കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ദാണോ എങ്കില്‍ ബെംഗളൂരു ബൈക്ക് യാത്രികര്‍ക്ക് സ്വര്‍ഗം!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: 16 കിലോമീറ്ററാണ് എനിക്ക് ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ വീട്ടില്‍ നിന്നും ജയനഗറിലെ ഓഫീസിലെത്താനുള്ള ദൂരം. സാധാരണ ഗതിയില്‍ ഒരുമണിക്കൂറെങ്കിലും എടുക്കും ഇത്രയും ദൂരം ബൈക്കില്‍ ഓഫീസ് വരെയെത്താന്‍. ട്രാഫിക് ബ്ലോക്ക് തന്നെ പ്രധാന വില്ലന്‍. പിന്നെ ചിലയിടത്തെങ്കിലും പൊട്ടിപ്പൊളിഞ്ഞ റോഡുകളും. എന്നാല്‍ ബന്ദാണോ എങ്കില്‍ കഥയാകെ മാറും.

വെറും ഇരുപത് - ഇരുപത്തഞ്ച് മിനുട്ട് കൊണ്ട് ഓഫീസിലെത്താം. മിനുട്ടുകള്‍ നീളുന്ന ട്രാഫിക് സിഗ്നലുകള്‍ ഇല്ല. റോഡിന് നടുവില്‍ നിര്‍ത്തി ആള്‍ക്കാരെ കയറ്റുന്ന ബി എം ടി സി ബസ്സുകളില്ല. റോഡിന് കൃത്യം നടുവില്‍ കൊണ്ടുപോയി ബ്രേക് ഡൗണാകുന്ന ഓട്ടോറിക്ഷകളില്ല. ആകെ ശ്രദ്ധിക്കേണ്ടത് ബന്ദാണ് എന്നറിഞ്ഞാല്‍ ബാറ്റും ബോളുകളുമായി റോഡിലിറങ്ങുന്ന ക്രിക്കറ്റ് താരങ്ങളെ മാത്രമാണ്.

karnatakabandh

ബന്ദ് ദിനമായാല്‍ എന്നെപ്പോലുള്ള ബൈക്ക് യാത്രക്കാര്‍ക്ക് സ്വര്‍ഗമാണ് ബെംഗളൂരു നഗരം. കേരളത്തിലെ പോലെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ആളുകള്‍ വന്ന് ബൈക്ക് തടയുമെന്നോ ടയറിന്റെ കാറ്റ് ഊരിവിടുമെന്നോ ഉള്ള പേടി വേണ്ട. ആകെയുള്ളത് നഗരത്തിലൂടെ റോന്ത് ചുറ്റുന്ന പോലീസ് വണ്ടികളാണ്. വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കില്‍ അവരെയും പേടിക്കേണ്ട കാര്യമില്ല.

വണ്‍ ഇന്ത്യയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റായ പ്രവീണിന് പറയാനുള്ളത് ഇതാണ് - സാധാരണ 30 കിലോമീറ്ററില്‍ കൂടുതല്‍ ബെംഗളൂരു റോഡുകളില്‍ ബൈക്കോടിക്കാന്‍ എനിക്ക് പറ്റാറില്ല. ബന്ദ് ദിവസങ്ങളിലാണ് എന്റെ ബൈക്കിന്റെ യഥാര്‍ഥ സ്പീഡ് പുറത്തെടുക്കാന്‍ പറ്റുന്നത്. സ്പീഡ് എടുത്താലും താനൊരു സേഫ് ഡ്രൈവറാണ് എന്നാണ് പ്രവീണിന്റെ പക്ഷം. പ്രവീണിന്റെ മാത്രമല്ല, ബെംഗളൂരു നഗരത്തിലൂടെ ദിവസവും ബൈക്ക് യാത്ര ചെയ്യുന്ന ഏതൊരാളുടെയും അഭിപ്രായം ഇത് തന്നെയായിരിക്കും.

English summary
Ask a bike rider about how he feels about a bandh in Karnataka and you would be surprised. Unlike the usual complaint of shops being closed and emergency services being hampered, one can see the bike rider's smiling.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X