കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി 5 കോടിയുടെ സ്വർണം ക്ഷേത്രത്തിന് നൽകും; പണം സംസ്ഥാന ഖജനാവിൽ നിന്ന്...!!!

തെലങ്കാന സംസ്ഥാന രൂപീകരണത്തിന് നന്ദി സൂചകമായാണ് തിരുമല ക്ഷേത്രത്തിലേക്ക് സ്വർണം നൽകുന്നത്.

  • By Deepa
Google Oneindia Malayalam News

തെലങ്കാന: ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കാറുണ്ട്, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും സംഭാവന നല്‍കാന്‍ തീരുമാനിച്ചു. ചില്ലറ ഒന്നുമല്ല, അഞ്ചരകോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്താണ് മുഖ്യമന്ത്രിയുടെ ദാനം. തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിന് നന്ദി സൂചകമായാണ് അമ്പലത്തിലേക്ക് സ്വര്‍ണം നല്‍കുന്നത്.

നന്ദി സൂചകമായി

ആന്ധ്രപ്രദേശില്‍ നിന്ന് വേര്‍പ്പെടുത്തി തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിന്‌റെ നന്ദി സൂചകമായാണ് അഞ്ചര കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ അമ്പലത്തിലേക്ക് നല്‍കുന്നത്.

കെസിആര്‍ തിരുമലയിലേക്ക്

ജനുവരി അവസാന വാരം തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു തിരുമല വെങ്കടേശ്വര ക്ഷേത്രം സന്ദര്‍ശിക്കും. അപ്പോള്‍ സ്വര്‍ണം കൈമാറാനാണ് ഉദ്ദേശിക്കുന്നത്.

താമരമാല

പതിനാലര കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണത്തിന്‌റെ താമര മാലയാണ് ക്ഷേത്രത്തില്‍ കാണിയ്ക്കയായി സമര്‍പ്പിക്കു. ഇപ്പോഴത്തെ വില അനുസരിച്ച് ഈ താമരമാലയ്ക്ക് അഞ്ചരകോടി വില വരും.

മാല തയ്യാര്‍

കോടികള്‍ വില വരുന്ന മാല തയ്യാറായി കഴിഞ്ഞു. ഇപ്പോള്‍ സംസ്ഥാന ട്രെഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മാല.

വേറേയും സംഭാവന നല്‍കി

തെലങ്കാനയിലെ നാല് ക്ഷേത്രങ്ങള്‍ക്ക് കെസിആര്‍ മന്ത്രിസഭ തെരഞ്ഞെടുപ്പ് നല്‍കിയിരുന്നു. ഇനിയും ചില ക്ഷേത്രങ്ങളിലെ നേര്‍ച്ച കൂടി ബാക്കി ഉണ്ടെന്നും കെസിആര്‍ അനുകൂലികള്‍ വ്യക്തമാക്കുന്നു.

ഈ ദൂര്‍ത്ത് വേണോ...?

തെലങ്കാന സംസ്ഥാനം രൂപീകരിച്ചെങ്കിലും പ്രദേശം സാമ്പത്തിക ഭദ്രത കൈവരിച്ച് വരുന്നേ ഉള്ളൂ. അതിനിടെ സംസ്ഥാന ഖജനാവില്‍ നിന്ന് പണമെടുത്ത് ഇത്ര വലിയ സംഭവനകള്‍ നല്‍കണോ എന്നാണ് പ്രതിപക്ഷം ചോദിയ്ക്കുന്നത്.

English summary
Telangana chief minister K Chandrasekhar Rao (KCR) is set to present gold ornaments worth Rs 5.5 crore, drawn from public exchequer, to the famed Tirumala temple of lord Venkateshwara as a thanksgiving gesture for the formation of the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X