മധുരപ്രതികാരം!!അന്ന് ഇറക്കിവിട്ടു!!ഇന്ന് പടികയറ്റം!!

Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായി സ്ഥാനമേറ്റ് രാഷ്ട്രപതി ഭവന്റെ പടവുകള്‍ കയറുമ്പോള്‍ രാംനാഥ് കോവിന്ദിന്റെ ജീവിത്തതില്‍ മറക്കാനാവാത്ത ഒരു മധുര പ്രതികാരത്തിന്റെ കഥ കൂടിയുണ്ട്. മാസങ്ങള്‍ക്കു മുന്‍പാണ് അത് സംഭവിച്ചത്. ഷിംലയില്‍ വെച്ച്.

ഷിലയിലുള്ള രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതി സന്ദര്‍ശിക്കാനെത്തിയതായിരുന്നു കോവിന്ദും കുടുംബവും. എന്നാല്‍ കാവല്‍ക്കാര്‍ അവരെ മടക്കി അയച്ചു. രാഷട്രപതി ഭവനില്‍ നിന്നും മുന്‍കൂട്ടി അനുവാദം വാങ്ങിയില്ല എന്നതായിരുന്നു കാരണം. അന്ന് ബീഹാര്‍ ഗവര്‍ണറായിരുന്നു രാംനാഥ് കോവിന്ദ്. ഭാര്യയും മക്കളും അന്ന് കോവിന്ദിനൊപ്പമുണ്ടായിരുന്നു. പരാതികളൊന്നും കൂടാതെ കോവിന്ദും കുടുംബവും തിരികെ മടങ്ങി.

xram-nath-kovind-19-1497861360-jpg-pagespeed-ic-wi65e7fzdz-21-1500615693.jpg -Prop

ജൂലൈ 25 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റാല്‍ 330 ഏക്കര്‍ എസ്റ്റേറ്റിനുള്ളിലെ രാഷ്ട്രപതി ഭവനിലാണ് ഇന്ത്യയുടെ പ്രഥമ പൗരന്‍ താമസിക്കുക. ഷിംലയിലെ മഷോബ്രയിലും ഹൈദരാബാദിലുമാണ് രാഷ്ട്രപതിക്ക് വേനല്‍ക്കാല വസതികളുള്ളത്.

99 ശതമാനം പോളിങ്ങ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ റെക്കോര്‍ഡ് പോളിങ്ങ് ആയിരുന്നു ഇത്. അരുണാചല്‍പ്രദേശ്, ഛത്തീസ്ഗഢ്,ആസ്സാം, ഗുജറാത്ത്, ബീഹാര്‍, ഹരിയാന, ഹിമാചല്‍പ്രദേശ്,ഝാര്‍ഖണ്ഡ്, നാഗാലാന്റ്, ഉത്തരാഖണ്ഡ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ 100 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. 65.65 ശതമാനം വോട്ടാണ് രാംനാഥ് കോവിന്ദ് നേടിയത്. മീരാകുമാറിന് 34.35 ശതമാനം വോട്ടും ലഭിച്ചു.

Ram Nath Kovind Once Denied Entry In President's Summer Residence
English summary
Kovind once denied entry to Presidents Summar residence
Please Wait while comments are loading...