കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

41,000 തരാം, ബലാത്സംഗം മറക്കണമെന്ന് സ്ത്രീയോട് ഖാപ് പഞ്ചായത്ത്

  • By Gokul
Google Oneindia Malayalam News

പാട്‌ന: രാജ്യത്ത് ഒരു നിയമസംവിധാനവും ജനാധിപത്യ സര്‍ക്കാരുമൊക്കെ ഉണ്ടെങ്കിലും അതൊന്നും ഉത്തരേന്ത്യയിലെ ഖാപ് പഞ്ചായത്തുകള്‍ക്ക് വിഷയമല്ല. എല്ലാ പഞ്ചായത്തുകള്‍ക്കും ഓരോ നിയമമുണ്ട്. നിയമം തെറ്റിക്കുന്നവര്‍ക്ക് പഞ്ചായത്ത് തന്നെ ശിക്ഷയും നല്‍കും. പോലീസില്‍ പരാതി നല്‍കിയ ആളുകളെ പിന്നെ ഗ്രാമത്തിന്റെ ഏഴയലത്ത് അടുപ്പിക്കുകയുമില്ല.

ഇതൊക്കയാണ് ഖാപ് പഞ്ചായത്ത് നിയമങ്ങളുള്ള ഗ്രാമങ്ങളുടെ അവസ്ഥ. സ്ത്രീവിരുദ്ധ നിയമങ്ങളും ശിക്ഷകളുമായി പലപ്പോഴും ഖാപ് പഞ്ചായത്തുകള്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാറുണ്ട്. ബിഹാറിലെ കതിഹാര്‍ ജില്ലയിലെ കോധ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം ആരെയും ഞെട്ടിക്കുന്നതാണ്.

women-abuse

ബലാത്സംഗത്തിനിരയായ ഒരു ദളിത് സ്ത്രീ ഖാപ് പഞ്ചായത്തില്‍ പരാതി നല്‍കിയതാണ് സംഭവങ്ങളുടെ തുടക്കം. പ്രതിയെ പഞ്ചായത്ത് യോഗത്തില്‍ വിളിച്ചുകൊണ്ടുവന്ന തലവന്മാര്‍ 41,000 രൂപ സ്ത്രീക്ക് കൊടുത്ത് കേസ് ഒത്തു തീര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കി. പോലീസില്‍ കേസ് നല്‍കരുതെന്ന് സ്ത്രീയോട് ആവശ്യപ്പെടുകയും ചെയ്തു.

എ്ന്നാല്‍ സ്ത്രീയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രതി തയ്യാറായില്ല. ഇതിനെ ചോദ്യം ചെയ്ത് സ്ത്രീ വീണ്ടും പഞ്ചായത്തിനെ സമീപിച്ചതില്‍ കുപിതനായ പ്രതി സ്ത്രീയുടെ ഭര്‍ത്താവിനെ മാരകമായി പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ ഇയാള്‍ ആശുപത്രിയിലായതോടെയാണ് പോലീസ് സംഭവമറിയുന്നത്. പ്രതിയുടെ സഹായി പോലീസ് പിടിയിലായിട്ടുണ്ട്. അതിനിടെ, പണം നല്‍കി ബലാത്സംഗം ഒതുക്കി തീര്‍ത്ത് പഞ്ചായത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പല സംഘടനകളും രംഗത്തെത്തി.

English summary
Khap Panchayat tells rape victim, Take Rs.41000, forget rape
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X