കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിക്കൊണ്ട് പോയ മലയാളി വിദ്യാര്‍ഥിയെ കൊലപ്പെടുത്തി; പിന്നില്‍ കുടുംബവുമായി അടുത്ത് ബന്ധമുള്ള ആള്‍?

  • By Gowthamy
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരുവില്‍ തട്ടിക്കൊണ്ട് പോയ മലയാളി വിദ്യാര്‍ഥിയെ കൊലപ്പെടുത്തി. 50 ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ട് പോയത്. അജ്ഞാത സംഘമാണ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ട് പോയത്. എന്‍ജിനീയറിങ് വിദ്യാര്‍ഥി ശരത്താണ് കൊല്ലപ്പെട്ടത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകനാണ് ശരത്ത്.

രാമഹള്ളി തടാകത്തിനു സമീപത്തു നിന്നാണ് മൃതദേഹം ലഭിച്ചത്. കൈകള്‍ പിന്നില്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ആഴ്ചയാണ് ശരത്തിനെ തട്ടിക്കൊണ്ട് പോയത്.

രാമഹള്ളി തടാകത്തിനു സമീപം

രാമഹള്ളി തടാകത്തിനു സമീപം

രാമഹള്ളി തടാകത്തിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൈകള്‍ പിന്നില്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മൃതദേഹം പാതി കുഴിച്ച്് മൂടിയിരുന്നു. വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

തട്ടിക്കൊണ്ട് പോയത്

തട്ടിക്കൊണ്ട് പോയത്

കഴിഞ്ഞ മാസം 12ന് വൈകുന്നേരമാണ് ശരത്തിനെ കാണാതായത്. അജ്ഞാത സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായ നിരഞ്ജന്‍ കുമാറിന്റെ മകനാണ് കൊല്ലപ്പെട്ട ശരത്ത്.

മോചന ദ്രവ്യം ആവശ്യപ്പെട്ടു

മോചന ദ്രവ്യം ആവശ്യപ്പെട്ടു

ശരത്തിനെ വിട്ടു കൊടുക്കുന്നതിന് 50 ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ടുള്ള വാട്‌സ് ആപ്പ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

സഹോദരിയെ തട്ടിക്കൊണ്ട് പോകും

സഹോദരിയെ തട്ടിക്കൊണ്ട് പോകും


മോചന ലദ്രവ്യം നല്‍കിയില്ലെങ്കില്‍ സഹോദരിയെ തട്ടിക്കൊണ്ട് പോകുമെന്ന് വാട്‌സ് ആപ്പ് വീഡിയോയില്‍ ശരത്ത് പറയുന്നുണ്ട്. സഹോദരിയുടെ മൊബൈലിലേക്ക് ശരത്തിന്റെ നമ്പറില്‍ നിന്നാണ് സന്ദേശം വന്നത്.

പോലീസില്‍ പരാതി നല്‍കി

പോലീസില്‍ പരാതി നല്‍കി

ഇതിനു പിന്നാലെ ശരത്തിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. വീണ്ടും വിളിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് വിൡവന്നില്ല. മൊബൈല്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ശരത്ത് കൊല്ലപ്പെട്ടത്.

പിതാവിനോടുള്ള വൈരാഗ്യം

പിതാവിനോടുള്ള വൈരാഗ്യം

പിതാവിന്റെ പ്രവൃത്തിമൂലം ദുരിതം അനുഭവിച്ചവരാണ് തന്നെ തട്ടിക്കൊണ്ട് പോയതെന്നാണ് ശരത്ത് പറഞ്ഞത്. കാറിനുള്ളില്‍ വച്ചെടുത്ത വീഡിയോ ആണ് പുറത്തു വന്നിരുന്നത്. വീഡിയോയില്‍ ശരത്തിന്റെ ശരീരം കാണുന്നുണ്ടെങ്കിലും മുറിവുകളൊന്നും ഇല്ലായിരുന്നു

സുഹൃത്തുക്കളെ കാണാന്‍

സുഹൃത്തുക്കളെ കാണാന്‍

പുതുതായി വാങ്ങിയ ബൈക്ക് സുഹൃത്തുക്കളെ കാണിക്കാന്‍ പോയതായിരുന്നു ശരത്ത്. പിന്നീടാരും ശരത്തിനെ കണ്ടിരുന്നില്ല. ബെംഗളൂരു കെങ്ങേരി ഉള്ളാല എന്ന സ്ഥലത്താണ് ശരത്തും കടുംബവും താമസിച്ചിരുന്നത്. ആചാര്യ കോളേജിലെ രണ്ടാം വര്‍ഷ ഓട്ടോ മൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് ശരത്ത്

ആറുപേര്‍ കസ്റ്റഡിയില്‍

ആറുപേര്‍ കസ്റ്റഡിയില്‍

സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ ശരത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരാളും ഉണ്ട്.

English summary
kidnapped malayali student found murdered in bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X