കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താഴ്‌വര വീണ്ടും പ്രളയക്കെടുതിയില്‍

  • By Mithra Nair
Google Oneindia Malayalam News

ഏഴുമാസംമുമ്പ് പ്രളയം കൊടുംനാശം വിതച്ച ജമ്മുകാശ്മീരില്‍ വീണ്ടും കനത്ത മഴയും വെള്ളപ്പൊക്കവും. പ്രളയക്കെടുതിയില്‍ ഇതുവരെ 17 പേര്‍ മരിച്ചു. ഏപ്രില്‍ നാലു വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

പതിനായിരം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കശ്മീര്‍ താഴ്‌വര പ്രളയബാധിതമായി കേന്ദ്രം പ്രഖ്യാപിച്ചു. ഭൂരിപക്ഷം നദികളും അപകടനില കവിഞ്ഞാണ് ഒഴുകുന്നത്. വെള്ളം കയറിയതിനാല്‍ ജമ്മുശ്രീനഗര്‍ ഹൈവേ അടച്ചു. ശ്രീനഗര്‍ജമ്മു ദേശീയപാതയിലാകെ മണ്ണിടിച്ചിലുണ്ടായി. കൂടാതെ ഏഴ് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്രം അടിയന്തര സഹായമായി 200 കോടി അനുവദിച്ചിട്ടുണ്ട്.

ജമ്മു കാശ്മീര്‍

ജമ്മു കാശ്മീര്‍

മനോഹരങ്ങളായ തടാകങ്ങളും മഞ്ഞു മലകളും പച്ചതാഴ്‌വാരങ്ങളും നിറഞ്ഞ ഇന്ത്യയിലെ ഏറ്റവും പ്രകൃതിരമണീയമായ സംസ്ഥാനങ്ങളിലൊന്ന്.
കൂടാതെ ഇന്ത്യയുടെ വടക്കേ അതിര്‍ത്തി സംസ്ഥാനമാണ്. ഹിമാലയന്‍ പര്‍വതനിരകളിലും താഴ്‌വാരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന സംസ്ഥാനമാണിത്. തെക്ക് ഹിമാചല്‍ പ്രദേശ്, പടിഞ്ഞാറ് പാകിസ്താന്‍, വടക്കും കിഴക്കും ചൈന എന്നിവയാണ് ജമ്മുകാശ്മീരിന്റെ അതിര്‍ത്തികള്‍.

മഴക്കെടുതി

മഴക്കെടുതി

ഒുരു ദുരന്തം വിട്ടുമാറും മുന്നെ വീണ്ടും മഴ നാശം വിതച്ചെത്തി, കനത്ത മഴ വീണ്ടും കാശ്മീരിനെ ഇല്ലാതാകക്കുകയാണ്.2014 സെപ്റ്റംബറില്‍ ഇന്ത്യയുടെ സൗന്ദര്യത്തെ മുഴുവനായി വിഴുങ്ങിയാണ് ആ ദുരന്തം അവസാനിച്ചത്.

താഴ്‌വരയും റോഡും

താഴ്‌വരയും റോഡും

കനത്ത മഴയില്‍ ഒട്ടുമിക്ക റോഡുകളും തകര്‍ന്ന അവസ്ഥയിലാണ്. പലയിടത്തും റോഡുകള്‍ ഒലിച്ചുപോയി. വെള്ളം കയറിയതിനാല്‍ ജമ്മുശ്രീനഗര്‍ ഹൈവേ അടച്ചിട്ടു.

പ്രളയവും മരണവും

പ്രളയവും മരണവും

പ്രളയക്കെടുതിയില്‍ ഇതുവരെ 17 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരണസംഖ്. ഇനിയും ഉയര്‍ന്നേക്കാം. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ 300 പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു.

താഴ്‌വരയും നദികളും

താഴ്‌വരയും നദികളും


കനത്ത മഴയില്‍ ഝലം നദികരകവിഞ്ഞൊഴുകുകയാണ്. മറ്റ് നദികളിലും വെള്ളത്തിന്റെ തോത് ഉയര്‍ന്നിട്ടുണ്ട്.

പ്രളയവും രക്ഷാപ്രവര്‍ത്തനവും

പ്രളയവും രക്ഷാപ്രവര്‍ത്തനവും

ദേശീയ ദുരന്ത പ്രതികരണ സേനയുടെ 100 അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. 50 പേരടങ്ങുന്ന നാല് സംഘങ്ങളെ അടിയന്തരസാഹചര്യത്തില്‍ ഇറക്കാനായി സജ്ജമാക്കിനിര്‍ത്തിയിട്ടുണ്ട്. കൂടാതെ സൈന്യവും ര

English summary
Rescue operations are currently underway in Jammu and Kashmir and the police have recovered three bodies from the rubble after houses collapsed due to incessant flooding.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X