റുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്യുമ്പോള്‍ വന്‍ ഇളവ് വാഗ്ദാനം ചെയ്തായിരുന്നു മരിയയുടെ തട്ടിപ്പ്.

ഒറ്റയ്ക്കല്ല

ഒറ്റയ്ക്കല്ല

മരിയ ഒറ്റയ്ക്കായിരുന്നില്ല ഈ തട്ടിപ്പ് നടത്തിയത്. പങ്കാളിയായി മുംബൈ സ്വദേശി പരോമിത ചക്രവര്‍ത്തി എന്നൊരാളും പങ്കാളിയാണ്. എന്നാല്‍ ഇയാളിപ്പോള്‍ ഒളിവിലാണ്.

പാരാപന്‍ ഗ്രൂപ്പ്

പാരാപന്‍ ഗ്രൂപ്പ്

പാരാപന്‍ ഗ്രൂപ്പ് എന്ന പേരില്‍ ഒരു വിമാന ടിക്കറ്റ് ബുക്കിങ് ഏജന്‍സി ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ പല ട്രാവല്‍ ഏജന്‍സികളേയും സമീപിച്ചിരുന്നു.

ലാ റയ്ബ

ലാ റയ്ബ

ലാ റയ്ബ എന്ന ഹജ്ജ് ഏജന്‍സിയാണ് ഇപ്പോള്‍ പരാതിയുമായി രംഗത്ത് വന്നിരിയ്ക്കുന്നത്. 1,200 ഹജ്ജ് ടിക്കറ്റുകള്‍ നല്‍കാമെന്നായിരുന്നു ഇവര്‍ക്ക് മരിയ നല്‍കിയ ഉറപ്പ്.

2.11 കോടി രൂപ

2.11 കോടി രൂപ

ഏതാണ്ട് 2.11 കോടി രൂപ മൂല്യം വരുന്നതാണ് ടിക്കറ്റുകള്‍. ഈ പണം ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് വാങ്ങി മരിയയും പങ്കാളിയും മുങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പറ്റിച്ചതെങ്ങനെ

പറ്റിച്ചതെങ്ങനെ

ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ രേഖകള്‍ ട്രാവല്‍ ഏജന്‍സിയ്ക്ക് മരിയയുടെ സ്ഥാപനം നല്‍കിയിരുന്നു. എന്നാല്‍ യാത്രതിരിയ്ക്കുന്ന ദിവസമാണ് ആ സത്യം അവര്‍ മനസ്സിലാക്കിയത്. എല്ലാ ടിക്കറ്റുകളും ക്യാന്‍സല്‍ ചെയ്തിരിയ്ക്കുന്നു.

ആ പണം

ആ പണം

ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്ത ആ പണം മരിയയും പങ്കാളിയും തട്ടിയെടുത്തു എന്നാണ് പോലീസ് കരുതുന്നത്.

മുന്‍കൂര്‍ ജാമ്യം

മുന്‍കൂര്‍ ജാമ്യം

ഹജ്ജ് തട്ടിപ്പില്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്ന് മരിയ നേരത്തെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി.

അറസ്റ്റ് എവിടെ നിന്ന്

അറസ്റ്റ് എവിടെ നിന്ന്

മരിയയെ മൈസൂരില്‍ നിന്ന് ആണ് അറസ്റ്റ് ചെയ്തത് എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഗുജറാത്തിലെ നരോദയില്‍ അഭിഭാഷകന്റെ വസതിയില്‍ വച്ചാണ് അറസ്റ്റ് ചെയ്തതെന്നും മറ്റ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊലക്കേസില്‍ ശിക്ഷ

കൊലക്കേസില്‍ ശിക്ഷ

ഏറെ കോളിളക്കം സൃഷ്ടിച്ച നീരജ് ഗ്രോവര്‍ വധക്കേസിലെ പ്രതിയായിരുന്നു മരിയ. 2008 ല്‍ ശിക്ഷിയ്ക്കപ്പെട്ട മരിയ 2011 ല്‍ ആണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

English summary
Kannada actress Maria Susairaj, who served jail term in Mumbai's Neeraj Grover murder case, was today arrested by Ahmedabad Police for allegedly duping Haj pilgrims to the tune of Rs. 2.68 crore in Vadodara.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X