കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്തില്‍ ചാവേര്‍ ബോംബ്; കര്‍ശനപരിശോധന കൊച്ചിയിലും

Google Oneindia Malayalam News

കൊച്ചി: ശനിയാഴ്ച യാത്ര തിരിക്കാനുള്ള എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ചാവേര്‍ ബോംബുകളായ തീവ്രവാദികള്‍ കയറിക്കൂടാന്‍ ഇടയുണ്ടെന്ന് റിപ്പോര്‍ട്ട്. കൊച്ചി, മുംബൈ, അഹമ്മദാബാദ് എന്നീ വിമാനത്താവളങ്ങളില്‍ നിന്നും ചാവേറുകള്‍ വിമാനത്തില്‍ കയറിയേക്കും എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കി.

കൊല്‍ക്കത്ത എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ക്കാണ് ഊമക്കത്ത് ലഭിച്ചത്. എയര്‍ ഇന്ത്യയുടെ അഹമ്മദാബാദ് - മുംബൈ, മുംബൈ - കൊച്ചി വിമാനങ്ങളില്‍ ചാവേര്‍ ആക്രമണം ഉണ്ടാകാനിടയുണ്ട് എന്നാണ് ഭീഷണി. അഹമ്മദാബാദ് - മുംബൈ വിമാനം വെള്ളിയാഴ്ച രാത്രിയും മുംബൈ - കൊച്ചി വിമാനം ശനിയാഴ്ച രാവിലെയുമാണ് പുറപ്പെടേണ്ടത്.

air-india

ചാവേര്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് സി ഐ എസ് എഫ് ഡി ഐ ജി കൊച്ചിയിലെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിച്ചു. ബോംബ് സ്‌ക്വാഡും വിമാനത്താവളത്തിലുണ്ട്. എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ചാവേര്‍ ബോംബ് ആക്രമണം ഉണ്ടായേക്കുമെന്ന് തങ്ങള്‍ക്ക് വിവരം കിട്ടിയതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ ആര്‍ കെ സിംഗ് പറഞ്ഞു. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അല്‍ ഖായ്ദയും ഐസിസും സംയുക്തമായി ചേര്‍ന്ന് ഇന്ത്യയില്‍ തീവ്രവാദി ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അല്‍ ഖായ്ദ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ചീഫ് അയ്മാന്‍ സവാഹിരി വീഡിയോയില്‍ പറയുന്നത് കഴിഞ്ഞമാസം പ്രചരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്ത് തീവ്രവാദ ഭീഷണിയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Ahmedabad, Mumbai and Kochi airports on high alert following bomb threat to Air India flight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X