കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചികില്‍സക്കായി കെജ്‌രിവാള്‍ ബെംഗളൂരുവില്‍

  • By Aiswarya
Google Oneindia Malayalam News

ബെംഗളൂരു: തുടര്‍ച്ചയായ ചുമയും കടുത്ത പ്രമേഹവും അലട്ടുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇന്നു വൈകിട്ടു ജിന്‍ഡാല്‍ നേച്ചര്‍കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികില്‍സ തുടങ്ങും. അച്ഛനമ്മമാര്‍ക്കൊപ്പം ഇന്നലെ ഉച്ചയ്ക്കാണു കെജ്‌രിവാള്‍ എത്തിയത്.

ജല ചികില്‍സ, ഫിസിയോ തെറപ്പി, മണ്ണുചികില്‍സ, അക്യൂപങ്ക്ചര്‍, യോഗ തുടങ്ങിയവ സമന്വയിപ്പിച്ചാകും ചികില്‍സയെന്നു ജിന്‍ഡാല്‍ നേച്ചര്‍കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ബബിന നന്ദകുമാര്‍ പറഞ്ഞു.

arvind-kejriwal.

2013ല്‍ അണ്ണാ ഹസാരെയ്‌ക്കൊപ്പം കെജ്‌രിവാള്‍ ഇവിടെയെത്തിയപ്പോഴും ചികില്‍സയ്ക്കു മേല്‍നോട്ടം വഹിച്ചത് ഇവരാണ്.

ഇതിനിടെ, ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയ ഉപദേശക സമിതിയില്‍ നിന്നു യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ഒരു പ്രവര്‍ത്തകന്‍ ആശുപത്രിക്കു മുന്നിലെത്തി മുദ്രാവാക്യം മുഴക്കി.

English summary
Delhi Chief Minister Arvind Kejriwal was on Thursday admitted to a private hospital on the city's outskirts for naturopathy treatment to cure his chronic cough.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X