കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലപാതകത്തിന് ഉപയോഗിച്ചത് കറിക്കത്തി!! വധിക്കാനുപയോഗിച്ച കത്തി കണ്ടെത്തിയെന്ന് പോലീസ്!!!

അടുക്കളയില്‍ ഉപയോഗിക്കുന്ന തരം കത്തി സംഭവ ദിവസമാണ് താന്‍ വാങ്ങിയതെന്ന് പ്രതി

  • By Ankitha
Google Oneindia Malayalam News

ഹരിയാന: ഗോ മാംസം സൂക്ഷിച്ചുവെന്ന് ആരോപിച്ചു തീവണ്ടിയിൽ കെലപ്പെടുത്തിയ ഹരിയാന സ്വദേശി ജുനൈദിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തിയെന്ന് പോലീസ്.

junid

ഗ്രാമത്തിലെ ഒരു നദിയിൽ കത്തി ബാഗിൽ കെട്ടി ഉപേക്ഷിച്ചെന്ന് പ്രതി നരേഷ് കുമാർ പോലീസിനു മൊഴി നൽകിയിരുന്നു.അടുക്കളയില്‍ ഉപയോഗിക്കുന്ന തരം കത്തി സംഭവ ദിവസമാണ് താന്‍ വാങ്ങിയതെന്നും ഇത് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും നരേഷ് പോലീസിനെ അറിയിച്ചിരുന്നു.

 പ്രതിയെ പിടികൂടി പോലീസ്

പ്രതിയെ പിടികൂടി പോലീസ്

നിരവധി പ്രതിഷേധങ്ങൾക്കൊടുവിലാണ് ജുനൈദ് വധക്കേസ് പ്രതിയെ പോലീസ് പിടികൂടിയത്.മഹാരാഷ്ട്രയിലെ ധൂളില്‍ നിന്നും നരേഷ് കുമാറിനെ പോലീസ് പിടികൂടിയത്.

നരേഷിന്റെ മൊഴി

നരേഷിന്റെ മൊഴി

പോലീസിന്റെ ചോദ്യം ചെയ്യലില്‍ കൈയേറ്റത്തിനു തുടക്കമിട്ടത് താന്‍ അല്ലെന്നും ജുനൈദിന് കുത്തേറ്റതിനു ശേഷമാണ് താന്‍ അവിടെ എത്തിയത് എന്നുമാണ് നരേഷ് മൊഴി നൽകിയത്

ബീഫിനെ ചെല്ലിയുള്ള തർക്കമെന്ന സഹോദരങ്ങൾ

ബീഫിനെ ചെല്ലിയുള്ള തർക്കമെന്ന സഹോദരങ്ങൾ

ബീഫിനെച്ചൊല്ലിയാണ് തങ്ങള്‍ ആക്രമിക്കപ്പെട്ടെന്ന് ജുനൈദിന്‍റെ കൂടെയുണ്ടായിരുന്ന സഹോദരനും മറ്റും വ്യക്തമാക്കിയിട്ടും സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് പോലീസ് വാദം

ഓൺലൈൻ ക്യംപെയ്ൻ നോട്ട് ഇൻ നെയിം

ഓൺലൈൻ ക്യംപെയ്ൻ നോട്ട് ഇൻ നെയിം

തീവണ്ടിയിൽ മാംസം കൈയിൽവെച്ചെന്ന് ആരോപിച്ചു കൊലപ്പെടുത്തിയ ജുനൈദിന്റെ കൊലപാതകത്തിൽ പ്രതിഷേധം കത്തി പടരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നോട്ടിൻ നെയിം ക്യാംപെയ്നിൽ വൻ ജനപിന്തുണയാണ് ലഭിച്ചത്.

ജുനൈദിന് നേരെയുള്ള ആക്രമണം

ജുനൈദിന് നേരെയുള്ള ആക്രമണം

ദില്ലി- മഥുര തീവണ്ടിയിൽ വെച്ചായിരുന്നു ജുനൈദിനും സഹോദരങ്ങൾക്കുമെതിരെ ഒരു സംഘം ആളുകൾ ആക്രമം നടത്തിയത്. തുടർന്ന് ഇവരെ തീവണ്ടിയിൽ നിന്നും വലിച്ചെറിയുകയായിരുന്നു. കൂടുതൽ പരിക്കേറ്റ ജുനൈദ് ഉടൻ തന്നെ മരിക്കുകയായിരുന്നു.

പ്രതിക്കു വധശിക്ഷ നൽകണം

പ്രതിക്കു വധശിക്ഷ നൽകണം


ജുനൈദ് വധക്കേസിലെ മുഖ്യപ്രതിയായ നരേഷ് കുമാറിന് വധ ശിക്ഷ നൽകണമെന്ന് ജിനൈദിന്റെ പിതാവ് ജലാലുദീന്‍.ജുനൈദിന്റെ മരണത്തിനു കാരണമായ എല്ലാവരും ശിക്ഷിക്കപ്പെടണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

ഖണ്ഡാവലിക്ക് കറുത്ത ഈദ്

ഖണ്ഡാവലിക്ക് കറുത്ത ഈദ്

ഹരിയാനയിലെ ഖണ്ഡാവലി ഗ്രാമത്തിൽ ഇത്തവണ ഈദ് ആഘോഷങ്ങളില്ലായിരുന്നു.ബീഫ് കൈവശം വെച്ചുവെന്ന് ആരോപിച്ച് തീവണ്ടിയിൽ 16 കാരനായ ജുനൈദിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ഇത്തവണ ഈദ് ആഘോഷങ്ങൾ ഗ്രാമം ഉപേക്ഷിച്ചത്.

English summary
The knife used to stab 15-year-old Junaid Khan to death in a Mathura-bound train has been recovered by Haryana Railway Police — almost three weeks after the crime was committed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X