കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിനിസ്‌കര്‍ട്ടിന് നീളം കുറഞ്ഞു, 17കാരി സിനിമ തീയറ്ററിന് പുറത്ത്!

Google Oneindia Malayalam News

കൊല്‍ക്കത്ത: കുട്ടിപ്പാവാടയിട്ട് വന്ന പ്ലസ് ടു വിദ്യാര്‍ഥിനിയെ സിനിമാ തീയറ്ററില്‍ കയറ്റിയില്ലെന്ന് പരാതി. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്‍ അധീനതയിലുള്ള സിനിമാ തീയറ്ററിലാണ് മിനിസ്‌കര്‍ട്ട് സഭ്യമല്ലാത്ത വസ്ത്രമാണ് എന്ന് പറഞ്ഞ് യുവതിയെ പുറത്തുനിര്‍ത്തിയത്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സിനിമ കാണാനെത്തിയ യുവതിക്കാണ് ഈ ദുര്യോഗമുണ്ടായത്.

കാല്‍മുട്ടിന് തൊട്ടുമുകളില്‍ വരെ നീളമുള്ള സ്‌കര്‍ട്ടാണ് യുവതി ധരിച്ചിരുന്നത്. എന്നാല്‍ തീയറ്റര്‍ ജീവനക്കാര്‍ ദൃഷ്ടികേട് എന്ന് പറഞ്ഞ് യുവതിയെ അകത്തു കയറ്റാന്‍ സമ്മതിച്ചില്ല. യുവതിയുടെ അച്ഛന്‍ ഇടപെട്ടതോടെ നിവൃത്തിയില്ലാതെ ജീവനക്കാര്‍ യുവതിയെ അകത്തേക്ക് പോകാന്‍ അനുവദിക്കുകയായിരുന്നു.

skirt

വെറുതെ അകത്ത് കയറ്റിയത് കൊണ്ട് മാത്രമായില്ല, തീയറ്റര്‍ ജീവനക്കാര്‍ മാപ്പ് പറയണമെന്നും യുവതിയുടെ അച്ഛന്‍ ആവശ്യപ്പെട്ടു. രണ്ട് ദിവസം കാത്തുനിന്നിട്ടും ജീവനക്കാര്‍ മാപ്പ് പറയാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഒക്ടോബര്‍ ഇരുപത്തെട്ടാം തീയതിയാണ് അച്ഛനോടും സഹോദരനോടുമൊപ്പം 17 കാരി പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സിനിമ കാണാനെത്തിയത്.

കൈലിമുണ്ടും ഷോര്‍ട്‌സും ധരിച്ച് അകത്തുകടക്കാന്‍ പാടില്ല എന്നൊരു നോട്ടീസ് തീയറ്ററില്‍ ഉണ്ടായിരുന്നത്രെ. എന്നാല്‍ മിനിസ്‌കര്‍ട്ട് ധരിച്ച് കടക്കാന്‍ പാടില്ലെന്ന് എഴുതിയിട്ടില്ല, ആണ്‍കുട്ടികളുടെ ഷോര്‍ട്‌സ് പോലെയാണ് പെണ്‍കുട്ടികളുടെ മിനിസ്‌കര്‍ട്ട് എന്നായിരുന്നത്രെ തീയറ്റര്‍ ജീവനക്കാരുടെ വാദം. തങ്ങള്‍ താലിബാന്‍ നിയമത്തിലോ ഖാപ് പഞ്ചായത്തിന്റെ ലോകത്തോ അല്ല ജീവിക്കുന്നത് എന്ന് യുവതിയുടെ അച്ഛന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

English summary
In yet another bizzare incident in Kolkatta, a KMC (Kolkata Municipal Corporation) owned Star Theatre denied a girl to enter because of her dress. The girl who had her birthday was driven out of the theatre by the hall staff for wearing a dress that barely revealed her knees and termed her dress as 'drishtikotu' (something which hurts the eye or obscene).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X