കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുല്‍ഭൂഷണ്‍ യാദവിന്റെ ശിക്ഷ: പാകിസ്താന് തിരിച്ചടി നല്‍കി ഇന്ത്യ പാക്, നീക്കം അപകടം!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാകിസ്താന്‍ പിടികൂടിയ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥനെ തൂക്കിലേറ്റുന്നതിന് ഇന്ത്യയുടെ തിരിച്ചടി. കുല്‍ഭൂഷന്റെ വധശിക്ഷ നടപ്പിലാക്കിയാല്‍ ആസൂത്രിത കൊലപാതമായി കണക്കാക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഇന്ത്യ മോചിപ്പിക്കാനിരുന്ന 12 പാകിസ്ഥാന്‍ തടവുകാരെ വിട്ടയയ്ക്കാനുള്ള തീരുമാനം റദ്ദാക്കിയതായും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാക് കോടതിയുടെ തീരുമാനം അറിഞ്ഞതോടെ പാക് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു.

ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയുടെ ചാരനാണ് 2016 മാര്‍ച്ച് 3ന് ബലോചിസ്താനില്‍ നിന്ന് പാക് സൈന്യം പിടികൂടിയ കുല്‍ഭൂഷണെന്നാണ് പാകിസ്താന്റെ വാദം. രാജ്യത്ത് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റത്തിനാണ് പാക് സൈനിക കോടതി കുല്‍ഭൂഷണ്‍ യാദവിനെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുള്ളത്. ഭീകരവാദത്തിന് വേണ്ടി ഹുസൈന്‍ മുബാറക് എന്ന പേര് സ്വീകരിച്ചതായും ബലൂചിസ്താനിലും സിന്ധ് പ്രവിശ്യയിലും പ്രവര്‍ത്തിച്ചിരുന്നുവെന്നുമാണ് പാക് ആരോപണം. കുല്‍ഭൂഷണന്‍ കുറ്റസമ്മതം നടത്തുന്നതെന്ന പേരില്‍ ഒരു വീഡിയോയും പാകിസ്താന്‍ പുറത്തുവിട്ടിരുന്നു.

kulbishan

2013ല്‍ ഇന്ത്യന്‍ നാവിക സേനയില്‍ നിന്ന് വിരമിച്ച യാദവ് ഇറാനിലെ ചഹ്ബഹറില്‍ കച്ചവടം നടത്തവരുന്നതിനെ പാകിസ്താനിലേയ്ക്ക് കടക്കുമ്പോള്‍ ബലൂചിസ്താനില്‍ നിന്നാണ് പിടിയിലാവുന്നത്. നേരത്തെ 1999ലും ഇന്ത്യന്‍ ചാരനെന്ന് പാകിസ്താന്‍ പിടികൂടിയ ഷെയ്ഖ് ഷമീമിന്റെ വധശിക്ഷ പാകിസ്താന്‍ നടപ്പിലാക്കിയിരുന്നു. തിങ്കളാഴ്ചയാണ് കുല്‍ഭൂഷണെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കോടതി വധശിക്ഷയ്ക്ക് വിധിയ്ക്കുന്നത്.

English summary
India on Monday warned Pakistan that executing its national Kulbhushan Jadhav, found guilty of “espionage and sabotage activities” by a secret Pakistani military court, would be tantamount to “premeditated murder”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X